ഗവ. യു. പി. എസ് ഊരുട്ടമ്പലം/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂളിന്റെ ലഖു ചരിത്രം...
ആരംഭം
ഊരൂട്ടമ്പലം കാട്ടാക്കട റോഡിൽ ഇന്നത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകോർ സ്ഥിതി ചെയ്യുന്ന സ്ഥലത്തു 1882-ൽ ( ലഭ്യമായ വിവരം അനുസരിച്ചു ) ശ്രീ വെള്ളൂർക്കോണം പരമേശ്വരൻ പിള്ളയുടെ സ്ഥലത്തു ഒരു കുടിപ്പള്ളിക്കൂടമായി ഈ സ്കൂൾ ആരംഭിച്ചു. 1910-ൽ ഇത് സർക്കാർ ഏറ്റെടുത്തു. സർക്കാർ ഏറ്റെടുത്തതോടെ ആൺ, പെൺ പള്ളിക്കൂടങ്ങൾ വേർതിരിച്ചു. ഇന്നത്തെ ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു ആൺപള്ളിക്കൂടവും, അപ്പർ പ്രൈമറി സ്കൂൾ പ്രവർത്തിക്കുന്നിടത്തു പെൺപള്ളിക്കൂടവും ആരംഭിച്ചു.
കണ്ടല ലഹള
അന്ന് പൊതുവിദ്യാലയങ്ങളിൽ ചേർന്നു പഠിക്കുന്നതിനു പട്ടികജാതിക്കാർക്ക് അനുവാദമില്ലായിരുന്നു. ശ്രീ മൂലം തിരുനാൾ മഹാരാജാവിന്റെ പ്രജാസഭയിൽ അംഗമായിരുന്ന ദീര്ഘദര്ശിയായ അയ്യൻകാളി പട്ടികജാതിക്കാർക്ക് പൊതുവിദ്യാലയത്തിൽ ചേർന്നു പഠിക്കുന്നതിനു അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ നേടിയെടുത്ത ഉത്തരവ് നടപ്പിലാക്കുവാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറായില്ല. സർക്കാർ ഉത്തരവ് നടപ്പിലാക്കാത്ത വിദ്യാഭ്യാസ വകുപ്പിന്റെയും വിദ്യാലയാധികൃതരുടെയും നടപടിയിൽ പ്രതിഷേധിച്ചു പൂജാരി അയ്യൻ എന്നയാളുടെ എട്ടു വയസുള്ള മകൾ പഞ്ചമിയെന്ന പുലയ പെൺകുട്ടിയെയും കൂട്ടി അയ്യൻകാളിയും സംഘവും ഊരൂട്ടമ്പലം പെൺപള്ളിക്കൂടത്തിൽ എത്തി. അദ്ധ്യാപകന്റെ തടസ്സത്തെ വകവെക്കാതെ അദ്ദേഹം പഞ്ചമിയെ പള്ളിക്കൂടത്തിനുള്ളിലെ ബെഞ്ചിൽ കൊണ്ടിരുത്തി. പഞ്ചമിയെന്ന പുലയപ്പെൺകുട്ടി തൊട്ട ഊരൂട്ടമ്പലം പള്ളിക്കൂടം അന്ന് രാത്രി തന്നെ തീ വെച്ച് നശിപ്പിച്ചുകൊണ്ടാണ് സവർണർ അതിനോട് പ്രതികരിച്ചത്.
നാടെങ്ങും വർഗീയ ലഹളകളുണ്ടായി. സമരവീര്യം തിരുവിതാംകൂർ മുഴുവൻ വ്യാപിച്ചു. വിദ്യാലയ പ്രവേശനത്തിന് വേണ്ടി 1914-ൽ അവശവിഭാഗങ്ങൾ നടത്തിയ ഐതിഹാസികമായ പോരാട്ടം തൊണ്ണൂറാമാണ്ട് ലഹള (കണ്ടല ലഹള ) എന്ന് അറിയപ്പെടുന്നു. ഊരൂട്ടമ്പലം സ്കൂൾ അഗ്നിക്കിരയാക്കപ്പെട്ടു.
കണ്ടല ലഹള സ്മാരകം
തീ വയ്ക്കപ്പെട്ട വിദ്യാലയത്തിൽ അവശേഷിച്ചത് ഒരു ബെഞ്ചാണ്. അത് ഒരു നിധി പോലെ ലഹളയുടെ ഓർമക്കായി വിദ്യാലയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.
പുനരാരംഭം
പൊതുജനങ്ങളുടെ ശ്രമഫലമായി ഓല ഷെഡ് കെട്ടി അധ്യയനം പുനരാരംഭിച്ചു. പുനരുദ്ധാരണത്തിന് ശേഷം പെൺപള്ളിക്കൂടത്തിലെ ആദ്യത്തെ പ്രഥമാധ്യാപിക ശ്രീമതി എൽ. ഭഗവതിയമ്മയും ആൺപള്ളിക്കൂടത്തിലെ പ്രഥമാധ്യാപകൻ ശ്രീ നെയ്യാറ്റിൻകര ശ്രീനിവാസൻ പോറ്റിയുമായിരുന്നു.
1963- ൽ ഊരൂട്ടമ്പലത്തു യു പി സ്കൂൾ അനുവദിച്ചു ഉത്തരവായി. അതോടെ എൽ പി വിഭാഗം പ്രവർത്തിച്ചിരുന്ന പെൺപള്ളിക്കൂടം യു പി സ്കൂൾ ആയി മാറുകയും
എൽ പി വിഭാഗം പെൺകുട്ടികളെ ആൺപള്ളിക്കൂടത്തിലേക്കു മാറ്റുകയും ചെയ്തു. അതാണ് ഇന്നത്തെ ഗവ. എൽ. പി. സ്കൂളും യു. പി. സ്കൂളും ആയി മാറിയത്.
ഈ ചരിത്രം ഓർമിപ്പിക്കുന്നതിനായി തിരുവിതാംകൂറിലെയും പിന്നീട് കേരളത്തിലേയും വിദ്യാഭ്യാസ- സാമൂഹ്യമാറ്റങ്ങൾക്ക് തുടക്കം കുറിച്ച സമരത്തിന്റെ സ്മരണയിൽ, ഊരൂട്ടമ്പലം സ്കൂളിലെ സ്മാർട്ട് ക്ലാസ് കെട്ടിടത്തിന് 'പഞ്ചമി'യെന്ന പേരു നൽകിയിരുന്നു. പിന്നോക്ക സമുദായത്തിൽ ജനിക്കേണ്ടി വന്നതിനാൽ 1910 ൽ ഇതേ സ്കൂളിൽ പ്രവേശനം നിഷേധിക്കപ്പെട്ട പെൺകുട്ടിയായിരുന്നു പഞ്ചമി. അന്ന് പഞ്ചമിക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്നുണ്ടായ സമര പോരാട്ടങ്ങളാണ് പിന്നീട് 1914 ലെ സ്കൂൾ പ്രവേശന ഉത്തരവിന് വഴിമരുന്നിട്ടത്.
പഞ്ചമിയുടെ അഞ്ചാം തലമുറക്കാരിയായ ആതിര ശ്രീജിത്ത് ഇപ്പോൾ ഈ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്.
പ്രസിദ്ധരായ പൂർവ്വവിദ്യാർത്ഥികൾ
- പഞ്ചമി
- ശ്രീ ലെനിൻ രാജേന്ദ്രൻ (സിനിമ സംവിധായകൻ )
- ശ്രീ കെ.ചന്ദ്രശേഖരൻ നായർ (കേരളത്തിലെ ആദ്യ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്)
പൂർവകാല സാരഥികൾ
സ്കൂളിലെ പൂർവകാല സാരഥികൾ |
---|
ശ്രീ നോഹ |
ശ്രീ സത്യനേശൻ |
ശ്രീ ശഹാബുദീൻ |
ശ്രീമതി കുഞ്ഞമ്മ |
ശ്രീ വിശ്വനാഥൻ |
ശ്രീ സി വി ജയകുമാർ |
ശ്രീമതി രാധാമണി |
ശ്രീ ജോൺസൻ |
ശ്രീ ഗോപാലകൃഷ്ണൻ |
ശ്രീമതി കെ രാധ |
ശ്രീ സനൂഫ ബീവി എൻ |
ശ്രീ സുനിത കുമാരി എസ് |
ശ്രീ പി വിവേകാനന്ദൻ നായർ |
ശ്രീ സ്റ്റുവർട്ട് ഹാരിസ് സി എച് (തുടരുന്നു) |
സ്കൂൾ ഇന്ന്
ഇപ്പോൾ പ്രഥമാധ്യാപകനായി ശ്രീ സ്റ്റുവർട്ട് ഹാരിസ് സി എച് ഉൾപ്പെടെ 8 അധ്യാപകരും 168 കുട്ടികളും ഉണ്ട്. ഇതിൽ 99 ആൺകുട്ടികളും 69 പെൺകുട്ടികളും ഉൾപ്പെടുന്നു.
ഹൈ-ടെക് കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
സ്റ്റാഫ് അംഗങ്ങൾ
-
ശ്രീ സ്റ്റുവർട്ട് ഹാരിസ്
-
ശ്രീ ജോസ്
-
ശ്രീമതി സരിത
-
ശ്രീമതി രമ്യ
-
ശ്രീമതി കവിത്ര
-
ശ്രീമതി രാഖി
-
ശ്രീമതി സൗമ്യ
-
ശ്രീമതി വിദ്യ
ചിത്രശാല
-
രക്തസാക്ഷി ദിനാചരണം
-
രക്തസാക്ഷി ദിനാചരണം
-
സുരീലി ഹിന്ദി
-
ആക്ഷൻ റിസർച്ച് പ്രോഗ്രാം
-
കാർബൺ ന്യൂട്രൽ ശില്പശാല
-
പത്രവായന
-
രക്ഷകർതൃ സംഗമം
-
ദീപ ടീച്ചർക്ക് നൽകിയ യാത്രയയപ്പ്
-
ക്രിസ്മസ് ആഘോഷം
-
റിപ്പബ്ലിക് ദിനാചരണം
-
ശിശുദിനാഘോഷം
-
ഹലോ ഇംഗ്ലീഷ്
-
വീട് ഒരു വിദ്യാലയം
-
പ്രവേശനോത്സവം
-
പഞ്ചായത്ത് തല എസ് ആർ ജി മീറ്റിംഗ്
-
ഗാന്ധിജയന്തി ദിനാചരണം
-
ഡിജിറ്റൽ ഉപകരണങ്ങളുടെ ശേഖരണം
-
ക്രിസ്മസ് ആഘോഷം
-
കണ്ടല ലഹള സ്മാരകം
-
നിർമാണം പുരോഗമിക്കുന്ന ഹൈ - ടെക് കെട്ടിടം
-
സ്കൂൾ കെട്ടിടങ്ങൾ
-
സ്മാർട്ട് ക്ലാസ് റൂം കെട്ടിടം
-
-
-
കാർബൺ ന്യൂട്രൽ കാട്ടാക്കട-ഉത്പന്നങ്ങൾ
-
സൈക്കിൾ ക്ലബ്ബ് ബോധവൽക്കരണ ക്ലാസ്
-
സ്കൂളിന്റെ മുൻകാല ചിത്രം
-
സൈക്കിൾ ക്ലബ്ബ് ബോധവൽക്കരണ ക്ലാസ്
-
പോഷൺ അസംബ്ലിയും രക്ഷകർതൃ ശാക്തീകരണവും
-
പോസ്റ്റർ
-
പോസ്റ്റർ
-
പോസ്റ്റർ
-
പോസ്റ്റർ
-
പോസ്റ്റർ
-
ശാസ്ത്രോത്സവം-പോസ്റ്റർ
-
പോസ്റ്റർ
-
പോസ്റ്റർ
-
അതിജീവനം
-
അതിജീവനം
-
ക്ലാസ് പി ടി എ പോസ്റ്റർ
-
ക്ലാസ് പി ടി എ സ്റ്റാൻഡേർഡ് 5
-
ക്ലാസ് പി ടി എ സ്റ്റാൻഡേർഡ് 6
-
ക്ലാസ് പി ടി എ സ്റ്റാൻഡേർഡ് 7
-
ദേശിയ ശാസ്ത്രദിനപോസ്റ്റർ
-
ദേശിയ ശാസ്ത്രദിനത്തിൽ ചെയ്ത പ്രവർത്തനം - നട്ടുച്ച സമയം കണ്ടെത്തുക
-
ശാസ്ത്രോപകരണങ്ങളുടെ പ്രദർശനം
-
പോസ്റ്റർ
-
പോസ്റ്റർ
-
പോസ്റ്റർ
-
പോസ്റ്റർ
-
പോസ്റ്റർ
-
കിളിക്കൊഞ്ചൽ കുട്ടികളുടെ ആകാശവാണി
-
പോസ്റ്റർ
-
ലോക മാതൃഭാഷ ദിനാചരണം
-
രംഗോലി ഓൺലൈൻ സർഗ്ഗവേള
-
ശാസ്ത്രദിന ക്വിസ് മത്സരം
-
വിഷൻ 2030
-
വനിതാ ദിനാചരണം
-
കരാട്ടെ പരിശീലനം
-
കാർബൺ ന്യൂട്രൽ പ്രദർശനം