പി.എച്ച്.എസ്.എസ്. പന്തല്ലൂർ/എന്റെ ഗ്രാമം
പന്തല്ലൂരിന്റെ ഹൃദയത്തുടിപ്പുകള്‍... വീരേതിഹാസങ്ങളുടെ വിസ്മയഭൂമി, 1795 മുതല്‍ ദേശ സ്നേഹത്തിന്റെ അമൃതാക്ഷരങ്ങള്‍ ജപമന്ത്രമാക്കി ബ്രിട്ടീഷ് ഗവര്‍ണ്‍മെന്റിനെതിരെയു ള്ള രക്തരൂക്ഷിതപടയോട്ടങ്ങള്‍ക്കും പടനീക്കങ്ങള്‍ക്കും സാക്ഷ്യം വഹിച്ച മലയോര ഗ്രാമം, നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ മത മൈത്രിയുടേയും സമുദായ സൌഹാര്‍ദത്തിന്റേയും ഉത്തമ മാതൃകയായി വര്‍ത്തിച്ച ശാ ന്തിതീരം, കുടിയേറ്റ കര്‍ഷകരുടെ സാന്നിദ്ധ്യം മൂലം സമ്പല്‍സമൃദ്ധി യും, ഐശ്വര്യവും, ഹരിത സൌന്ദ ര്യവും സ്വന്തമാക്കിയ മണ്ണ്, വി ജ്ഞാന തീരത്ത് പ്രഭ പരത്തികൊ ണ്ടിരിക്കുന്ന പന്തല്ലൂര്‍ ഹയര്‍ സെ ക്കണ്ടറി സ്കൂളിന്റെ പിറവിയിലൂടെ ചൈതന്യമായ നാട്.... തുടങ്ങിയ എണ്ണമറ്റ വിശേഷണങ്ങള്‍ക്ക് അ ര്‍ഹതപ്പെട്ട ഒരു ഏറനാടന്‍ ദേശ മാണ് പന്തല്ലൂര്‍. പന്തല്ലൂരിന്റെ ഉത്ഭവം പന്തല്ലൂരിന്റെ ഉല്‍പ്പത്തിയെ ക്കുറിച്ച് പറയാന്‍ ഒരു ശ്ലോകം ഉ ദ്ധരിക്കാം. സമസിജ മുഖിയാകും പാര്‍വ്വതീ നിന്‍ കടാക്ഷം തരുവതിനിഹ ഞാ നും നിന്‍പദം കുമ്പിടുന്നേന്‍ യമഭ ടരുടനെന്നെ കൊണ്ട് പോകാന്‍ വ രുമ്പോള്‍ കനിവൊടു തുണ വേ ണം തമ്പല്ലൂരാദിനാഥേ... മേല്‍പ്പറഞ്ഞ ശ്ലോകത്തില്‍ തമ്പ ല്ലൂര്‍ എന്നത് ഈ നാടിന്റെ പേരു മായി ബന്ധപ്പെട്ടിരിക്കുന്നു. അമ്പല വട്ടത്തെ പന്തല്ലൂര്‍ ഭഗവതിയെ പര ശുരാമന്‍ പ്രതിഷ്ഠിച്ചതിന് ശേഷം താമ്പൂലത്തില്‍ ഉറപ്പിച്ചത് നാറാ ണത്ത് ഭ്രാന്തനാണെന്നാണ് ഐ തിഹ്യം. അതിനാല്‍ താമ്പൂലവുമാ യി ബന്ധപ്പെടുത്തി തമ്പല്ലൂര്‍ എന്ന പേരിലായിരുന്നു ആദിമ കാലത്ത് ഈ ഗ്രാമം അറിയപ്പെട്ടിരുന്നത്. കാ ലപ്രയാണത്തില്‍ തമ്പല്ലൂര് ലോപി ച്ച് പന്തല്ലൂര് ആയി എന്ന് പറയ പ്പെടുന്നു. പന്തല്ലൂര്‍ എന്ന പ്രദേശത്തി ന്റെ ചരിത്രവുമായി ആദ്യമായി ബ ന്ധപ്പെട്ടിരിക്കുന്ന പന്തല്ലൂര്‍ ക്ഷേത്ര ത്തിന് 2000 ത്തില്‍ കൂടുതല്‍ വ ര്‍ഷം പഴക്ക മുണ്ടെന്നാണ് മണ ക്കാട്ട് പത്മനാഭന്‍ നായര്‍ പറയു ന്നത്. അതിപുരാതന കാലത്ത് പ ന്തല്ലൂര്‍ കൊടികുത്തിമലയുടെ മുക ളില്‍ ആയിരുന്നു ഈ ക്ഷേത്രം. പി ന്നീടാണത് അമ്പലവട്ടത്തേക്ക് മാറ്റി നിര്‍മ്മിച്ചത്. 800 വര്‍ഷങ്ങള്‍ക്കുമു മ്പ് തലയൂര്‍ മൂസ് കുടുംബമായി രുന്നു പന്തല്ലൂര്‍ ക്ഷേത്രത്തിന്റെ ഭര ണാധികാരി. പിന്നീട് സാമൂതിരി രാ ജകുടുംബങ്ങള്‍ ആചാര അനുഷ്ഠാ നങ്ങള്‍ നടത്തിപ്പോന്നു. ചുരുക്കി പറഞ്ഞാല്‍ പന്തല്ലൂരിന്റെ ചരിത്ര ത്തില്‍ അതിപ്രധാനമായ ഒരു സ്ഥാനമാണ് ഈ ക്ഷേത്രത്തിനു ള്ളത്. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം പന്തല്ലൂര്‍കാര്‍ ബ്രിട്ടീഷുകാര്‍ ക്കെതിരെ പടയോട്ടം നടത്തിയിട്ടു ണ്ടെന്ന് ചരിത്രതാളുകള്‍ പറയു ന്നു. പന്തല്ലൂരിന്റെ സൂര്യപ്രഭയോടെ പ്രോജ്ജ്വലിച്ച ഒരു സ്വാതന്ത്ര്യസമര സേനാനിയായിരുന്നു എളമ്പുലാ ശ്ശേരി ഉണ്ണിമൂസ. 1795 കാലഘട്ടത്തി ല്‍ ഏറ്റവും വലിയ ബ്രിട്ടീഷ് വിരുദ്ധ വിപ്ലവകാരിയായിരുന്നു അദ്ദേഹം. ജനനം കൊണ്ട് പന്തല്ലൂര്‍ സ്വദേശിയായ ഉണ്ണിമൂസ മദാരി കു ടുബത്തിലെ ഒരംഗമായിരുന്നുവെ ന്നാണ് ആംഗ്ലോ-മാപ്പിള യുദ്ധം എ ന്ന കൃതിയില്‍ (പേജ് 176) പ്രസിദ്ധ ചരിത്രകാരനായ എ. കെ കോട്ടൂര്‍ രേഖപ്പടുത്തിയിരിക്കുന്നത്. പന്തല്ലൂരിന്റെ ഉണ്ണിമൂസക്ക് ഒ രു കൊട്ടാരമുണ്ടായിരുന്നതായി ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ രേഖപ്പെടു ത്തിയിരിക്കുന്നത്. എളമ്പുലാശ്ശേരി യുദ്ധത്തില്‍ ബ്രിട്ടീഷ് പട്ടാള മേധാ വിയായിരുന്ന ജനറല്‍ വാട്സനെ കബളിപ്പിച്ച് മുങ്ങിയ ഉണ്ണിമൂസ പ ന്തല്ലൂരിലാണ് പിന്നീട് പൊങ്ങിയ തെന്നാണ് സാമ്രാജ്യത്വ ചരിത്രകാ രന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സാമൂതിരിയുടെ നെടുങ്ങനാ ട് പ്രദേശത്തിന്റെ അഞ്ചംഗ മന്ത്രി സഭയില്‍ ഒരംഗമായിരുന്നു ഉണ്ണിമൂ സ. ബ്രിട്ടീഷുകാരോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ച ഉണ്ണിമൂസയെ പി ടിച്ചുകൊടുക്കുന്നവര്‍ക്ക് 5000 രൂപ ഇനാം നല്‍കുമെന്നതായിരുന്നു ബ്രിട്ടീഷ് ഭരണകൂടം പ്രഖ്യാപിച്ചത്. 1794 ല്‍ എളമ്പുലാശ്ശേരി കൊട്ടാര ത്തില്‍ ഉണ്ണിമൂസ ഉണ്ടെന്ന് ബ്രിട്ടീ ഷുകാര്‍ അറിഞ്ഞപ്പോള്‍ വെള്ള പ ട്ടാളം കൊട്ടാരം വളഞ്ഞു. പിന്നീട് ന ടന്ന ഘോരയുദ്ധത്തില്‍ ബ്രിട്ടീഷു കാരോട് സധീരം പോരാടി ഉണ്ണിമൂ സയും സംഘവും രക്ഷപ്പെട്ടു. ഉണ്ണി മൂസയെ പിടിക്കാന്‍ കഴിയാതെ നി രാശരായ വെള്ളപട്ടാളം പിന്നീട് അ ദ്ദേഹത്തിന്റെ കൊട്ടാരം തകര്‍ത്തു. പന്തല്ലൂരിന്റെ സ്വാതന്ത്ര്യ സ മര ചരിത്രത്തെ വര്‍ണ്ണാഭമാക്കിയ ഉണ്ണിമൂസ ഗറില്ലാ മുറയില്‍ യുദ്ധം നടത്തുന്ന 1000 പേര്‍ അടങ്ങുന്ന ഒരു സൈന്യത്തെ സജ്ജീകരിച്ചിരു ന്നു. പഴശ്ശിരാജയുടെ സൈന്യവുമാ യി ചേരാന്‍ ഉണ്ണിമൂസയുടെ സൈ ന്യം നടത്തിയ 48 മണിക്കൂര്‍ നീ ണ്ടു നിന്ന യുദ്ധത്തില്‍ ഉണ്ണിമൂസ യും അദ്ദേഹത്തിന്റെ ചെന്നോരന്‍ ചാത്തന്‍കുട്ടി എന്ന ഹരിജന്‍ ല ഫ്റ്റനന്റും വീരമൃത്യു പ്രാപിച്ചു. ഒരു ഹിന്ദുവിനെ തന്റെ ലഫ്റ്റനന്റായി നിയമിച്ചത് ഉണ്ണിമൂസയുടെ മത മൈത്രി മനോഭാവത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ബ്രിട്ടീഷുകാരോട് പൊരുതി മ രിച്ച പന്തല്ലൂര്‍ ഉണ്ണിമൂസയുടെ ഖ ബര്‍ എവിടെയാണെന്നത് അജ്ഞാ തമാണ്. ബ്രിട്ടീഷ് വിരുദ്ധ സേനാ നായകനായിരുന്ന ഉണ്ണിമൂസയുടെ മരണം മമ്പുറം സൈതലവി തങ്ങ ളെ ദുഃഖത്തിലാഴ്ത്തി. മാതൃരാജ്യ ത്തിന് വേണ്ടി ബ്രിട്ടീഷുകാരോട് പട പൊരുതി വീരമൃത്യു വരിച്ച ഉണ്ണിമൂ സയെ ദൈവമാര്‍ഗത്തില്‍ യുദ്ധം ചെയ്ത രക്തസാക്ഷിയായിട്ടാണ് ത ങ്ങള്‍ കണ്ടത്. പന്തല്ലൂരിന്റെ ബ്രിട്ടീഷ് വിരു ദ്ധ പോരാട്ടത്തില്‍ രക്തലിപികളാ ല്‍ ആലേഖനം ചെയ്യപ്പെട്ട ഉണ്ണിമൂ സക്ക് ശേഷവും അനേകം പോരാ ട്ട ങ്ങള്‍ ഇവിടെ നടന്നു. 1836 മുതല്‍ 1921 വരെയുള്ള പന്തല്ലൂരിന്റെ ബ്രി ട്ടീഷ് വിരുദ്ധ പോരാട്ടം ക്ലാരണ്ടന്‍ ഓക്സോഫോര്‍ഡ് പ്രസിദ്ധീകരിച്ച ‘THE MAPPILAS OF MALABAR’ (മലബാ റിലെ മാപ്പിളമാര്‍) എന്ന ഇംഗ്ലീഷ് കൃതിയില്‍ സ്റ്റീഫന്‍ ഫെഡറിക് ഡ യലിന്‍ (പേജ് 228-230) രേഖപ്പെടു ത്തിയിട്ടുണ്ട്. 1836 നവംബര്‍ 2നും ബ്രിട്ടീഷ് കോളനി വാഴ്ചക്കെതിരെ പന്തല്ലൂരില്‍ വിപ്ലവം നടന്നതായി ഈ കൃതിയില്‍ പറയുന്നുണ്ട്. 1921 ലെ മലബാര്‍ കലാപം 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ശേഷം ബ്രിട്ടീഷുകാ ര്‍ക്കെതിരെ നടന്ന രക്തപങ്കിലമായ ഒരു സ്വാതന്ത്ര്യസമരമായിരുന്നു 1921 ലെ മലബാര്‍ കലാപം (MALABAR REBELLION) സൂര്യന്‍ അ സ്തമിക്കാത്ത ബ്രിട്ടീഷ് മഹാ സാമ്രാ ജ്യത്തെപ്പോലും വിറകൊള്ളിച്ച ഈ കലാപം ഒരിക്കലും ഹിന്ദു-മുസ്ലീം വര്‍ഗ്ഗീയ സംഘട്ടനമായോ ജന്മി കു ടിയാന്‍ ബന്ധങ്ങളിലെ അസ്വാരാ സ്യങ്ങളുടെ ഫലമായോ ഉണ്ടായത ല്ല. മറിച്ച് നൂറ്റാണ്ടുകളായി ബ്രിട്ടീഷ് ഗവര്‍ണ്‍മെന്റിന്റെ അടിച്ചമര്‍ത്തല്‍ ഭരണത്തോടുള്ള ധീരദേശാഭിമാനി കളുടെ ഒരു പൊട്ടിത്തെറിയായിരു ന്നു മലബാര്‍ കലാപം. വിദേശ മേ ധാവിത്വത്തിന്റെ ചൂഷണാത്മകവും ക്രൂരവുമായ ഭരണത്തിനെതിരെ രം ഗത്തിറങ്ങിയ മലബാറിലെ 220 ഗ്രാ മങ്ങളില് പന്തല്ലൂരും ഉള്‍പ്പെടുന്നു. പന്തല്ലൂരില്‍ ബ്രിട്ടീഷുകാര്‍ ക്കെതിരെ നാട്ടുകാരുടെ ഒരു സൈ നിക പരിശീലന കേമ്പ് സ്ഥാപിച്ച തായി ചരിത്രത്തില്‍ കാണാം. 1921 ലെ മലബാര്‍ കലാപത്തിന്റെ നായ കന്മാരില്‍ മഹത്തരമായ സ്ഥാന മുള്ള വാരിയന്‍കുന്നത്ത് കുഞ്ഞഹ മ്മദാജി 1921 ഓഗസ്റ്റ് 29 ന് പന്തല്ലൂ രിലെ ബ്രിട്ടീഷ് വിരുദ്ധ സൈനിക കേമ്പ് സന്ദര്‍ശിച്ചതായി ആംഗ്ലോ-മാപ്പിള യുദ്ധം എന്ന കൃതിയില്‍ (പേജ് 158) രേഖപ്പടുത്തിയിട്ടുണ്ട്. കോളനി വാഴ്ചക്കെതിരെ പ ന്തല്ലൂരില്‍ നടന്ന സായുധരായ മാ പ്പിളമാരുടെ റെയിഡ് പ്രസിദ്ധമാണ്. ഇതിനെക്കുറിച്ച് ബ്രിട്ടീഷ് എഴുത്തു കാരനും മലബാര്‍ കലാപ കാല ത്തെ ഉയര്‍ന്ന സൈനിക ഉദ്യോഗ സ്ഥനുമായ ജി.ആര്‍.എഫ് ടോട്ടെന്‍ ഹാം തന്റെ പ്രസിദ്ധമായ ‘MOPPLAH REBELLION’ എന്ന ഇംഗ്ലീഷ് കൃതി യില്‍ 1921 ഡിസംബര്‍ 23 ലെ മല പ്പുറത്ത് നിന്നുള്ള റിപ്പോര്‍ട്ട് ഉദ്ധരി ച്ച് രേഘപ്പെടുത്തിയത് കാണുക: ”Pandallur raid was planned at a meeting of Variankunnath Kunhammed Haji, Moidu, Abdu, Konnara Thangal, Karath Moideenkutti Haji, Mukri Aymu, were selected for it out of 1000. The main object was to get arms. Panthallur incident shows that they are capable of some combination and they are mobile (Page:278)” പന്തല്ലൂര്‍ സംഭവം പ്രകടമാ ക്കുന്നത് അവര്‍ (ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തില്‍ ഏര്‍പ്പെട്ടവര്‍) യോ ജിപ്പിന് പ്രാപ്തിയുള്ളവരും ചലനശ ക്തിയുള്ളവരും ആണെന്നാണ്. പ ന്തല്ലൂര്‍ റെയിഡ് ബ്രിട്ടീഷുകാരെ പി ടിച്ചു കുലുക്കിയ ഒരു സംഭവമായി ട്ടാണ് ചരിത്രകാരന്മാര്‍ വിലയിരു ത്തുന്നത്. പന്തല്ലൂര്‍ റെയിഡ് സംബ ന്ധമായ മീറ്റിംഗില്‍ മേല്‍പറഞ്ഞ കൊന്നാര് തങ്ങള്‍ 1921 ലെ മല ബാര്‍ കലാപത്തില്‍ ലേഖകന്റെ നാ ടായ കൊന്നാരില്‍ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന് നേതൃത്വം കൊടു ത്ത ഒരു ധീരദേശാഭിമാനിയായിരു ന്നു. കൊന്നാരില്‍ ഖിലാഫത്ത് കോടതി സ്ഥാപിച്ച് സമാന്തര ഭര ണം നടത്തിയ മുഹമ്മദ് കോയ ത ങ്ങള്‍ എന്ന കൊന്നാര് തങ്ങളെ ബ്രിട്ടീഷ് സാമ്രാജ്യം രാജാവിനെതി രെ യുദ്ധം ചെയ്ത കുറ്റം ചുമത്തി സെഷ്യല്‍ ജഡ്ജി ജാക്സണ്‍ 1923 മാ ര്‍ച്ച് 23ന് വധശിക്ഷ വിധിച്ചു. കലാപകാലത്ത് പന്തല്ലൂരില്‍ ബ്രിട്ടീഷ് പട്ടാളം കനത്ത വെടിവെ പ്പുകള്‍ നടത്തിയതായി പ്രസിദ്ധച രിത്രകാരനായ കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം 1921ലെ ഖിലാഫത്ത് ലഹളയും ആലി മുസ്ലിയാരും എന്ന കൃതിയില്‍ (പേജ് 120) പറയുന്നു ണ്ട്. 1921 നവംബര്‍ 14 ന് പാണ്ടി ക്കാട് നടന്ന യുദ്ധത്തെക്കുറിച്ച് ബ്രിട്ടീഷ് എഴുത്തുകാരനായ ആര്‍. എച്ച് ഹിച്ച്കോക്ക് ‘A History of Malabar Rebellion’ എന്ന ഇംഗ്ലീഷ് കൃ തിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 2000 ത്തോളം പേര്‍ അണിനിരന്ന ഈ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തില്‍ പ ന്തല്ലൂര്‍ നിവാസികളുമുണ്ടായിരുന്നു പാണ്ടിക്കാട്ടെ ചന്തപ്പുരയുടെ അക ത്ത് ബ്രിട്ടീഷ് ഗവര്‍ണ്‍മെന്റിന്റെ ഗൂര്‍ഖാപട്ടാളം ഉറങ്ങിക്കിടക്കുമ്പോ ഴാണ് ധീരദേശാഭിമാനികളായ പോ രാളികള്‍ ചുമര്‍ തകര്‍ത്ത് ആക്രമി ച്ചത്. ഇതില്‍ നിന്നും 70നും 120നും ഇടക്ക് ഗൂര്‍ഖാ പട്ടാളം വധിക്കപ്പെ ട്ടു. 170നും 260നും ഇടക്ക് മാപ്പിള പോരാളികളും രക്തസാക്ഷികളായി -ഇതില്‍ പന്തല്ലൂര്‍ നിവാസികളും ഉ ള്ളതായി പറയപ്പെടുന്നു. പന്തല്ലൂരിലെ ബ്രിട്ടീഷ് വിരു ദ്ധപോരാട്ടത്തിന് 1921ല്‍ നേതൃത്വം കൊടുത്തത് അക്കാലത്ത് രാജാവ് എന്ന പേരില്‍ ജനങ്ങള്‍ വിളിച്ചിരു ന്ന ചിറ്റത്തുപാറയിലെ കോയാമു ഹാജിയായിരുന്നുവെന്നാണ് 106 വ യസ്സ് പ്രായമുള്ള പന്തല്ലൂരിലെ കല കപ്പാറ കുഞ്ഞാലന്‍ എന്ന കുട്ട്യാപ്പു പറയുന്നത്. കലാപകാലത്തുള്ള സംഭവങ്ങളെല്ലാം ഇന്നും ഓര്‍മ്മയു ടെ ചെപ്പില്‍ ഒളി മങ്ങാതെ സൂക്ഷി ക്കുകയാണ് അദ്ദേഹം. പന്തല്ലൂര്, മുടിക്കോട്, നെന്മിനി തുടങ്ങിയ പ്ര ദേശങ്ങളില്‍ നടന്ന ബ്രിട്ടീഷ് വിരു ദ്ധപോരാട്ടത്തിന് നേതൃത്വം കൊടു ത്തത് കോയാമുഹാജിയായിരുന്നു. 1921ല്‍ കോയാമുഹാജിയുടെ കൂടെ കലാപത്തിനിറങ്ങിയ ചില പോരാളികളെക്കുറിച്ച് കുട്ട്യാപ്പു ഇ ങ്ങനെ സ്മരിക്കുന്നു. അവര്‍ ഒരുപാ ടുണ്ട്. എന്റെ ഓര്‍മ്മയിലുള്ള ചില രുടെ പേര് ഞാനിപ്പം പറയാം. പാ പ്പാടന്‍ മരക്കാര്‍, പാപ്പാടന്‍ കു ഞ്ഞോക്കര്‍, ഒസ്സാന്‍ ഹൈദ്രു, കര ണഞ്ഞൊടി ചേക്കു, പാറത്തൊടി ഹസ്സന്‍, പാറത്തൊടി ആലി, പാറ ത്തൊടി മൂസ. പട്ടാളത്തില്‍നിന്ന് വിരമിച്ച പന്തല്ലൂരിലെ കൂരിയോടന്‍ ചെക്കുവും കലാപത്തില്‍ പങ്കെടു ത്ത ചില ദേശവാസികളുടെ പേരുക ള്‍ സ്മൃതിപഥത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞുതന്ന ചിലരാണ് അടോട്ട് അലവിക്കുട്ടി, മണ്ണാര്‍പൊ യില്‍ മൊയ്തു, കൂരിയണ്ണി അഹ്മദ് കുട്ടിഹാജി തുടങ്ങിയവര്‍. മേല്‍പറ ഞ്ഞ പന്തല്ലൂര്‍ ദേശവുമായി ബന്ധ പ്പെട്ട പോരാളികളെല്ലാം അന്‍ഡമാ നിലെ സെല്ലിലോ ബെല്ലാരിയിലെ (വെല്ലൂര്‍) സെന്‍ട്രല്‍ ജയിലിലോ ത ടവുശിക്ഷ അനുഭവിച്ചവരാണ്. പന്തല്ലൂരിലേയും ചില പരിസ രപ്രദേശങ്ങളിലെയും ബ്രിട്ടീഷ് വിരു ദ്ധപോരാളികളെ വിക്ഷിക്കാന്‍ ബ്രി ട്ടീഷ് ഭരണകൂടം മുടിക്കോട്ട് ഒരു പോലീസ് സ്റ്റേഷന്‍ നിര്‍മിച്ചിരുന്നു. ഈ പോലീസ് സ്റ്റേഷന്റെ നിര്‍മ്മാ ണം നേരില്‍ കണ്ട പന്തല്ലൂരില്‍ ഇ ന്ന് ജീവിക്കുന്ന ഏക വ്യക്തിയാണ് കലകപ്പാറ കുഞ്ഞാലന്‍ എന്ന കു ട്ട്യാപ്പു. മുടിക്കോട്ട് ഇന്ന് സ്ഥിതി ചെ യ്യുന്ന പന്തല്ലൂര്‍ വില്ലേജ് ഓഫീസിന് അടുത്തുള്ള തകര്‍ന്നിടിഞ്ഞ ഈ പോലീസ് സ്റ്റേഷന്‍ കെട്ടിടം പന്ത ല്ലൂരിലെ ബ്രിട്ടീഷ് കോളനിവാഴ്ച യുടെ ഏകശേഷിപ്പാണ്. സ്വന്തം സാമ്രാജ്യത്തെ ബ്രിട്ടീ ഷുകാര്‍ക്ക് ഒറ്റിക്കൊടുക്കുന്ന ഏത് മതസ്ഥനായാലും അവരെ വധിക്കാ നായിരുന്നു പന്തല്ലൂരിലെ ലഹള ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ ഭാ ഗമായിട്ടായിരുന്നു പന്തല്ലൂര്‍ പോലി സ് ഔട്ട്പോസ്റ്റില്‍ ജോലി ചെയ്തിരു ന്ന കക്കാടന്‍ ഹൈദ്രൂസ് കുട്ടി എ ന്ന ഹെഡ് കോണ്‍സ്റ്റബിളിനെ ലഹ ളക്കാര്‍ വധിച്ചത്. ബ്രിട്ടീഷ് സാമ്രാജ്യത്വ സേവ കനായി ധീരദേശാഭിമാനികളെ ഒറ്റി ക്കൊടുത്ത റിട്ട.പോലീസ് ഇന്‍സ്പെ ക്ടറായ ചേക്കുട്ടിയുടെ വധത്തിലും ധീരദേശാഭിമാനികളായ പന്തല്ലൂര്‍ നിവാസികളുടെ സാന്നിദ്ധ്യം കാ ണാം. ആനക്കയത്ത് വെച്ചാണ് ചേ ക്കുട്ടിയെ തല പിളര്‍ത്ത് ബ്രിട്ടീഷ് വി രുദ്ധപോരാളികള്‍ കൊന്നത്. ഈ തല കുന്ത
റിപ്പോര്‍ട്ട് ഒരു ഗ്രാമത്തിന്റെ മുഴുവന്‍ പ്രതീക്ഷകളും സ്വപ്നങ്ങളും സാക്ഷാ ത്കരിക്കും വിധം 1979 ല്‍ മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കില്‍ ആനക്കയം പഞ്ചായത്തില്‍, വിദ്യാ ഭ്യാസരംഗത്ത് പിന്നോക്കം നിന്നി രുന്ന പന്തല്ലൂര്‍ വില്ലേജില്‍ പന്തല്ലൂര്‍ ഹൈസ്ക്കൂള്‍ സ്ഥാപിതമായി. അ ന്തരിച്ച കുഞ്ഞാന്‍ ഹാജി, സംപൂ ജ്യനായ അന്നത്തെ വിദ്യാഭ്യാസ മ ന്ത്രി യശശ്ശരീരനായ ജനാബ് സി. എച്ച് മുഹമ്മദുകോയ സാഹിബി ന്റെ സഹായത്തോടുകൂടി സ്ഥാപി ച്ചതാണ് പ്രസ്തുത വിദ്യാലയം. ഏ റെ ബഹുമാന്യനായ നമ്മുടെ ഇ ന്നത്തെ മാനേജര്‍ ശ്രീ. എം. പി. ഹ സ്സന്‍ അവര്‍കളുടെ മേല്‍ നോട്ട ത്തില്‍ സ്കൂള്‍ അതിന്റെ വളര്‍ച്ചയു ടെ ഓരോ പടവുകളും ചവിട്ടിക്കയറി കാല്‍നൂറ്റാണ്ടോളം പിന്നിട്ട് അതി ന്റെ പൂര്‍ണ്ണതയില്‍ എത്തിയിരിക്കു ന്നു. 1979 ജൂലൈ 5ന് തെക്കുമ്പാ ട് മദ്രസ്സയില്‍ 98 കുട്ടികളുമായി 3 ഡിവിഷനുകളോടുകൂടി എട്ടാം ക്ലാ സില്‍ തുടങ്ങിയതാണ് നമ്മുടെ വി ദ്യാലയം. 2003ല്‍ ഇവിടെ നിന്നും വി രമിച്ച ശ്രീമതി. ചിന്നമ്മ ടീച്ചറായിരു ന്നു ആദ്യത്തെ ടീച്ചര്‍-ഇന്‍-ചാര്‍ജ്. അതിനു ശേഷം മഞ്ചേരി GBHSല്‍ ഹൈസ്ക്കൂളില്‍ അധ്യാപകനായിരു ന്ന ശ്രീ. കെ. പി എസ് മൊയ്തീന്‍ കു മാസ്റ്റര്‍ മൂന്നു വര്‍ഷത്തെ Deputation -ല്‍ പ്രധാന അധ്യാപകനായി ഇവി ടെ നിയമിക്കപ്പെട്ടു. വിദ്യാലയത്തി ന്റെ ഇന്നത്തെ നിലയിലേക്കുള്ള വ ളര്‍ച്ചക്കു സഹായിച്ച അദ്ദേഹത്തി ന്റെ സ്തുത്യര്‍ഹമായ സേവനം ഈ യവസരത്തില്‍ പ്രത്യേകം സ്മരിക്കു ന്നു. 1980ല്‍ ഒമ്പതാം തരത്തോടു കൂടി സ്കൂള്‍ ഇപ്പോഴുള്ള സ്ഥലത്തേ ക്കു മാറ്റി. 1982 മാര്‍ച്ചില്‍ ആദ്യ ത്തെ എസ്.എസ്.എല്‍.സി ബാച്ച് 92% വിജയവുമായി പഠനം പൂര്‍ത്തി യാക്കി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കുട്ടികളുടെ എണ്ണത്തില്‍ ക്രമാതീത മായ വര്‍ദ്ധനവുണ്ടായി. 1980-1981 കാലയളവില്‍ ആദ്യത്തെ PTA രൂപം കൊള്ളുകയും ശ്രീമാന്‍ മാത്തുക്കു ട്ടി പുള്ളുവേലില്‍ ആദ്യത്തെ PTA പ്ര സിഡന്റായി തിരഞ്ഞെടുക്കപ്പെടുക യും ചെയ്തു. 1982ല്‍ ആദ്യത്തെ എ സ്.എസ്.എല്‍.സി ബാച്ച് പഠനം പൂര്‍ത്തിയാക്കി പുറത്തുവന്നപ്പോള്‍ അവരില്‍ മികച്ച വിജയം കരസ്ഥ മാക്കിയ വിദ്യാര്‍ത്ഥികളെ അനു മോദിക്കുന്നതിന് PTA പ്രസിഡന്റാ യിരുന്ന ശ്രീമാന്‍ മാത്തുക്കുട്ടി പു ള്ളുവേലിന്റെ നേതൃത്വത്തില്‍ PTA യുടെ എന്‍ഡോവ്മെന്റ് ഏര്‍പ്പെടു ത്തി. ഈ കാലഘട്ടത്തില്‍ സ്കൂളിന് സ്വന്തമായി ഒരു കര്‍ട്ടണ്‍ സെറ്റ് ല ഭിച്ചു. 1982ല്‍ ശ്രീ. കെ.പി.എസ് മൊ യ്തീന്‍ കുട്ടി മാസ്റ്റര്‍ സ്വന്തം സ്ഥാപ നത്തിലേക്ക് തിരിച്ചുപോയപ്പോള്‍ തത് സ്ഥാനത്ത് ശ്രീ. ആലിപ്പ മാസ്റ്റ ര്‍ പ്രധാന അധ്യാപകനായി നിയമി ക്കപ്പെട്ടു. 1984ല്‍ അദ്ദേഹത്തിന് PSC നിയമനം കിട്ടിയപ്പോള്‍ ശ്രീ. കെ.വി രാജ്കുമാര്‍ മാസ്റ്റര്‍ താത് കാലികമായി ചുമതല ഏറ്റെടുത്തു. 1985ല്‍ സി.ജെ മത്തായി മാസ്റ്റര്‍ പാണ്ടിക്കാട് ഹൈസ്ക്കൂളില്‍ നിന്ന് Deputation-ല്‍ ഹെഡ്മാസ്റ്ററായി വ ന്നു. ഈ കാലയളവിലാണ് സ്കൂളില്‍ ആദ്യത്തെ ജലസംഭരണി നിര്‍മ്മിച്ച ത്. 1989ല്‍ അദ്ദേഹം തിരിച്ചുപോ യപ്പോള്‍ ശ്രീ. കെ.വി രാജ്കുമാര്‍ മാസ്റ്റര്‍ പ്രധാന അധ്യാപകനായി നിയമിക്കപ്പെട്ടു. 2000 ഏപ്രില്‍ 30ന് അദ്ദേഹം വിരമിച്ചപ്പോള്‍ പ്രധാന അധ്യാപകന്റെ ചുമതല ഞാന്‍ ഏ റ്റെടുത്തു. 2000-2010ല്‍ പന്തല്ലൂര്‍ ഹൈസ്ക്കൂള്‍ - ഹയര്‍സെക്കണ്ടറി സ്കൂള്‍ ആയി വളര്‍ന്നു. അപ്രകാരം പന്തല്ലൂര്‍ നിവാസികള്‍ക്ക് അവിടെ ഹയര്‍സെക്കണ്ടറി തലം വരെ ഇവി ടെത്തന്നെ പഠിക്കുന്നതിനും അവ സരം ലഭിച്ചു. മറ്റ് ഇതര വിദ്യാലയ ങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഹയര്‍ സെക്കണ്ടറി തലത്തില്‍ സ്തു ത്യര്‍ഹമായ വിജയമാണ് നമ്മള്‍ നേടിക്കൊണ്ടിരിക്കുന്നത്. ഹൈസ്കൂ ള്‍ തലത്തിലും കഴിഞ്ഞവര്‍ഷം ഇട ക്കാലത്തുണ്ടായതിനേക്കാള്‍ റിസ ള്‍ട്ട് നില മെച്ചപ്പെട്ടു. ഉന്നത വിജ യം കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥിക ള്‍ക്കായി പന്തല്ലൂര്‍ സര്‍വ്വീസ് സഹ കരണ ബാങ്ക്, ആനക്കയം പഞ്ചാ യത്ത് പ്രസീന നായര്‍ മെമ്മോറിയ ല്‍, ജനീഷ് മെമ്മോറിയല്‍ തുടങ്ങി യ കാഷ് അവാര്‍ഡുകള്‍ നല്‍കിവ രുന്നുണ്ട്. വിദ്യാലയത്തിന്റെ 25 വര്‍ഷ കാലത്തിനിടയ്ക്ക് 7985 ഹൈസ്ക്കുള്‍ വിദ്യാര്‍ത്ഥികളും 1080 ഹയര്‍സെക്ക ണ്ടറി വിദ്യാര്‍ത്ഥികളും ഇവിടെ പ്ര വേശനം നേടിയിട്ടുണ്ട്. ഈ വര്‍ഷം 1460 ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികളും 450 ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥി കളും ഇവിടെ പഠിക്കുന്നുണ്ട്. വിദ്യാ ലയത്തില്‍ ഇപ്പോള്‍ ഹൈസ്ക്കൂള്‍ തലത്തില്‍ 55 അദ്ധ്യാപകരും 5 അ ദ്ധ്യാപകേതര ജീവനക്കാരും, ഹയര്‍ സെക്കണ്ടറി തലത്തില്‍ 23 അദ്ധ്യാ പകരും 45 അദ്ധ്യാപകേതര ജീവന ക്കാരും സേവനമനുഷ്ഠിച്ചുവരുന്നു. നേച്വര്‍ ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യല്‍ സയന്‍സ് ക്ലബ്, വിദ്യാരംഗം കലാസാഹിത്യവേദി, സ്കൌട്ട് ആന്‍ഡ് ഗൈഡ് എന്നിങ്ങ നെ കുട്ടികളുടെ കഴിവുകളെ പരിപ ഷിപ്പിക്കുന്നതിനുവേണ്ടി ക്ലബുകളു ടെ പ്രവര്‍ത്തനം സജീവമായി നില നിര്‍ത്തി വരുന്നു. വിദ്യാര്‍ത്ഥികളു ടെ ശാരീരികവും മാനസികവും സാംസ്കാരികവും വിദ്യാഭ്യാസപരവു മായ കഴിവുകളെ ഉയര്‍ത്തി കൊ ണ്ടുവരുന്നതിനായി വര്‍ഷം തോറും കായികമത്സരങ്ങള്‍ കൌണ്‍സലിം ഗ് ക്ലാസുകള്‍ തുടങ്ങിയവ നടത്തി വരുന്നു. വിദ്യാര്‍ത്ഥികളെ മത്സര ഇ നങ്ങളില്‍ പങ്കെടുപ്പിച്ചുകൊണ്ട് സം സ്ഥാനതലത്തില്‍ വരെ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. വി ദ്യാലയത്തില്‍ ലൈബ്രറിയും കമ്പ്യൂ ട്ടര്‍ലാബും മറ്റ് ഇതരലാബും നല്ല രീതിയില്‍ തന്നെ പ്രവര്‍ത്തിച്ചുവരു ന്നു. കുട്ടികളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി ബൃഹത്താ യ ഒരു പദ്ധതിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നു. സഞ്ചയികാ പദ്ധതിയിലൂടെ വിദ്യാ ര്‍ത്ഥികളില്‍ സമ്പാദ്യശീലം വളര്‍ ത്തുവാനും സാധിച്ചിട്ടുണ്ട്. കുട്ടിക ളുടെ യാത്രാദുരിതം പരിഹരിക്കു ന്നതിനായി മൂന്നു സ്കൂള്‍ ബസ്സുക ള്‍ സര്‍വ്വീസ് നടത്തിവരുന്നു. രജത ജൂബിലി ആഘോഷി ക്കുന്ന ഈ ധന്യമുഹൂര്‍ത്തത്തില്‍ ഈ സ്ഥാപനത്തില്‍ നിന്നും പിരി ഞ്ഞുപോയ ശ്രീ. പി.കെ രാമചന്ദ്രന്‍ മാസ്റ്റര്‍, ശ്രീ. കെ.വി രാജ്കുമാര്‍ മാസ്റ്റര്‍, ശ്രീമതി. കെ.പി ചിന്നമ്മ ടീ ച്ചര്‍ എന്നിവരുടെ സേവനങ്ങള്‍ പ്ര ത്യേകം സ്മരിക്കുന്നു. ശ്രീ. കുഞ്ഞാ ന്‍ ഹാജിയുടേയും ഞങ്ങളുടെ സ ഹപ്രവര്‍ത്തകനായിരുന്ന ശ്രീ. സി. കെ ആലിയുടേയും മുന്‍ ഹെഡ്മാ സ്റ്റര്‍ ശ്രീ. സി.ജെ മത്തായി മാസ്റ്ററു ടേയും അകാലത്തില്‍ പൊഴിഞ്ഞു പോയ ജനീഷ്, പ്രസീനാനായര്‍ എ ന്നീ വിദ്യാര്‍ത്ഥികളുടേയും ദേഹവി യോഗത്തില്‍ ഞങ്ങളുടെ ദുഃഖം രേ ഖപ്പെടുത്തട്ടെ. രജതജൂബിലി ആ ഘോഷിക്കുന്ന ഈ വേളയില്‍ 25 വ ര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കു ന്ന ക്ലാരമ്മ ടീച്ചര്‍, ആയിഷക്കുട്ടി എ ന്നിവരുടെ സേവനം പ്രത്യേകം സ്മരി ക്കുന്നു. ഇത്രയും മെച്ചപ്പെട്ട ഭൌതിക സൌകര്യങ്ങള്‍ സ്കൂളിന് ഒരുക്കിത്ത ന്നുകൊണ്ടിരിക്കുന്ന മാനേജര്‍ ശ്രീ. എം.പി ഹസ്സന്‍ അവര്‍കളേയും മു ന്നോട്ടുള്ള പ്രയാണത്തിന് സഹാ യിക്കുന്ന എല്ലാ നല്ലവരായ നാട്ടു കാരേയും രക്ഷകര്‍ത്താക്കളേയും, അഭ്യുദദയകാംക്ഷികളേയും സ്നേഹ പൂര്‍വ്വം സ്മരിച്ചുകൊണ്ട് ഈ സ്കൂളി ന്റെ ജീവചൈതന്യമായ വിദ്യാര്‍ത്ഥി കള്‍ക്കും അദ്ധ്യാപകര്‍ക്കും ആശം സകള്‍ അര്‍പ്പിച്ചുകൊണ്ട് ഈ റി പ്പോര്‍ട്ട് സവിനയം സമര്‍പ്പിക്കുന്നു.
പന്തല്ലൂര്‍ ഹൈസ്കൂളും കുഞ്ഞാന്‍ ഹാജിയും
ചേരിയില്‍ അഹമ്മദ് കുട്ടി മു സ്ലിയാരുടെയും കളവംകടവത്ത് അ യമ്മ ഉമ്മയുടെയും മകനായി അ ഹമ്മദ് എന്ന കുഞ്ഞാന്‍ ഹാജി 1920ല്‍ പന്തല്ലൂരില്‍ ജനിച്ചു. 1980 നവംബറില്‍ മക്കയില്‍ വെച്ച് നി ര്യാതനായി. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക ദീനി വിദ്യാഭ്യാസ പ്രവ ര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നി ന്ന് പ്രവര്‍ത്തിച്ചിരുന്നു.
1964ല്‍ ആനക്കയം പഞ്ചായ ത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെ ട്ടതിന് ശേഷം പല വികസന പ്രവര്‍ ത്തനങ്ങളും പന്തല്ലൂരില്‍ കൊണ്ടു വരാന്‍ അദ്ദേഹം നേതൃത്വം നല്‍ കി വന്നു. ആനക്കയം പഞ്ചായത്ത് ബോര്‍ഡിന്റെ മാനേജ്മെന്റില്‍ ഇ പ്പോള്‍ പന്തല്ലൂരില്‍ പ്രവര്‍ത്തിച്ച് വ രുന്ന എ.യു.പി സ്കൂള്‍ അതില്‍ പ്ര ധാനപ്പെട്ട ഒന്നാണ്. ഇന്നത്തെ സ്ഥലത്ത് ബില്‍ഡിംഗ് പണി പൂര്‍ ത്തിയാവുന്നത് വരെ യു.പി സ്കൂള്‍ ക്ലാസുകള്‍ നടന്നിരുന്നത് തെക്കു മ്പാട് താജുല്‍ ഇസ്ലാം മദ്രസയിലാ യിരുന്നു. വളരെ അകലെയുള്ള സ്കൂ ളുകളെ ആശ്രയിച്ചിരുന്ന വിദ്യാര്‍ ത്ഥികള്‍ക്ക് പന്തല്ലൂര്‍ യു.പി സ്കൂള്‍ അനുവദിച്ച് കിട്ടിയത് വലിയ സൌ കര്യമായി.
ആനക്കയം–പന്തല്ലൂര്‍-ഒറവം പുറം റോഡ് ഗതാഗതയോഗ്യമായി കിട്ടുന്നതിനുവേണ്ടി അദ്ദേഹം നാട്ടു കാരെ സംഘടിപ്പിച്ച് 1968ല്‍ സമര ത്തിനു നേതൃത്വം നല്‍കി. അങ്ങ നെ വള്ളിക്കാപ്പറ്റ–ചിറ്റത്തുപാറ-ഒറ വംപുറം റോഡ് 1971 ല്‍ ഗതാഗത യോഗ്യമായി. കുഞ്ഞാന്‍ ഹാജിയു ടെ നിര്‍ദ്ദേശപ്രകാരം ഈ കുറിപ്പു കാരനും ഇ.എ സത്താര്‍ മാസ്റ്ററും മലപ്പുറം ജില്ലാ കലക്ടര്‍ എ.ജെ ജോ ണ്‍ അവര്‍കള്‍ക്ക് 1971 മാര്‍ച്ച് 1ന് ബസ്സ് റൂട്ട് അനുവദിച്ച് കിട്ടുവാന്‍ നിവേദനം നല്‍കി. മാര്‍ച്ച് 12ന് മു ടിക്കോട്–കോഴിക്കോട് റൂട്ടില്‍ പീപ് ള്‍സ് ബസ്സ് ആദ്യമായി ഓടി തുട ങ്ങി.
1957ല്‍ സ്ഥാപിച്ച പന്തല്ലൂര്‍ സര്‍വ്വീസ് സഹകരണ ബേങ്ക് ഭര ണം 8 വര്‍ഷക്കാലം വളരെ ഭംഗി യായി നടന്നുവെങ്കിലും ഇടയ്ക്ക് ഭര ണസ്തംഭമുണ്ടായി. തന്നിമിത്തം 29-9-1966 ന് കണ്ണൂര്‍ സ്വദേശി ഗോവി ന്ദന്‍ നായര്‍ അഡ്മിനിസ്ട്രേറ്ററാ യി ചാര്‍ജെടുത്തു. പിന്നീട് 9 വര്‍ഷം ഉദ്യോഗസ്ഥ ഭരണം. സഹകരണ സംഘം മലപ്പുറം ജില്ലാ ഡി.ആര്‍. മൂ സ്സക്കുട്ടി സാഹിബിന്റെയും ഉദ്യോഗ സ്ഥന്മാരുടെയും നിര്‍ദ്ദേശ പ്രകാരം 1975ല്‍ തിരഞ്ഞെടുപ്പു നടന്നു. 10-10-75ന് കുഞ്ഞാന്‍ ഹാജി ബേങ്ക് ഭ രണസമിതിയുടെ പ്രസിഡന്റായി ഇ ന്‍സ്പെക്ടര്‍ കെ.ടി. അബ്ദുറഹ്മാനില്‍ നിന്നും ചാര്‍ജ്ജേറ്റെടുത്തു. പ്രസി ഡന്റിന്റെയും ഭരണസമിതിയുടെ യും പ്രത്യേക താത്പര്യപ്രകാരം മു ള്ളരംകാട് പ്രവര്‍ത്തിച്ചിരുന്ന ബേങ്ക് 14.6.76ല്‍ കടമ്പോട് വാടക കെട്ടിട ത്തിലേക്ക് മാറ്റി. 8 എല്‍.പി സ്കൂളും ഒരു യു.പി സ്കൂളും ഉള്ള പന്തല്ലൂര്‍ മേഖലയില്‍ ഒരു ഹൈസ്കൂള്‍ അനു വദിച്ചുകിട്ടുന്നതിന് വേണ്ടി വര്‍ഷ ങ്ങളുടെ ശ്രമം പരാജയപ്പെടുകയു ണ്ടായി. 1977ല്‍ നടന്ന അസംബ്ലി തി രഞ്ഞെടുപ്പില്‍ മലപ്പുറം നിയോജക മണ്ഡലത്തില്‍ നിന്നും മഹാനായ മര്‍ഹൂം സി. എച്ച് മുഹമ്മദ് കോയ സാഹിബ് തിരഞ്ഞെടുക്കപ്പെട്ടു. മ ന്ത്രിസഭയില്‍ അദ്ദേഹം വിദ്യാഭ്യാ സ വകുപ്പിന്റെ ചാര്‍ജ് ഏറ്റെടുക്കു കയും 1979 ല്‍ മുഖ്യ മന്ത്രിയാവുക യും ചെയ്തു. മര്‍ഹൂം കുഞ്ഞാന്‍ഹാ ജിയും കുറിപ്പുകാരനും പല പ്രാവി ശ്യം തിരുവന്തപുരത്ത് പോയി മ ന്ത്രി സി.എച്ച് മുഹമ്മദ് കോയ സാ ഹിബിനെ കൊണ്ട് പന്തല്ലൂരില്‍ ഹൈസ്കൂള്‍ അനുവദിച്ച് കിട്ടുന്നതി ന്റെ അനിവാര്യതയെ ബോദ്ധ്യപ്പെ ടുത്തിയപ്പോള്‍ 1979ല്‍ ഹൈസ്കൂള്‍ അനുവദിച്ചു. കുഞ്ഞാന്‍ ഹാജിയു ടെ അശ്രാന്ത പരിശ്രമം ഹൈസ്കൂള്‍ ഇവിടെ സ്ഥാപിക്കുവാന്‍ കാരണ മായി. ഹൈസ്കൂള്‍ ബില്‍ഡിംഗ് പ ണിയുന്നത് വരെ ക്ലാസുകള്‍ തെ ക്കുമ്പാട് താജുല്‍ ഇസ്ലാം മദ്രസയി ലായിരുന്നു. ഉല്‍ഘാടന ദിവസം, ‘എന്റെ അവസാനത്തെ ഒരാഗ്രഹം പൂവണിഞ്ഞു’ എന്ന് കുഞ്ഞാന്‍ ഹാജി പറഞ്ഞത് മറക്കാന്‍ കഴിയി ല്ല. കുഞ്ഞാന്‍ ഹാജി എന്ന് കേള്‍ ക്കുമ്പോള്‍ പന്തല്ലൂര്‍ ഹൈസ്കൂളി നേയും, ഹൈസ്കൂള്‍ എന്ന് കേള്‍കു മ്പോള്‍ കുഞ്ഞാന്‍ ഹാജിയേയും ഓര്‍മ്മ വരും. ബുദ്ധിമാനായ അദ്ദേ ഹത്തിന്റെ ഉപദേശനിര്‍ദേശങ്ങള്‍ ഈ നാട്ടുകാര്‍ക്ക് അനുഗ്രഹം ത ന്നെയായിരുന്നു.