പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര/പ്രവർത്തനങ്ങൾ/2022-23 പ്രവർത്തനങ്ങൾ .

Schoolwiki സംരംഭത്തിൽ നിന്ന്

പൂർവവിദ്യാർഥി സംഗമം

സ്കൂൾ ശതാബ്ദിയോടനുബന്ധിച്ചു നടത്തിയ പൂർവവിദ്യാർഥി സംഗമം വളരെ ഭംഗിയായിരുന്നു .തങ്ങളുടെ അധ്യാപകരെ കാണാനും സമയം ചെലവഴിക്കാനും പൂർവവിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു.അധ്യാപകരെയും 80 വയസിനുമേൽ പ്രായമുള്ള പൂർവവിദ്യാർത്ഥികളെയും ആദരിച്ചു.വള്ളപ്പാട്ട്,പൂർവവിദ്യാർത്ഥികളുടെ കലാപരിപാടികൾ എന്നിവ എല്ലാവരും നന്നായി ആസ്വദിച്ചു [1].സ്കൂൾ അനുഭവങ്ങൾ പങ്കുവക്കുന്നു,പൂർവ വിദ്യാർത്ഥിയും ,  ഹയർ സെക്കന്ററി അദ്ധ്യാപകനുമായ ശ്രീ.മൈക്കൽ സെബാസ്റ്റ്യൻ [2]

ഓണാഘോഷം

രണ്ടു വർഷത്തിന് ശേഷം നടന്ന ഓണഘോഷം അതി മനോഹരമായിരുന്നു .അത്തപ്പൂക്കളം,അമ്മതിരുവാതിര,ഓണസദ്യ,കൗതുകമത്സരങ്ങൾ ,തുടങ്ങി കുട്ടികൾക്ക് മറക്കാനാവാത്ത ഒരു ആഘോഷമായിരുന്നു അത് [3].അദ്ധ്യാപകരും കുട്ടികളും ക്ലബ് എഫ് .എം .റേഡിയോയിൽ പരിപാടികൾ അവതരിപ്പിച്ചു

അദ്ധ്യാപകദിനം

അദ്ധ്യാപകദിനം വളരെ മനോഹരമായി ആഘോഷിച്ചു .കുട്ടികൾ അദ്ധ്യാപകരുടെ വീട്ടിലെത്തി അവരെ ആദരിച്ചു.അദ്ധ്യാപകരായി  ഒരുങ്ങി .ഡോ .എസ് .രാധാകൃഷ്ണനെക്കുറിച്ചുള്ള കുറിപ്പ് തയാറാക്കി .പ്രസംഗം അവതരിപ്പിച്ചു .[4]

ശാസ്ത്ര മേള ഗണിത ശാസ്ത്ര മേള

കുട്ടികളിൽ ശാസ്ത്ര അഭിരുചിയും ഗവേഷണ താല്പര്യവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നൈസർഗ്ഗികമായ കഴിവുകൾകണ്ടെത്തി അവ സമൂഹനന്മക്കായി ഉപയോഗിക്കാനും ഭാവി തലമുറക്ക് ഒരു മാതൃകയായിത്തീരാനും കുട്ടികളെ പ്രാപ്‌തരാകാൻ ഇത്തരം മേളകൾ സഹായിക്കും .

ഗാന്ധി ജയന്തി

ഗാന്ധി ജയന്തി ദിനത്തിൽ പ്രത്യേക അസംബ്ലി നടത്തി.ഗാന്ധി സൂക്തങ്ങൾ കുട്ടികൾ കാണാതെ പഠിച്ചു അവതരിപ്പിച്ചു .പ്രസംഗം ,ഗാന്ധി ക്വിസ് ,ഗാന്ധി കവിതകൾ ,കഥകൾ ഇവ അസംബ്ലിയിൽ അവതരിപ്പിച്ചു .കൂടാതെ അദ്ധ്യാപകരും ,കുട്ടികളും ,രക്ഷകർത്താക്കളും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി [5]

.ലഹരി വിമുക്ത തീരം,സുന്ദര തീരം-ഉണർവ്

ലഹരി വിരുദ്ധ പരിപാടി വിമുക്തി കോഡിനേറ്റർ ശ്രീ .ജി ജയകൃഷ്ണൻ രക്ഷകർത്താക്കൾക്ക് ബോധവത്കരണ ക്ലാസ് നയിച്ചു .