ക്രിസ്തുരാജ എൽ. പി. എസ്./Say No To Drugs Campaign
![](/images/thumb/0/0b/SNTD22-KKD-17218-2.jpg/300px-SNTD22-KKD-17218-2.jpg)
![](/images/thumb/b/bb/SNTD22-KKD-17218-3.jpg/300px-SNTD22-KKD-17218-3.jpg)
![](/images/thumb/d/dd/SNTD22-KKD-17218-4.jpg/300px-SNTD22-KKD-17218-4.jpg)
![](/images/thumb/8/84/SNTD22-KKD-17218-5.jpg/300px-SNTD22-KKD-17218-5.jpg)
![](/images/thumb/7/72/SNTD22-KKD-17218-1.jpg/300px-SNTD22-KKD-17218-1.jpg)
കേരളത്തെ അതി ഭീകരമായി കാർന്നുതിന്നുന്ന ലഹരി, മയക്കുമരുന്നുകൾ എന്നിവയെ പ്രതിരോധിച്ച് ലഹരിമുക്ത കേരളം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ക്രിസ്തുരാജ എ എൽ പി സ്കൂളിൽ രക്ഷിതാക്കൾക്കായി ഒരു ബോധവൽക്കരണ പരിപാടി 7/10/2022 ന് സംഘടിപ്പിച്ചു. മലാപ്പറമ്പ് വാർഡ് കൗൺസിലർ ശ്രീമതി കെ സി ശോഭിത യോഗത്തിന് സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ ഫാദർ ജോ മാത്യു എസ് ജെ, പിടിഎ പ്രസിഡന്റ് ശ്രീമതി ഷൈജി റോഷൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കേരള എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ സന്തോഷ് ചെറുവോട്ട് ക്ലാസ് നയിച്ചു. ലഹരിയും മയക്കുമരുന്നും കുട്ടികളെ എങ്ങനെ സ്വാധീനിക്കുന്നു എന്നും, അവയുടെ പിടിയിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ രക്ഷിതാക്കൾക്ക് എന്തെല്ലാം ചെയ്യാൻ സാധിക്കും എന്നതിനെക്കുറിച്ച് വളരെ ഫലപ്രദമായി സാർ ക്ലാസ് എടുത്തു.
ക്രിസ്തുരാജ എ എൽ പി സ്കൂൾ, ക്രിസ്തുരാജ ദേവാലയം, എസ് ആർ സി,സഹൃദയ റീഡിങ് ക്ലബ് എന്നിവ സംയുക്തമായി 23/10/2022 ന് വൈകുന്നേരം 6 മണിക്ക് മലാപ്പറമ്പിലെ പാർക്കിൽ വച്ച് ലഹരിക്കെതിരെ ദീപം തെളിയിച്ചു.പ്രദേശത്തെ ലഹരി വിമുക്ത പ്രവർത്തനങ്ങളിൽ എല്ലാവരും എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിക്കുമെന്ന് തീരുമാനമെടുത്തു.