ഗവ. എൽ. പി. എസ്. മൈലം/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
13:24, 10 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44316 (സംവാദം | സംഭാവനകൾ) (കൂട്ടിച്ചേർക്കലുകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലഹരി വിരുദ്ധ ശൃംഖല

"അക്ഷരമാണ് ലഹരി

സൗഹൃദമാണ് ലഹരി

ജീവിതമാണ് ലഹരി "

ലഹരി വിരുദ്ധ ശൃംഖല

SAY NO TO DRUGS

ലഹരി വിരുദ്ധ പ്രവർത്തനങ്ങളോട് അനുബന്ധിച്ചു മൈലം സ്കൂളിൽ ഒക്ടോബർ ആറാം തീയതി മുഖ്യമന്ത്രിയുടെ ഓൺലൈൻ ഉദ്‌ഘാടനം രക്ഷാകർത്താക്കളെയും കുഞ്ഞുങ്ങളെയും കാണിച്ചു കൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു.തുടർന്ന് ബോധവൽക്കരണ ക്ലാസുകൾ രക്ഷകർത്താക്കളെ ഉൾപ്പെടുത്തി നൽകി . അതിൽ നാലാം ക്ലാസിലെ മൂന്നാം ക്ലാസിലെയും കുഞ്ഞുങ്ങൾ ബോധവൽക്കരണ ക്ലാസിലെ പ്രമേയം ഉൾപ്പെടുത്തി സ്കിറ്റ് അവതരണം നടത്തി. തുടർന്നുള്ള ദിവസങ്ങളിൽ വാർഡ് മെമ്പർ വികസന സമിതി ചെയർമാൻ  മറ്റു ജനപ്രതിനിധികൾ രക്ഷകർത്താക്കൾ അധ്യാപകർ  എന്നിവരെ ഉൾപ്പെടുത്തി  ഒരു ജനകീയ സമിതി രൂപീകരിച്ചു.  ജനകീയ സമിതിയുടെ നേതൃത്വത്തിൽ തൊട്ടടുത്തുള്ള കടകൾ സന്ദർശിക്കുകയും ലഹരിയുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ പറഞ്ഞ് മനസ്സിലാക്കുകയും ചെയ്തു. തുടർന്ന് നവംബർ ഒന്നിന് കുട്ടികൾ പോസ്റ്റർ തയ്യാറാക്കുകയും ചിത്രരചന നടത്തുകയും ഉച്ചയ്ക്കുശേഷം  പ്ലക്കാർഡ് പോസ്റ്ററും പിടിച്ച് ജനകീയ സന്ധിയുടെ നേതൃത്വത്തിൽ ഒരു റാലി സംഘടിപ്പിക്കുകയും .  റാലി തുടങ്ങുന്നതിനു മുമ്പ് എച്ച് എം ആയ അംബിക ടീച്ചർ ലഹരി ഉപയോഗത്തിന്റെ പ്രതിഷേധമായി പേപ്പർ കത്തിച്ച് റാലി ആരംഭിച്ചു.