ജി.എച്ച്. എസ്. എസ് കുടയത്തൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:29, 14 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29010 (സംവാദം | സംഭാവനകൾ) (→‎ശിശുദിനാഘോഷം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സോഷ്യൽ സയൻസ് ക്ലബ്ബ്

ശ്രീമതി ബില്ലറ്റ് മാത്യുവിന്റെയും മേഴ്സി ഫിലിപ്പിന്റെയും നേതൃത്വത്തിൽ ഞങ്ങളുടെ സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബ് വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. . സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ വളരെ ആകർഷകമായി വിവിധ പരിപാടികളോടെ നടത്തപ്പെടുകയും ദിനാചരണ സന്ദശങ്ങൾ നൽകി കുട്ടികളിൽ ബോധവൽക്കരണം നടത്തുകയും ചെയ്യുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ്, പോസ്റ്റർ, സ്കിറ്റ്, റാലി എന്നിവ നടത്തുന്നു..സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ വളരെ ആകർഷകമായി വിവിധ പരിപാടികളോടെ നടത്തപ്പെടുകയും ദിനാചരണ സന്ദശങ്ങൾ നൽകി കുട്ടികളിൽ ബോധവൽക്കരണം നടത്തുകയും ചെയ്യുന്നു.സ്കൂൾ തല സാമൂഹ്യ ശാസ്ത്രമേളയിൽ വിജയികളെ കണ്ടെത്തുകയും സബ്ജില്ലാ, ജില്ല, സംസ്ഥാന തലങ്ങളിലേയ്ക്ക് കുട്ടികൾക്ക് വേണ്ട നിർദ്ദേങ്ങൾ കുട്ടികളെ ഒരുക്കുകയും ചെയ്യുന്നു.ജപ്പാനിലെ ഹിരോഷിമയിൽ അണുബോംബ് വർഷിച്ചതിന്റെ പ്രതീകമായി ഹിരോഷിമദിനാചരണം നടത്തി. യുദ്ധവിരുദ്ധ റാലികൾക്കൊപ്പം അധ്യാപകരും വിദ്യാർഥികളും യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി.ഹയർ സെക്കൻഡറിയിലെ വിദ്യാർഥികൾ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു.യുദ്ധത്തിനെതിരായ ചാർട്ടുകളും പ്ലക്കാർഡുകളും വിദ്യാർഥികൾ തയ്യാറാക്കി.പോസ്റ്റർ രചനാമത്സരവും നടത്തി

ശിശുദിനാഘോഷം

കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ശിശുദിനാഘോഷം നടത്തി. ഹെഡ് മിസ്ട്രസ് എം ജീന ആശംസകൾ അർപ്പിച്ചു. കുട്ടികൾ പ്രസംഗം, കവിത, പോസ്റ്റർ നിർമ്മാണം, നെഹ്റു തൊപ്പി നിർമ്മാണം തുടങ്ങിയവ നടത്തി. കുട്ടികളുടെ റാലിയും നടത്തി. അധ്യാപകരായ കൊച്ചുറാണി ജോയി, KK ഷൈലജ, ലിൻറ ജോസ്, ബില്ലറ്റ് മാത്യു ,മേഴ്സി ഫിലിപ്പ്, K J നാൻസി , സാന്ദ്ര എന്നിവർ നേതൃത്വം നൽകി.

...തിരികെ പോകാം...