അസംപ്ഷൻ എച്ച് എസ് ബത്തേരി/മികവുകൾ -2022-23
ജില്ലാ ഗണിതശാസ്ത്ര മേള: അസംപ്ഷൻ ഓവറോൾ രണ്ടാം സ്ഥാനം
ഒക്ടോബർ 21,22 ,ജില്ലാ ഗണിതശാസ്ത്ര മേളയിൽ അസംപ്ഷന് ഓവറോൾ രണ്ടാം സ്ഥാനം. വിവിധ മത്സരങ്ങളിൽ 3 വിദ്യാർഥികൾക്ക്
ഒന്നാം സ്ഥാനം ലഭിച്ചു.4 വിദ്യാർത്ഥികൾക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ആകെ 9 കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചിട്ടുണ്ട്. 2 വിദ്യാർത്ഥികൾക്ക് Bഗ്രേഡ് ലഭിച്ചു .
സബ്‍ജില്ല ഗണിതശാസ്ത്ര മേള: അസംപ്ഷൻ ഓവറോൾ ചാമ്പ്യൻമാർ
ഒക്ടോബർ 14 15 തീയതികളിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മൂലങ്കാവ് വച്ചു നടന്ന സബ്‍ജില്ല ഗണിതശാസ്ത്ര
മേളയിൽ അസംപ്ഷൻ ഓവറോൾ ചാമ്പ്യൻമാരായി.വിവിധ മത്സരങ്ങളിൽ എട്ട് വിദ്യാർഥികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു.
രണ്ട് വിദ്യാർത്ഥികൾക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ആകെ 12 കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചിട്ടുണ്ട്.
അർജുൻ തോമസിന് അപൂർവ്വ നേട്ടം
ലഡാക്ക് പോലീസിന്റെയും സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ത്യയിൽ ആദ്യമായി നടക്കുന്ന യു സി.ഐ.എം.ടി.ബി എലിമിനേറ്റർ വേൾഡ് കപ്പ് മത്സരത്തിൽ പങ്കെടുക്കുന്നതിന് സ്കൂളിലെ കായികാധ്യാപകനായ അർജുൻ തോമസിന് അപൂർവ്വ അവസരം. സെപ്തംബർ 4 മുതൽ ലേ യിൽ വച്ചാണ് മത്സരം നടക്കുന്നത് .ഇന്ത്യയിൽ ആദ്യമായി നടത്തപ്പെടുന്ന .ഈ മത്സരത്തിൽ പങ്കെടുക്കുന്നതിന് കേരളത്തിൽ നിന്നും രണ്ടുപേർ
മാത്രമാണ് അവസരം ലഭിച്ചത്.
മികച്ച സ്ഥാനം
ലഡാക്ക് പോലീസിന്റെയും സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ത്യയിൽ ആദ്യമായി നടക്കുന്ന യു സി.ഐ.എം.ടി.ബി എലിമിനേറ്റർ വേൾഡ് കപ്പ് മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ അർജുൻ തോമസിന് മികച്ച സ്ഥാനം . മീറ്റിൽ 49 ആം സ്ഥാനം കരസ്ഥമാക്കി.