ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ/Say No To Drugs Campaign
ലഹരി മുക്ത ക്യാംപെയ്ൻ ഒക്ടോബർ 06 ലഹരിമുക്ത ക്യമ്പെയ്ൻ പരിപാടിക്കു സ്കുൾ തലത്തിൽ തുടക്കമിട്ടു. ലഹരി വിരുദ്ധപ്രതിജ്ഞ ക്ലാസ്റ്റീച്ചർമാരുടെ നേതൃത്വത്തിൽ ചൊല്ലി പരിപാടികൾ ആരംഭിച്ചു. സംസ്ഥാനതല ഉദ്ഘാടനം -മുഖ്യമന്ത്രിയുടെ സന്ദേശം -തത്സമയം കുട്ടികളെ കാണിച്ചു. തുടർന്ന് രണ്ടു മണിക്കൂറോളം അധ്യാപകർ കട്ടികൾക്ക് ബോധവത്കരണക്ലാസുകൾ നൽകി. 2.00 പി.എം,ന് രക്ഷിതാക്കളുടെ സമ്മേളനമായിരുന്നു. അധ്യാപകർ ലഹരി ബോധവത്കരണക്ലാസുകൾ നൽകി. കുട്ടികൾ ഈ സമയം ശുചീകരണപ്രവർത്തനങ്ങൾ ഗ്രൂപ്പുതിരിഞ്ഞ് ചെയ്തു.