യു.പി.എസ്സ് മുരുക്കുമൺ/പ്രവർത്തനങ്ങൾപ്രവർത്തനങ്ങൾ 2022-23

Schoolwiki സംരംഭത്തിൽ നിന്ന്
13:12, 15 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Murukkumon ups (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവർത്തനങ്ങൾ 2022-23

പ്രവേശനോത്സവം

2022-23 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 1 ബുധനാഴ്ച്ച സംഘടിപ്പിച്ചു.നവാഗതരായ കുട്ടികൾക്ക് പ്രവേശന കവാടത്തിൽ മിഠായിയും നൽകിയും അക്ഷരമാല അണിയിച്ചും സ്വീകരിച്ചു എച്ച്.എം. ലത. എസ്.നായർ അധ്യക്ഷയായ യോഗത്തിൽ എസ്.ആർ.ജി.കൺവീനർ വി.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. ഉദ്ഘാടനം സിനി ആർട്ടിസ്റ്റ് പൊന്നമ്മ ബാബു നിർവഹിച്ചു. മാനേജർ ലക്ഷ്മൺ നായർ  കഴിഞ്ഞ രണ്ടു വർഷങ്ങളിലെ LSS, USS സ്കോളർഷിപ്പ് വിജയികൾക്ക് ഉപഹാരം നൽകി.വാർഡ് മെമ്പർ എസ്.ജയശ്രീ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി പി.പ്രദീപ് കുമാർ നന്ദി രേഖപ്പെടുത്തി.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.ഉച്ചയ്ക്ക് പായസവിതരണത്തോടെ പ്രവേശനോത്സവ പരിപാടികൾ അവസാനിച്ചു.