ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/Say No To Drugs Campaign
ലഹരി മുക്ത കേരളം എന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി ഏടത്തനാട്ടുകര ഗവ:ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിലെ എല്ലാ അധ്യാപകർക്കും സെപ്റ്റംബർ 28 ന് പരിശീലനം സംഘടിപ്പിച്ചു. കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും പൊതുസമൂഹത്തിനും ലഹരി വിമുക്ത സന്ദേശം ലഭ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി നടപ്പിലാക്കുന്ന പരിശീലനത്തിന്റെ ഉദ്ഘാടനം. അതിന്റെ ഭാഗമായി സ്കൂൾതല പരിപാടികൾ 2022 ഒക്ടോബർ 6-ാം തീയതി മുതൽ തുടക്കം കുറിച്ചു .ക്ലാസ്സ് ടീച്ചറുടെ നേതൃതത്തിൽ നാടിന്റെ ഭാഗധേയം നിർണയിക്കേണ്ട നാളത്തെ തലമുറകളെ ബോധതെളിച്ചത്തിലും ആരോഗ്യത്തിലും ഉറപ്പിച്ചു നിർത്താൻ വേണ്ടി എല്ലാ ക്ലാസ്സിലും ബോധവൽക്കരണം നടത്തി.