ജി. യു. പി. എസ്. മുഴക്കോത്ത്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
23:01, 2 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BIJUPERINGETH (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്ഥല നാമ ചരിത്രം

മുഴക്കോത്ത്

കൈനിവീട്ടുകാരെ തെയ്യങ്ങൾ മുഴക്കുന്നം മണിയാണി എന്നാണ് അഭിസംബോധന ചെയ്യുന്നത്. കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് എന്ന സ്ഥലത്തു നിന്ന് കളരി അഭ്യാസികളായ ചിലരെ കൊണ്ടുവന്ന് സ്ഥലവും സ്ഥാനവും നൽകി കുടിയിരുത്തി എന്നും അവർ താമസിക്കുന്ന സ്ഥലത്തെ മുഴക്കുന്നത്ത് എന്ന് വിളിച്ചതാകാമെന്നും പിന്നീടത് മുഴക്കോത്ത് ആയി മാറിയെന്നുമാണ് പറയപ്പെടുന്നത്.

കയനി മൂല

കയ്യ് = ജലം, അയനിമൂല = വയലിന്റെ മൂല ജലസമ്പത്തുള്ള മുഴക്കോത്ത് വയൽ അവസാനിക്കുന്ന പ്രദേശം ആയതുകൊണ്ട് കയനി മൂലയ്ക്ക് ആ പേര് വന്നതാകാം.

നാപ്പച്ചാൽ

നാലുചാല് കൂടുന്ന സ്ഥലം നാപ്പച്ചാൽ

നന്ദാവനം

നന്ദമഹർഷി തപസ്സു ചെയ്ത സ്ഥലമാണ് നന്ദാവനം. നന്ദന്റെ തപോവനം.. നന്ദാവനത്ത് ഒരു ശ്രീകൃഷ്ണക്ഷേത്രമുണ്ട്. നന്ദകുമാരനാണ് കൃഷ്ണൻ. അങ്ങനെ നോക്കിയാലും നന്ദാവനത്തിന് ആ പേര് അന്വർത്ഥമാണ്.

ചാലക്കാട്ട്

ചാല എന്ന പദത്തിന് മികവെന്നും നിറവെന്നും അർത്ഥമുണ്ട്. പൂർണ്ണമായ എന്ന അർത്ഥത്തിലോ ചാലിന്റെ കരയിൽ സ്ഥിതി ചെയ്യു ന്നത് എന്ന അർത്ഥത്തിലോ ആകാം ചാലക്കാടിന് ആ പേര് വന്നത്.

ക്ലായിക്കോട്

"ക്ലായി" എന്നാൽ പാറകൾ നിറഞ്ഞ കുന്നിൻ പ്രദേശം. "കോട്" എന്നു പറയുന്നത് പുഴക്കര അല്ലെങ്കിൽ അധികം ഉയരമില്ലാത്ത പ്രദേശം എന്ന അർത്ഥത്തിലാണ്. പുഴയോരത്ത് സ്ഥിതി ചെയ്യുന്ന വലിയ ഉയരമി ല്ലാത്ത പ്രദേശം എന്ന നിലയിലാവാം ക്ലായിക്കോട് എന്ന വിളിപ്പേര് ഉണ്ടായത്. ഈ പേരിന്റെ ഉൽപ്പത്തിയെക്കുറിച്ച് മറ്റൊരു വാദവും പറഞ്ഞു കേൾക്കുന്നു. നക്രാവനംകാവ് ഉൾപ്പെടുന്ന പ്രദേശത്ത കാളിയുടെ പ്രതിഷ്ഠ ഉള്ളതു കൊണ്ട് കാളിക്കൊട്ടിൽ എന്ന് വിളിച്ച തായിരിക്കണം. കാളിക്കൊട്ടിൽ കാലക്രമത്തിൽ ക്ലായിക്കോട് എന്ന് പരിണമിച്ചതാവാം.

കൊരക്കണ്ണി

കൊരക്കണ്ണി എന്നപേര് കൂരൽക്കണിയിൽ നിന്ന് വന്നതായിരിക്ക ണം. കുരൽ എന്നാൽ തിന കൃഷി. തിന കൃഷി നടത്തിയിരുന്ന ചെറിയ പ്രദേശമാണ് കൂരൽക്കണ്ണി.

നാട്ടുഭാഷാ നിഘണ്ടു

അപ്യ - അവർ

അള്ളി - ഗ്രാമപ്രദേശം

അയിറ്റിങ്ങ - അവർ

അങ്ങട്ട്‌ - അയൽപക്കം

അപ്ലക്ക്‌ - ആ സമയത്ത്‌

അടിച്ചാര - തെങ്ങിന്റെ ഒരുൽപന്നം

അങ്കര - കലഹം

അമ്മാരക്ക - വലിയ നായർതറവാടുകളിലെ

സ്ത്രീകളെ സംബോധനചെയ്യുന്നപദം

ആച്ച്‌ - കാലാവസ്ഥ

ഇപ്യ - ഇവർ

ഉഗ്രാണി - അധികാരിയുടെ കീഴ്‌ ജീവനക്കാരൻ

ഉവ്വേണി - വെള്ളം തേവാനുള്ള ഉപകരണം

എണയോട്‌ - അടുപ്പിൽ പാത്രം ഉറപ്പിച്ചു നിർത്തുന്ന

ഓട്ടിൽ കഷണം

എദത്തിൽ - എളുപ്പത്തിൽ

എടാമ്പ്ട്ക്ക്‌ - സരകര്യമില്ലാത്ത സ്ഥലം

എടങ്ങേറ്‌ - വേവലാതി

ഏത്താംകൊട്ട - വെള്ളം തേവാനുള്ള ഒരുപകരണം

ഏട്ടി - ചേച്ചി

ഒലുമ്പൽ - കഴുകൽ

ഓൻ = അവൻ

ഓൾ - അവൾ, ഭാര്യ

ഓറ്‌ - അദ്ദേഹം

കൊരട്ട = കശുവണ്ടി

കുമർച്ച - ചൂട്‌, പുഴുക്കം

കൊരട്ടൽ = കുഴക്കൽ

കുളുപ്പ്‌ -നനവ്

കുളുത്ത്‌ - പഴങ്കഞ്ഞി

കാനുൽ - സാമർത്ഥ്യം

കാടി - ഒരു തരം കളി

കൊരച്ചിൽ - തെങ്ങിൻ കുലയിലെ ഒരു ഭാഗം

കൊഞ്ഞേറ്‌ - പൊഞ്ഞേറ്‌

കൂവ്വൽ - കല്ല്‌ കെട്ടാത്ത കിണർ

കൊവ്വൽ - മൈതാനം

കയ്ച്ചൽ - ഒരിനം മത്സ്യം

കടിച്ചി - പശുക്കിടാവ്‌

കേറ് - കയറിവാ

കൈക്ലോറ്‌ - നായർ തറവാടുകളിലെ പുരുഷന്മാരെ

സംബോധന ചെയ്യുന്ന പദം

ചെറ്റ - ഓല കൊണ്ടുള്ള തട്ടി

ചെറ്പ്പ് - ഓല കൊണ്ടുള്ള തട്ടി

ചാവ് - നിഷേധാർത്ഥത്തിൽ പ്രയോഗിക്കുന്ന ശബ്ദം

ചണ്ട് - നനഞ്ഞ തുണി

ചൊപ്പ് - അടക്കയുടെ പുറംതോട്‌

ചപ്പില - ഇല

ചേനപ്പറ്‌ - അധികാരിയുടെ കീഴ്‌ ജീവനക്കാരൻ

ചാടി -എറിഞ്ഞു

ചൊക്ക് = അഹങ്കാരം

ജഗപൊക = ബഹളം

ജാഗ - സ്ഥലം

ജ്ജ് - നീ

ജാമട്ടി - സമർത്ഥൻ

ഞമ്ണ്ടൽ - പിഴിയൽ

ഞാങ്ങൊ - ഞങ്ങൾ

ഞളുപ്പ്‌ - നനവ്‌

ഞാലി - വീടിനോട്‌ ചേർന്ന്‌ താഴ്ത്തി കെട്ടിയ ഇടം

താച്ചൽ - ഉറങ്ങൽ

തുമ്മാൻ - മുറുക്കാൻ

തുയിക്കൽ - ചീറ്റൽ

തൂവക്കാളി - ചൊറിച്ചിൽബാധ

തിരിയൽ - മനസ്സിലാക്കൽ

തൊപ്പ്ട്ട - രോമം

തണാറ്‌ - തലമുടി

താത്ത്കെട്ടി - ഞാലി

നാട്ടി - ഞാറ്‌ നടൽ

നട്ടി - പച്ചക്കറി

നങ്ക് - ഒരിനം മത്സ്യം

നയിപ്പ്‌ - അധ്വാനം

നൊമ്പലം - നൊമ്പരം, വേദന

നൊടിച്ചൽ - കാര്യമില്ലാത്ത വാക്ക്‌

നുപ്പട്ട്‌ (മുപ്പട്ട് )- നേരത്തെ

പരട്ട - ദ്രോഹി

പരിക്കേട്‌ - അപമാനം

പോർന്ന്‌ - പകർന്ന്‌, ഒഴിച്ച്‌

പൊഞ്ഞേറ്‌ - ഗൃഹാതുരത്വം

പൊയ്യ = പൂഴി

പോയത്തം - ഭോഷത്തം

പ്റ്ക്ക്‌ - കൊതുക്‌

പൗറ്‌ - അഹങ്കാരം

പറ്റ - മുഴുവൻ

പട്ടേലർ - ഗ്രാമാധികാരി

പാണ്‌ - കൊതുമ്പ്‌

ബമ്മണക്കോടൻ - വിഡ്ഡി

ബവ്സ്‌ = ഭാഗ്യം

ബക് ട് - വിഡ്ഡിത്തം

ബെഡക്ക്‌ - മോശക്കാരൻ

മാച്ചി - ചൂൽ

മീട്‌ - മുഖം

മങ്ങണം _ മൺപാത്രം

മോന്തുക - കുടിക്കുക

മോന്തിയായി - രാത്രിയായി

ബെയിരം - കരച്ചിൽ

വെന - പ്രയാസം

വെളിച്ചിങ്ങ - മച്ചിങ്ങ

വണ്ണാമ്പല - ചിലന്തിവല

വെയ്ക്കൽ = ഭക്ഷണം കഴിക്കൽ

വയക്കൽ - കാട് വെട്ടിത്തെളിക്കൽ

വട്ടി - വയറ്

വിടിച്ചിൽ - മടുപ്പ്

സാണ്‌ - പാത്രം

സുയിപ്പ്‌ - പരിഹാസം