സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/ക്ലബ്ബുകൾ

19:55, 29 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15367 (സംവാദം | സംഭാവനകൾ) (ചിത്രശാല ഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് എ  യു പി എസ് സ്കൂളിൽ കുട്ടികളുടെയും അധ്യാപകരുടേയും നേതൃത്വത്തിൽ വിവിധങ്ങളായ ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നു. ദിനാചരണങ്ങളെക്കുറിച്ച് ബോധവാൻ ന്മാരാക്കാനും കുട്ടികളുടെ സർഗ്ഗശേഷി വളർത്താനും പരിപോഷിപ്പിക്കാനും ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുന്നു. കൂടുതൽ വായിക്കുക

വായനാ ദിനാചരണം

വായന എന്ന് കേട്ടാൽ ആദ്യം മനസിലേക്ക് വരിക വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും

വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും എന്ന കുട്ടിക്കവിതയാണ്. കവിത കുട്ടികൾക്കായാണെങ്കിലും ഒരു മനുഷ്യായുസ്സിന്റെ അർത്ഥം മുഴുവൻ ആ വരികളിലുണ്ട്. വായന അന്യമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിൽ ജൂൺ 19 വായനാദിനമാണെന്നും അതെങ്ങനെ വായനാദിനമായെന്നും  പലർക്കും അറിയില്ല.

പി.എൻ. പണിക്കരുടെ ചരമ ദിനമായ ജൂൺ 19ആണ് മലയാളികൾ വായനാദിനമായി ആചരിക്കുന്നത്. ‘നമ്മുടെ നാടിനെ ജ്ഞാന പ്രകാശത്തിലേക്ക് നയിച്ച സൂപ്പർ വൈസ് ചാൻസലർ’ എന്നാണ് സുകുമാർ അഴീക്കോട് പി എൻ പണിക്കറിനെ വിശേഷിപ്പിച്ചത്. ഗ്രന്ഥശാലാ സംഘവും സാക്ഷരതാ യജ്ഞവും കേരള സമൂഹത്തിൽ സൃഷ്ടിച്ച നവോത്ഥാനത്തിന്റെ അമരക്കാരനായിരുന്നു പിഎൻ പണിക്കർ. സനാതനധർമം എന്നപേരിൽ ആരംഭിച്ച ചെറിയ വായനശാലയായിരുന്നു തുടക്കം. അന്ന് തുറന്ന വായനയുടെ ലോകമാണ് ഇന്ന് കേരളത്തിൽ ആകെ പടർന്ന് കിടക്കുന്ന ഗ്രന്ഥശാലകൾക്ക് അടിസ്ഥാനമായത്.

ഇംഗ്ലീഷ് ക്ലബ്

കുട്ടികളുടെ ഭാഷാ അഭിരുചി വർധിപ്പിക്കുന്നതിന് ഭാഷാ അധ്യാപക രുടെ നേതൃത്വത്തിൽ ഭാഷാ ക്ലബ് പ്രവർത്തിക്കുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നീ ഭാഷകളിൽ വിദ്യാർത്ഥികൾക്ക് ഭാഷാനൈ പുണ്യം കൈവരിക്കുന്നതിന് കഥാരചന, കവിതാരചന, ഉപന്യാസരചന, പ്രസംഗമത്സരം എന്നിവയും, പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ക്വിസ് മത്സരവും, ഭാഷാ ക്ലബ്ബിൻറെ പ്രവർത്തനഭാഗമായി നടത്തിപ്പോരുന്നു. വായന ശീലം പ്രോത്സാഹിപ്പിക്കുനതിനുവേണ്ടി ക്ലാസ്‌റൂം വായന മൂലയും ഭാഷാ ലൈബ്രറിയും കുട്ടികൾക്ക് ക്ലബ്ബിൻറെ ഭാഗമായി സജ്ജികരിച്ചിരിക്കുന്നു. വിദ്യാർത്ഥികളുടെ ഭാഷാപരിജ്ഞാ നത്തിലെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിന് സ്‌കൂൾ തലത്തിൽ സർഗ്ഗവസന്തം എന്ന പേരിൽ ഭാഷോത്സവം സംഘടിപ്പി ക്കുന്നു. വിദ്യാർത്ഥികളുടെ രചനകൾ ഭാഷാക്ലബ്ബിൻറെ നേതൃത്വത്തിൽ സ്‌കൂൾ ബ്ലോഗിൽ പ്രസിദ്ധപ്പെടുത്തുന്നു.

ഗണിത ക്ലബ്

ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ ഗണിതശാസ്ത്രക്ലബ്ബ് പ്രവർ ത്തിക്കുന്നു. ഗണിതശാസ്ത്രത്തിലെ സങ്കീർണമായ ക്രിയകൾ ലളിത മായി വിദ്യാർഥികൾക്ക് മനസ്സിലാക്കി ശാസ്ത്രീയ അവബോധം സൃഷ്ടി ക്കൽ, ഗണിതശാസ്ത്രക്ലബ്ബിൻറെ ഭാഗമായി പ്രാവർത്തികമാക്കുന്നു. ഗണിത പസിലുകൾ, ജ്യാമിതിയ നിർമ്മിതികൾ, ജ്യോമട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട്, ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ എന്നിവ ബോഡ് മാസ്സ് എന്ന ഗണിതോത്സവം സംഘടിപ്പിച്ച് സാധ്യമാക്കുന്നു


ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു

ജൂനിയർ റെഡ് ക്രോസ്

അന്തര്ദേശീയ റെഡ്ക്രോസ് സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങള് സാക്ഷാത്കരിക്കുന്നതിനും യുവതലമുറയില് സേവനസന്നദ്ധത , സ്വഭാവ രൂപവത്കരണം, ദയ, സ്നേഹം, ആതുരശുശ്രൂഷ, വിദ്യാഭ്യാസപ്രചാരണം എന്നീഉത്കൃഷ്ടാദര്ശങ്ങള് രൂഢമൂലമാക്കുന്നതിനും വേണ്ടി രൂപീകരിച്ചഒരുസംഘടനയാണ്ജൂനിയര്റെഡ്ക്രോസ്. ഇത് തികച്ചും ജാതി മത വര്ഗ്ഗ രാഷ്ട്രീയേതരമായും നിഷ്പക്ഷമായും പ്രവര്ത്തിക്കുന്നതാണ്. മാതൃകാ സംഘടനയെപോലെ ലോകത്തിന്റെ എല്ലാ ഭാഗത്തും ജൂനിയര്റെഡ്ക്രോസിന് ശാഖകളുണ്ട്. മഹാനായ ജീന് ഹെന്റി ഡുനാന്റിന് സോള്ഫെറിനോയുദ്ധംനല്കിയപ്രചോദനം റെഡ്ക്രോസിനു രൂപംനല്കിയെങ്കില് ഒന്നാംലോകമഹായുദ്ധകാലത്തെ മനുഷ്യക്കുരുതിയുടെ കഥ കാനഡയിലെ ബാലികാബാലന്മാരുടെ കണ്ണുതുറപ്പിക്കാന് പോന്നവയായിരുന്നു. യുദ്ധത്തില് മുറിവേറ്റു കിടക്കുന്ന ഭടൻമാരെ ശത്രു മിത്ര ഭേദം കൂടാതെ സഹായിക്കുന്ന റെഡ് ക്രോസിന്റെ പ്രവർത്തനങ്ങൾക്ക് കുട്ടികളുടെ സംഭാവന വിലപ്പെട്ടതായിരുന്നു. ഭടന്മാർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ ആവശ്യമായ ബാന്റെജും മറ്റു വസ്തുക്കളും ശേഖരിച്ചു നൽകുവാൻ ആ കുട്ടികൾ കാണിച്ച സേവന സന്നദ്ധത മുതിർന്നവരെപ്പോലും അത്ഭുതപ്പെടുത്തി. നാളത്തെ വാഗ്ദാനങ്ങൾ ഇന്ന് സേവനത്തിന്റെ പാഠങ്ങൾ ഗ്രഹിച്ചാൽ ലോകത്തെ ദുരിത വിമുക്തമാക്കാൻ കഴിയുമെന്ന് അനുഭവ സമ്പന്നയായ ക്ലാര ബർറ്റൻ എന്ന മഹതി മനസ്സിലാക്കി. കുട്ടികളുടെ ഉത്സാഹം പ്രവർത്തന മണ്ഡലത്തിലേക്ക് തിരിച്ചു വിടാൻ വേണ്ടി 1920 ൽ അവർ ജൂനിയർ റെഡ് ക്രോസ്സിനു രൂപം നൽകി. മനുഷ്യ സ്നേഹികളായ ഉത്തമ പൗരന്മാരെ വളർത്തിയെടുക്കുന്ന ജൂനിയർ റെഡ് ക്രോസ്സിൻറെ അംഗങ്ങൾ ആവുന്നത് ഒരു അഭിമാനം ആയി കണക്കാക്കാം

ലഹരി വിരുദ്ധ ദിനാചരണം 2022

ലൈബ്രറി

കുട്ടികളുടെ വായനാശീലം വളർത്തുന്നതിനും പഠന പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനും സ്കൂളിൽ ഗ്രന്ഥശാല നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. ക്ലാസ്സടിസ്ഥാനത്തിൽ അദ്ധ്യാപകർ പുസ്തക വിതരണം നടത്തുന്നു. കൂടാതെ എല്ലാ ക്ലാസിലും വായനാ മൂലകളും സജ്ജീകരിച്ചിട്ടുണ്ട്.

വായനാദിനം

ജൂൺ 19 വായനാദിനം വായനാശീലം അന്യമായിക്കൊണ്ടിരിക്കുന്ന പുതുതലമുറയ്ക്ക് വായനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് ഓരോ വായനാദിനവും. വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് സമൂഹത്തിൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ആഹ്വാനംചെയ്തത് ശ്രീ പി എൻ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്. വിദ്യാലയങ്ങൾ അടച്ചിട്ടിരിക്കുന്ന സാഹചര്യം ആയിട്ടുകൂടി ഓൺലൈൻ വഴി വിപുലമായ രീതിയിലാണ് വായനാ ദിനം ആചരിച്ചത്. ഒരാഴ്ച നീണ്ടുനിൽക്കുന്ന വായന വാരാചരണത്തിന് പ്രശസ്ത എഴുത്തുകാരൻ ശ്രീ ഹാരിസ് നെന്മേനി ഉദ്ഘാടനം കുറിച്ചത്. നമ്മുടെ സ്വന്തം വയനാട്ടിലെ നന്മയിൽ നിന്നും സാഹിത്യം പത്രപ്രവർത്തനം സാമൂഹ്യ സേവനം എന്നീ മേഖലകളിൽ തനതായ അടയാളപ്പെടുത്തലുകൾ നടത്തിക്കൊണ്ട് കടന്നുവന്ന വ്യക്തിത്വമാണ് ശ്രീ ഹാരിസ് നെന്മേനി. വായനാദിനത്തിന് ഏറ്റവും അനുയോജ്യമായ സന്ദേശമാണ് അദ്ദേഹം കുട്ടികൾക്ക് നൽകിയത് നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരാഴ്ച വിവിധ പരിപാടികളോടെ ആചരിച്ചു പുസ്തകാസ്വാദനം വായനക്വിസ് എന്നീ പരിപാടികൾ നടത്തി.

സ്കൂളിനൊരു പുസ്തകം

വായനാദിനത്തിന് തൂടക്കമിട്ട പദ്ധതിയാണിത്.പിറന്നാൾ ദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം കുട്ടികൾ സംഭാവന ചെയ്യുന്നു.വായന പ്രോത്സാഹിപ്പിക്കുക,ലൈബ്രറി നവീകരണം എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

വിദ്യാരംഗം കലാ സാഹിത്യ വേദി

സെൻറ് സെബാസ്റ്റ്യൻ യുപി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ നടത്തിവരുന്നു കുട്ടികളുടെ  സർഗവാസനകൾ വളർത്തുന്നതിനായി അധ്യാപകരുടെ പിന്തുണയോടെ വിവിധ മത്സരങ്ങൾ നടത്തിവരുന്നു വിദ്യാരംഗം കലാ സാഹിത്യ വേദി സ്കൂൾതല മത്സരങ്ങൾ സെപ്റ്റംബർ 13 മുതൽ സെപ്റ്റംബർ 24 വരെ എൽപി യുപി വിഭാഗങ്ങളിലായി നടന്നു ഒന്നും രണ്ടും സ്ഥാനക്കാരെ സബ്ജില്ലാ തല മത്സരത്തിലേക്ക് പങ്കെടുക്കുന്നതിനായി അധ്യാപകർ പരിശീലനം നൽകി

ആട്ടം പാട്ടിന്റെ സർഗവേദിയിൽ

ഓൺലൈൻ ക്ലാസുകളുടെയും ലോക്ഡൗണിന്റെയും വിരസമായ ലോകത്തു നഷ്ടമായ കലോത്സവത്തിന്റെ അരങ്ങുകളെ തിരികെയെത്തിക്കുന്ന ആട്ടം പാട്ട്. കേരളത്തിലെയും പുറത്തെയും സ്കൂൾ വിദ്യാ‍ർഥികൾക്കായി മലയാള മനോരമ, ജയിൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓൺലൈൻ കലോത്സവമായ ‘ആട്ടം പാട്ട്.’ കലയുടെ ആരവങ്ങളിലേക്ക് പാടിച്ചിറ സെൻറ് സെബാസ്റ്റ്യൻ യുപി സ്കൂളിലെ നല്ലപാഠം യൂണിറ്റ് നേതൃത്വത്തിൽ കലയുടെ കൺവെട്ടം തുറക്കുകയാണ് ഇതിലൂടെ..വീടുകൾ തന്നെ വേദികളാക്കി 18കുട്ടികൾ വിവിധ ഇനങ്ങളിലായി ഈ മത്സരത്തിൽ പങ്കെടുത്തു.

വിദ്യാരംഗം കലാസാഹിത്യവേദി സബ്ജില്ലാ തലത്തിൽ നിന്നും ജില്ലാതത്തിലേക്ക് പങ്കെടുക്കാൻ അർഹരായ വിദ്യാർത്ഥികൾ

ഹിന്ദി ക്ലബ്

2021 സെപ്റ്റംബർ 14ന് ഈ വർഷത്തെ ഉണ്ണികൃഷ്ണൻ എ സി നിർവഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ അധ്യക്ഷനായിരുന്നു. ഹിന്ദി അധ്യാപിക ശ്രീമതി അനീഷ ആൻറണി സ്വാഗതം ആശംസിച്ചു രാഷ്ട്രഭാഷയായ ഹിന്ദിയുടെ പ്രാധാന്യത്തെക്കുറിച്ച് ഉണ്ണികൃഷ്ണൻ സാർ വിശദമായി സംസാരിക്കുകയുണ്ടായി ഹിന്ദി പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു മഞ്ജു ടീച്ചർ ആശംസകൾ അറിയിച്ചു.

സയൻസ് ക്ലബ്

വിദ്യാർത്ഥികളിൽ ശാസ്ത്രത്തിൻറെ അറിവുകൾ പകർന്നു നൽകുവാനായി സോണി ടീച്ചറുടെയും ഷെറിൻ ടീച്ചറുടെയും ആഭിമുഖ്യത്തിൽ സയൻസ് ക്ലബിൻറെ യോഗം ചേർന്നു . ഈ വർഷത്തെ ക്ലബ് ഉത്ഘാടനം ഒരു പരീക്ഷത്തിലൂടെ ആയിരുന്നു .തുടർന്ന് ക്ലബിൻറെ ഭാരവാഹികളെ തെരഞ്ഞെടുത്തു .പ്രസിഡന്റ് ആയി നയൻ മരിയ സെക്രട്ടറി ആയി നിയ ട്രീസ .വൈസ് പ്രസിഡന്റ് ആയി അർനോൾഡ് അനിൽ ജോയിന്റ്‌ സെക്രട്ടറി ആയി അൽന സണ്ണിയെയും തെരഞ്ഞെടുത്തു . എല്ലാ ആഴ്ച്ചയിലും മീറ്റിങ്ങുകൾ കൂടുകയും പുതിയ കാര്യങ്ങൾ കുട്ടികളിലേക്ക് പകർന്നു കൊടുക്കുകയും ചെയ്യുന്നു.

ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്രദിനം സെന്റ് സെബാസ്റ്റ്യൻസ് എയുപി സ്കൂളിൽ വിപുലമായി ആഘോഷിച്ചു ചാന്ദ്രപര്യവേഷണ ചരിത്രവും നേട്ടങ്ങളും വ്യക്തമാക്കുന്ന വീഡിയോ കുട്ടികൾക്കായി പ്രദർശിപ്പിച്ചു മനുഷ്യരാശിയുടെ ഏറ്റവും വലിയ കുതിച്ചുചാട്ടം ആയിരുന്നു കുട്ടികൾ മനുഷ്യൻ ചന്ദ്രനിൽ എത്തിയാലുള്ള അനുഭവങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്ന വീഡിയോ ക്ലാസ് ഗ്രൂപ്പുകളിലും മികച്ച വ സ്കൂൾ ഗ്രൂപ്പിലും പങ്കുവെച്ചു ചാന്ദ്രദിന ക്വിസ് മത്സരവും ചാന്ദ്രദിനത്തെ കുറിപ്പ് തയ്യാറാക്കൽ ക്ലബ്ബ് സോഷ്യൽ സയൻസ് ക്ലബ്ബ് ക്ലബ്ബിന്റെ യും സംയുക്ത സഹകരണത്തോടെ നടത്തി.

സംസ്കൃത ക്ലബ്

ശ്രീമതി ജസ്റ്റീൻ .ടി . പീറ്ററിൻ്റെ നേതൃത്വത്തിൽ സംസ്കൃത ക്ലബ് മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു .2020- 21 വർഷത്തെ സംസ്കൃത കൗൺസിൽ ഭാരവാഹികളായി ബ്ലെസ്സൺ സജി, ജെസ്ലിൻ തെരേസ എന്നിവരെ തിരഞ്ഞെടുത്തു സംസ്കൃത ക്ലബിൻ്റെ നേതൃത്വത്തിൽ സംസ്കൃത ദിനാചരണം സമുചിതമായി ആഘോഷിച്ചു . ഓൺലൈൻ ആയാണ് ആചരിച്ചത് സംസ്കൃത ദിനാചരണത്തിൻ്റെ  ഉദ്ഘാടനം   ശ്രീ . രാജേഷ് പി.പി. ത്രികേപ്പറ്റ ഗവ. ഹൈസ്കൂൾ അധ്യാപകൻ  നിർവഹിച്ചു. സുഭാഷിതാലപനം, പ്രഭാഷണം, വന്ദേമാതരം, തുടങ്ങിയ കുട്ടികളുടെ കലാപരിപാടികളും നടത്തപ്പെട്ടു.

2019-20 ബത്തേരിയിൽ വെച്ച് നടന്ന ഉപജില്ലാ സംസ്കൃത കലോത്സവത്തിൽ നമ്മുടെ വിദ്യാലയം മൂന്നാംസ്ഥാനം കരസ്ഥമാക്കി.

മൂന്ന് വിദ്യാർത്ഥികൾ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും മികച്ച നേട്ടം കൈവരിക്കുകയും ചെയ്തു.

2019 20 വർഷത്തെ സ്കോളർഷിപ്പിന് വിദ്യാലയത്തിലെ 5 വിദ്യാർത്ഥികൾ അർഹരായി

വിഷ്ണുമായ എം എസ്, ബ്ലസൻ സജി , ജസ്ലിൻ തെരേസ , അയോണ ഹെലൻ മാത്യൂസ്,  വിഷ്ണു വി എസ് എന്നിവരാണ് റാങ്ക് കരസ്ഥമാക്കിയത് വിവിധ പഠന പ്രവർത്തനങ്ങളിലൂടെ ക്ലബ്ബ് മികച്ച നിലവാരം പുലർത്തുന്നു

സാമൂഹ്യശാസ്ത്ര ക്ലബ്

വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്. ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു. വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക എന്നിവയൊക്കെയാണ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം. കുട്ടികളിൽ സാമൂഹികാവബോധം വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബ് നടത്തിവരുന്നു.

മനുഷ്യാവകാശ ദിനാചരണം

സെന്റ. സെബാസ്റ്റ്യൻസ് എ,യു,പി സ്കൂൾ പാടിച്ചിറയിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മനുഷ്യാവകാശ ദിനാചരണം വളരെ വിപുലമായ പരിപാടികളിലൂടെ ആഘോഷിച്ചു .പുതിയ കാലഘട്ടത്തിൽ മനുഷ്യാവകാശ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് കൊണ്ടായിരുന്നു ദിനാചരണം. കുട്ടികൾ എല്ലാവരും സ്വയം പ്ലക്കാർഡുകൾ നിർമ്മിച്ചു. വൈവിധ്യങ്ങളായ ആശയങ്ങളുടെ ആവിഷ്കാരമായിരുന്നു ഓരോ പ്ലക്കാർഡുകളും. മനുഷ്യാവകാശ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് കുട്ടികൾ നിർമ്മിച്ച ലോഗോ പ്രദർശനം പരിപാടിക്ക് മാറ്റുകൂട്ടി. മനുഷ്യാവകാശത്തിനു വേണ്ടി പോരാടിയ ആളുകളുടെ ചിത്രങ്ങളും പ്രദർശിപ്പിച്ചിരുന്നു.

ലോക ജനസംഖ്യ ദിനം

പാടിച്ചിറ സെൻ സെബാസ്റ്റ്യൻസ് സ്കൂളിൽ ലോകജനസംഖ്യ ദിനം ആചരിച്ചു. സ്ത്രീശാക്തീകരണം ആണ് ഐക്യരാഷ്ട്രസഭ  ഇത്തവണത്തെ ലോക ജനസംഖ്യാ ദിനത്തിൽ ഉയർത്തുന്ന സന്ദേശം എന്ന ആശയം കുട്ടികളിൽ എത്തിക്കുന്ന വിധത്തിൽ അധ്യാപകർ ക്ലാസ് ഗ്രൂപ്പുകളിൽ ബോധവൽക്കരണം നൽകുകയും ഇതിനോടനുബന്ധിച്ച് കൊളാഷ് പോസ്റ്റർ രചന തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകുകയും ചെയ്തു. വിദ്യാർഥികൾ പ്രത്യേകിച്ചും യുപി ക്ലാസുകളിലെ കുട്ടികൾ വളരെ ക്രിയാത്മകമായി ഇതിൽ പങ്കു ചേർന്നു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആണ് ഈ പ്രവർത്തനങ്ങൾ നടത്തപ്പെട്ടത്.

സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷപകർച്ച

കുട്ടികളിൽ ദേശസ്നേഹം വളർത്തുന്ന പ്രവർത്തനമായിരുന്നു സ്വാതന്ത്ര്യസമരസേനാനികളുടെ വേഷപ്പകർച്ച സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച ധീരദേശാഭിമാനികൾ പ്രച്ഛന്ന വേഷ മത്സരം ഏവരുടെയും ശ്രദ്ധ ആകർഷിച്ച പ്രവർത്തനമായി മാറി. രാജ്യസ്നേഹംഊട്ടി ഉറപ്പിക്കുന്നതിനും സ്വാതന്ത്ര്യ സമര ചരിത്രം മനസ്സിലാകുന്നതിനും ഇതിലൂടെ കുട്ടികൾക്ക് സാധിച്ചു .

ഗാന്ധിജയന്തി

അഹിംസയുടെ മാർഗ്ഗത്തിലൂടെ തന്റെ സേവന മനോഭാവത്തിൽ ഭാരതത്തെ സ്വാതന്ത്ര്യത്തിലേക്ക്കൈപിടിച്ചുയർത്തിയ ഭാരതത്തിന്റെ രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ജന്മദിനം ഒക്ടോബർ 2. സാധാരണ സേവനവാരം ആയി ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ആണ് നാം ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്താറുള്ളത് എന്നാൽ ഇത്തവണ വിദ്യാലയങ്ങൾ

തുറക്കാതെ ഇരുന്ന സാഹചര്യത്തിൽ ഓൺലൈനായാണ് ഗാന്ധി ജയന്തി ആഘോഷങ്ങൾ നടത്തിയത് . ക്ലാസ്സ് തലത്തിൽ അധ്യാപകർ ഗാന്ധിജി അനുസ്മരണം നടത്തി പ്രവർത്തനം എന്ന നിലയിൽ കുട്ടികൾ വീടിനും പരിസരത്തുമുള്ള പ്ലാസ്റ്റിക്മാലിന്യങ്ങൾ ശേഖരിച്ചു. പ്ലാസ്റ്റിക്മാലിന്യങ്ങൾ ഹരിതസേന വീടുകളിലെത്തി ശേഖരിച്ചു. പരിപാടിക്ക്

രക്ഷിതാക്കളുടെയും നാട്ടുകാരുടെയും മികച്ച പിന്തുണ ലഭിച്ചു. ഗാന്ധിജയന്തി ദിന പ്രവർത്തനങ്ങൾ മികച്ചവ ആയിരുന്നുവെന്നും മാതൃകയാക്കാൻ തക്കവണ്ണം ഉള്ളതാണെന്നും പ്രധാനാധ്യാപകൻ

ശ്രീ ബിജുമോൻ വി.എം. അഭിപ്രായപ്പെട്ടു.

എക്കോ ക്ലബ്

സ്കൂളിൽ  വർഷങ്ങളായി പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ നടത്തിവരുന്നു. സ്കൂളിലെ ഏതാണ്ട് മുഴുവൻ വിദ്യാർത്ഥികളും പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ സ്തുത്യർഹമായ സേവനങ്ങൾ നൽകി വരുന്നു. സ്കൂളിൽ കാണുന്ന ഒട്ടുമിക്ക മരതൈകളും എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ നട്ടവയാണ്. പച്ചക്കറി കൃഷിയും മറ്റും ഇതിലൂടെ പ്രോത്സാഹിപ്പിക്കുന്നു. പരിസ്ഥിതിയോട് കുട്ടികൾക്കുള്ള ഉത്തരവാദിത്ത്വം ഇതിലൂടെ നിറവേറ്റുന്നു . മാറിക്കൊണ്ടിരിക്കുന്ന പുതിയ കാലത്തിൽ പരിസ്ഥിതി ക്ലബിന്റ പ്രവർത്തനങ്ങൾ വലുതാണ്.

മുളദിനം

സെപ്റ്റംബർ 18 ലോകമുളദിനം ആയിരുന്നു അതിനോടനുബന്ധിച്ച നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ ഉൽപ്പന്നങ്ങളുടെ നിർമ്മാണം നടത്തുകയും ഒപ്പം ഒരു സെൽഫി മത്സരം നടത്തുകയും ചെയ്തു നിർമ്മിച്ച മുള ഉൽപന്നങ്ങൾ അധ്യാപകർക്ക് അയച്ചുകൊടുക്കുകയും മുള യോടൊപ്പം സെൽഫി എടുത്ത് പങ്കുവയ്ക്കുകയും ചെയ്തു.

ഓസോൺ ദിനം

സെപ്റ്റംബർ 16 ഓസോൺ ദിനം സയൻസ് ക്ലബ്ബിന്റെ യും നല്ലപാഠം ക്ലബ്ബിന്റെ സംയുക്താഭിമുഖ്യത്തിലാണ് നടത്തിയത് ദ്വാരം അടയ്ക്കുവാൻ കരുതൽ എന്ന പേരിൽ ഓരോ ഭവനങ്ങളും പ്ലാസ്റ്റിക് വിമുക്തം ആക്കുന്ന പ്രവർത്തനമാണ് പ്രധാനമായും നടത്തിയത്. കുട്ടികൾ താൻ താങ്കളുടെ ഭവനങ്ങളിലെ പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് സൂക്ഷിച്ചു അവ ഹരിതകർമ്മസേന വന്ന ശേഖരിക്കുകയും സംസ്കരിച്ച ഉപയോഗിക്കുന്നതിനായി കൊണ്ടു പോവുകയും ചെയ്തു എല്ലാ വിദ്യാർഥികളുടെ ഭവനങ്ങളിലും  ഹരിത കർമ്മ സേന പ്ലാസ്റ്റിക് ശേഖരിക്കുന്നതിനായി എത്തിയിരുന്നു ഓസോൺപാളി സംരക്ഷിക്കേണ്ടത് ആവശ്യകത വെളിവാക്കുന്ന വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുകയും പോസ്റ്റർ രചനാ മത്സരം നടത്തുകയും ചെയ്തു.

പിറന്നാൾ മരം പദ്ധതി

പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻ എ. യു.പി സ്കൂളിലെ വിദ്യാർത്ഥികൾ ജന്മദിനത്തിൽ മിഠായികൾക്ക് പകരം വിദ്യാലയത്തിന് ഒരു മരത്തൈ സംഭാവന നൽകുന്നു.അവ വിദ്യാലയത്തിലെ ജൈവ വൈവിധ്യ ഉദ്യാനത്തിൽ നട്ട് പരിപാലിക്കുകയും ചെയ്യുന്നു. നക്ഷത്രവനം, ഒൗഷധത്തോട്ടം, പൂന്തോട്ടം എന്നിവയ്ക്കാവശ്യമായ തൈകളാണ് ഇത്തരത്തിൽ ശേഖരിച്ചത്.പരിസ്ഥിതി സംരക്ഷണം,ആരോഗ്യ സംരക്ഷണം, എന്നിവയിലൂന്നിയ അക്കാദമിക മികവാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.

ഹെൽത്ത് ക്ലബ്ബ്

Sr സിജി ടീച്ചറുടേയും സാന്റി ടീച്ചറുടേയും നേതൃത്വത്തിൽ ഹെൽത്ത് ക്ലബ് മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു. ക്ലബു ഉദ്ഘാടനം ഓൺലൈൻ ആയാണ് സംഘടിപ്പിച്ചത്. കുട്ടികളിൽ നല്ല ആരോഗ്യ ശീലങ്ങൾ വളർത്തുന്നതിനും വ്യക്തി ശുചിത്വം പാലിക്കുന്നതിനും വേണ്ട നിർദ്ദേശങ്ങൾ നൽകി വരുന്നു.

ആരോഗ്യ ശരീരത്തിന് യോഗ

യോഗ ദിനാചരണവുമായി ബന്ധപ്പെട്ട്  21/06/2021 സ്കൂളിൽ വിദ്യാർത്ഥികൾക്കായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. ഇതിനോടനുബന്ധിച്ച് യോഗ ദിന പോസ്റ്റർ രചന മത്സരം നടത്തുകയും ക്ലാസ്സുകളിൽ യോഗ പരിശീലനം ആരംഭിക്കുകയും ചെയ്തു.

ലഹരിക്കെതിരെ ഒറ്റക്കെട്ടായി

26/06/2021 ന് ഈ ദിനാചരണവുമായി ബന്ധപ്പെട്ട് സ്കൂൾ അസംബ്ലിയിൽ ലഹരിയുടെ ദൂഷ്യ വശങ്ങളെ കുറിച്ച് അധ്യാപിക ജസ്റ്റീന പീറ്റർ സന്ദേശം നൽകുകയുണ്ടായി. കൂടാതെ അധ്യാപകൻ ജോഷി എൻ ജെ  ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഈ ദിനത്തോടനുബന്ധിച്ച് പ്ലക്കാർഡ് നിർമാണ മത്സരം ക്ലാസ്  തലത്തിൽ സംഘടിപ്പിക്കുകയുണ്ടായി.

ഹൃദയ ദിനം

പാടിച്ചിറ സെൻ സെബാസ്റ്റ്യൻസ് എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ ഹൃദയ ദിനത്തോടനുബന്ധിച്ച് പാടിച്ചിറ ടൗണിലൂടെ സന്ദേശറാലി നടത്തി. പുകവലി നിർത്തുക ,രക്ത സമ്മർദ്ദം കുറയ്ക്കുക ,മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള വഴികൾ തേടുക, വ്യായാമം ചെയ്യുക, കൊളസ്ട്രോൾ കുറയ്ക്കുക, തുടങ്ങിയ സന്ദേശങ്ങളും ഉയർത്തിപ്പിടിക്കുന്ന പ്ലക്കാർഡുകൾ കയ്യിൽ ഏന്തിയാണ് കുട്ടികൾ റാലി നടത്തിയത്. ഹൃദയാകൃതിയിലുള്ള ചുവന്ന ബലൂണുകളും തോരണങ്ങളും ചുവന്ന വസ്ത്രങ്ങളും കയ്യിലേന്തിയ പ്ലക്കാർഡുകളുമായാണ് കുട്ടികൾ റാലി നടത്തിയത്. ഹൃദയാഘാതം വർധിച്ചുവരുന്ന സാഹചര്യത്തിൽ ആരോഗ്യ സംരക്ഷണ മാർഗത്തിലൂടെ ഹൃദയത്തെ സംരക്ഷിക്കുക എന്ന ആശയം ആണ് കുട്ടികൾ സമൂഹത്തിലേക്ക് പകരാൻ ശ്രമിച്ചത് ഈ പ്രവർത്തനത്തിലൂടെ ഹൃദയാരോഗ്യം ഒരു സാമൂഹ്യ ആവശ്യമാണെന്ന് കാഴ്ചപ്പാട് സൃഷ്ടിക്കുന്നതിന് കഴിഞ്ഞു .കുട്ടികളിലും ഹൃദയാരോഗ്യത്തിന്റെ ആവശ്യം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് വസ്തുത അവതരിപ്പിക്കുന്നത് പ്രവർത്തനംകൊണ്ട് സാധിച്ചു.

റെഡ് റിബൺ

ഈ വർഷത്തെ എയ്ഡ്സ് ദിനത്തിൽ വിദ്യാലയത്തിൽ കുട്ടികൾ ഒരുക്കിയ റിബൺ ഏറെ ശ്രദ്ധേയമായിരുന്നു .ചുവപ്പ് വസ്ത്രം ധരിച്ച് കുട്ടികൾ സ്കൂൾ മുറ്റത്ത് ചിത്രീകരിച്ച മനോഹരമായ ഡിസ്പ്ലേക്ക് അരികിൽ നടന്ന സ്കൂൾ അസംബ്ളിയിൽ എയ്ഡ്സ് ദിനത്തെ ക്കുറിച്ചുള്ള സന്ദേശം ഹെഡ്മാസ്റ്റർ നൽകി.തുടർന്ന് എയ്ഡ്സിന് എതിരെയുള്ള പ്രതിജ്ഞ ചൊല്ലി .ഈ പ്രവർത്തനം വഴി കുട്ടികൾക്ക് ദിനാചരണങ്ങളിൽ തന്റെ ഭാഗദേയത്വം അവതരിപ്പിക്കുന്നതിന് അവസരം ലഭിച്ചു .എയ്ഡ്സ് ചിഹ്നം കുട്ടികളുടെ മനസിൽ മായാതെ നിലനിർത്തുന്നതിനും എക്കാലത്തും പോരാടുന്നതിനുവേണ്ടി പ്രവർത്തിക്കുന്നതിനും ഉള്ള മനോഭാവം സൃഷ്ടിക്കുവാൻ കഴിഞ്ഞിട്ടുണ്ട്.

മലയാളം ക്ലബ്

മാതൃഭാഷയും ശ്രേഷ്ഠ ഭാഷയുമായ മലയാളത്തോടുള്ള സ്നേഹം ഊട്ടി ഉറപ്പിക്കുന്നതിതായി മലയാളം ക്ലബ്ബ് രൂപീകരിച്ചു. 22 കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായുണ്ട്. നിയ ട്രീസ അഥീന എന്നിവരെ മലയാളം ക്ലബിന്റെ ഭാരവാഹികളായി തെരഞ്ഞെടുത്തു. രണ്ടാഴ്ചകളിൽ ഒരിക്കൽ മലയാളം ക്ലബിന്റെ യോഗം ചേരുകയും വിവിധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. വായനാ മത്സരം , പ്രസംഗ മത്സരം, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ , പുസ്തക പരിചയം, ക്വിസ്സ്, പദ്യം ചൊല്ലൽ, കവി പരിചയം, കഥ പറയൽ, പത്ര വായനാ മത്സരം തുടങ്ങിയവ  ഓരോ യോഗത്തിലും വച്ച് നടത്തുകയും പ്രോത്സാഹന സമ്മാനങ്ങൾ നൽക്കുകയും ചെയ്യാറുണ്ട്. അധ്യാപികയായ സി ജെയ്സി അഗസ്‌റ്റ്യൻ മലയാളം ക്ലബിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചു വരുന്നു.

അമ്മ മലയാളം

അസംബ്ലി ചേർന്ന് മാതൃഭാഷ പ്രതിജ്ഞ എടുക്കുകയും മാതൃഭാഷയോടുള്ള സ്നേഹം പങ്കുവയ്ക്കുകയും ചെയ്തു. ഭാഷ അസംബ്ലിയും വേറിട്ട പ്രവർത്തനമായി മാറി. മലയാളത്തിന്റെ മഹത്വവും മാതൃഭാഷാ

പ്രാധാന്യവും വിളിച്ചോതുന്നതായിരുന്നു ഓരോ പരിപാടികളും . മലയാളം ക്ലബും നല്ലപാഠം യൂണിറ്റും സംയുക്തമായാണ്മാതൃഭാഷാ ദിന പരിപാടികൾ സംഘടിപ്പിച്ചത്. മുഴുവൻ കുട്ടികളും

അധ്യാപകരും ഈ പ്രവർത്തനത്തിൽ സജീവ പങ്കാളികളായി.

ജൂനിയർ റെഡ് ക്രോസ്

വിദ്യാർത്ഥികളിൽ സേവന സന്നദ്ധതയും സഹിഷ്ണതയും ആരോഗ്യ ശീലങ്ങളും വളർത്തിയെടുക്കുന്നതിനു വേണ്ടി സ്കൂളിൽ ജൂനിയർ റെഡ് ക്രോസ് പ്രവർത്തിച്ചു വരുന്നു. ശ്രീമതി ജസ്റ്റീന റ്റി പീറ്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ സംഘടനയുടെ ഭാരവാഹികൾ നയൻ മരിയ , അഥീന മരിയ ബിജു, അഗ്നൽ വിനോദ് എന്നിവരാണ്. സ്കൂൾ കുട്ടികളുടെ അച്ചടക്കത്തിനും ആതുര സേവനത്തിനും ഇവർ പ്രാധാന്യം നൽകി വരുന്നു.