മാതൃകാപേജ്/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരി വിമുക്ത കേരളം

ലഹരി വസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാകുന്ന ശാരീരിക മാനസിക, സാമ്പത്തിക, സാമൂഹിക അക്കാദമിക പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും അതിന് പരിഹാരം നൽകുകയും ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്യുന്നു

കുട്ടികൾക്കു മാത്രമല്ല രക്ഷിതാക്കൾക്കും ബോധവത്കരണ ക്ലാസ്സ് നടത്തുകയും ചെയ്തു.

a) ചിത്രം അപ്‍ലോഡ് ചെയ്യൽ

  • ചിത്രത്തിന്റെ ഫയൽനാമം SNTD22-DistrictCode-SchoolCode-FileNumber.jpg മാതൃകയിലായിരിക്കണം.


ഉദാ: തിരുവനന്തപുരം ജില്ലയിലെ 99999 എന്ന സ്കൂൾകോഡുള്ള വിദ്യാലയത്തിൽ നടന്ന പ്രവർത്തനങ്ങളുടെ 5 ചിത്രങ്ങളാണ് ചേർക്കുന്നത് എങ്കിൽ, ഫയൽനാമം
SNTD22-TVM-99999-1.jpg
SNTD22-TVM-99999-2.jpg
SNTD22-TVM-99999-3.jpg
SNTD22-TVM-99999-4.jpg
SNTD22-TVM-99999-5.jpg എന്നായിരിക്കണം. ഫയൽനാമ മാതൃക കാണുക:
Right

  • ചിത്രത്തിന്റെ ഫയൽനാമത്തിൽ ഇംഗ്ലീഷ് വാക്കുകൾ മാത്രം ഉപയോഗിക്കുക
  • ചിത്രങ്ങൾക്ക് നിർബന്ധമായും SNTD22 എന്ന വർഗ്ഗം ചേർക്കണം
  • സ്കൂൾകോഡ് കൂടി ഒരു വർഗ്ഗമായിച്ചേർക്കണം.

അപ്‍ലോഡ് ചെയ്യുന്നതിന് മുൻപ്, താഴെപ്പറയുന്ന മാനദണ്ഡങ്ങൾ കൂടി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുക,

  • ചിത്രത്തിന്റെ Metadata നഷ്ടപ്പെടരുത്. അതിനാൽ, യഥാർത്ഥ ചിത്രങ്ങൾ മാത്രം ചേർക്കുക. സ്ക്രീൻഷോട്ട് / വാട്സ്ആപ്പ് വഴി അയച്ച ചിത്രങ്ങൾ എന്നിവ ചേർക്കരുത്.
  • പകർപ്പവകാശമില്ലാത്ത ചിത്രങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ.
  • സ്കൂൾവിക്കിക്ക് / വിദ്യാർത്ഥികൾക്ക് ഉചിതമല്ലാത്ത ചിത്രങ്ങൾ ചേർക്കരുത്.
  • ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളവ പാടില്ല.
  • പരസ്യങ്ങൾ അടങ്ങിയ ചിത്രങ്ങൾ പാടില്ല.
  • ഒരേ തരത്തിലുള്ള അനേകം ചിത്രങ്ങൾ വേണ്ടതില്ല.
  • പ്രമാണത്തിന്റെ വലിപ്പത്തിന്റെ കൂടിയ പരിധി: 2 MBയാണ്. ഉയർന്ന വലുപ്പമുണ്ടെങ്കിൽ, gimp പോലുള്ള ഏതെങ്കിലും സോഫ്റ്റ്‍വെയ‍ർ ഉപയോഗിച്ച് Metadata നഷ്ടപ്പെടാതെ തന്നെ റീസൈസ് ചെയ്യാവുന്നതാണ്. ചിത്രത്തിന്റെ വലുപ്പം മാറ്റുന്നതിനുള്ള സഹായ ഫയൽ കാണുക
  • അനുവദനീയമായ പ്രമാണ തരങ്ങൾ: png, jpg, jpeg, svg.
  • അപ്‍ലോഡ് ചെയ്യപ്പെടുന്ന പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ലായെങ്കിലും മാനദണ്ഡങ്ങൾ പാലിക്കാത്തയാണെങ്കിലും, അവ മായ്ക്കപ്പെടാം.

b) പദ്ധതി താളിൽ ചിത്രവും വിവരങ്ങളും ചേർക്കൽ

  • സ്കൂൾപേജിന്റെ പ്രൊജക്റ്റുകൾ എന്ന വിഭാഗത്തിൽ Say No To Drugs Campaign എന്ന കണ്ണി തുറന്ന് ഉപതാളായി പേജ് സൃഷ്ടിക്കാം.
  • പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ നടന്ന പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ടും അപ്‍ലോഡ് ചെയ്ത ചിത്രങ്ങളും ഈ പേജിൽ ചേർക്കുക.

കൂടുതൽ സഹായത്തിന് മാതൃകാപേജ് സന്ദർശിക്കുക.

"https://schoolwiki.in/index.php?title=മാതൃകാപേജ്/Say_No_To_Drugs_Campaign&oldid=1854597" എന്ന താളിൽനിന്ന് ശേഖരിച്ചത്