ജി. വി. എച്. എസ്. എസ്. മലമ്പുഴ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
പരിസ്ഥിതി ദിനം
അന്താരാഷ്ട്ര യോഗാ ദിനാചരണം
ലഹരി വിരുദ്ധ ദിനം
ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശ റാലി , പോസ്റ്റർ പ്രദർശനം, ക്വിസ്, വിവിധ മത്സരങ്ങൾ എന്നിവ നടത്തി. കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി.
സ്ക്കൂൾ വിക്കി അവാർഡ്
വായനാമാസാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും
ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ വായനാമാസാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു.
ചാന്ദ്ര ദിനം
കുട്ടികൾ പോസ്റ്റർ രചന, ക്വിസ്, റോക്കറ്റ് നിർമ്മാണം ,കയ്യെഴുത്തു മാസിക നിർമ്മാണം, ചാന്ദ്രദിന പാട്ട് മുതലായവ നടത്തി. ചാന്ദ്രദിന വീഡിയോ പ്രദർശനവും നടത്തി.
പ്രേംചന്ദ് ജയന്തി
ഹിന്ദി ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ പ്രേംചന്ദ് ജയന്തി ദിനാചരണം നടത്തി.
സ്വാതന്ത്ര്യ ദിനാഘോഷം
രാജ്യത്തിന്റെ 75-ാംസ്വാതന്ത്യ ദിനാഘോഷ ചടങ്ങുകൾ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.സ്വാതന്ത്യ്ര ദിന സന്ദേശം നൽകി. കുട്ടികൾ പ്രസംഗം, പാട്ട് , ദേശഭക്തി ഗാനം ,നാടകം, സ്വാതന്ത്ര്യദിന ക്വിസ്, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി. കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്തു. തുടർന്ന് റാലിയും നടത്തി.
...തിരികെ പോകാം... |
---|