ജി. വി. എച്. എസ്. എസ്. മലമ്പുഴ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

മലമ്പുഴ പഞ്ചായത്ത്തല പ്രവേശനോത്സവം ജൂൺ ഒന്നാം തിയ്യതി ബുധനാഴ്ച പഞ്ചായത്ത് പ്രസിഡണ്ട് രാധിക മാധവൻ ഉദ്‌ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡണ്ട് എം.ആർ. ശിവപ്രസാദ് അധ്യക്ഷ സ്ഥാനം വഹിച്ചു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ തോമസ് വാഴപ്പിള്ളി, കാഞ്ചന സുദേവൻ, മലമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലത മോഹൻദാസ് വിദ്ധ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബിനോയ് പെൻഷനേഴ്‌സ് അസോസിഷൻ ഭാരവാഹികളായ സതീശൻ. കെ കെ, പി ടി എ വൈസ് പ്രസിഡണ്ട് ജയ്ജിത്. പി എന്നിവർ ചടങ്ങിൽ ഉണ്ടായിരിന്നു.

പ്രവേശനോത്സവ മുന്നൊരുക്കങ്ങൾ

പ്രവേശനോത്സവ ആഘോഷങ്ങൾ

സുരീലി ഹിന്ദി ഉത്സവ്

ഹിന്ദി ഭാഷാപഠനം രസകരമാക്കുന്നതിനുവേണ്ടി സമഗ്ര ശിക്ഷ കേരളയുടെ പദ്ധതിയായ സുരീലി ഹിന്ദി പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം പ്രവേശനോത്സവദിനത്തിൽ തന്നെ നടത്തി. അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗം കുട്ടികൾ സുരീലി ഹിന്ദിയുടെ വിവിധ പരിപാടികൾ കാഴ്ചവെച്ചു.

പരിസ്ഥിതി ദിനം

പരിസ്ഥിതി വാരാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ സഞ്ചാരികളുടെ പ്രധാന സന്ദർശന കേന്ദ്രമായ മലമ്പുഴ ഉദ്യാന പരിസരം വൃത്തിയാക്കി. പ്ലാസ്റ്റിക് നിർമാർജ്ജനം, വിനോദസഞ്ചരികൾക്കുള്ള ബോധവത്കരണം, മരത്തൈനടൽ എന്നീ പ്രവർത്തനങ്ങൾ നടത്തി. പരിസരശുചിത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന രചനകൾ, ചിത്ര പ്രദർശനം, പ്രശ്‍നോത്തരി മത്സരം തുടങ്ങിയവയും നടത്തി. ഉദ്യാന പരിസരത്തെ പ്ലാസ്റ്റിക് നിർമാർജ്ജന പരിപാടി സ്കൂൾ പി ടി എ പ്രസിഡണ്ട് എം ആർ ശിവപ്രസാദ് ഉദ്‌ഘാടനം ചെയ്തു. സിന്ധു വി , പ്രസീത സോമനാഥൻ, മുരുകൻ, സുരേഷ്, അഷറഫ്, കൃഷ്ണദാസ് എന്നീ അധ്യാപകരും വിദ്യാർത്ഥികൾക്കൊപ്പം കൂടി.

പുഴസംരക്ഷണം

പുഴസംരക്ഷണം പരിസ്ഥിതി വാരാചരണസമാപനത്തിന്റെ ഭാഗമായി 10/6/2022 വിദ്യാർത്ഥികൾ കടുക്കാംകുന്നം മുക്കൈ പുഴത്തീരം വൃത്തിയാക്കി. പരിസ്ഥിതി ക്ലബ് അംഗങ്ങളും, എസ്.പി.സി.കേഡറ്റുകളും സംയുക്തമായി നടത്തിയ പ്രവർത്തനമായിരുന്നു ഇത്. പുഴയിലെ പ്ലാസ്റ്റിക് മാലിന്യം നിർമ്മാർജ്ജനം, പുഴയരികിൽ വൃക്ഷത്തൈ നടീൽ, പുഴസംരക്ഷണ പ്രതിജ്ഞ, പരിസ്ഥിതി ഗാനാലാപനം, എന്നീ പ്രവർത്തങ്ങളാണ് നടത്തിയത്. പി ടി എ വൈസ് പ്രസിഡന്റ് പി.ജയ്ജിത്ത് ഉദ്ഘടനം ചെയ്ത പരിപാടിക്ക് സുജാത ടീച്ചർ സ്വാഗതവും, പ്രസീതടീച്ചർ നന്ദിയും പറഞ്ഞു. മുരുകൻ, സിന്ധു, രജി വർഗീസ് എന്നീ അദ്ധ്യാപകർ സാക്ഷ്യം വഹിച്ചു.

വായന ജനങ്ങളിലേക്ക്‌

വായനാദിനത്തോടനുബന്ധിച്ചു 'വായന ജനങ്ങളിലേക്ക്‌ ' എന്ന സന്ദേശമുൾക്കൊണ്ട് 19/06/2022 മലമ്പുഴ ശാസ്താനഗർ ഇ .എം.എസ് . സ്മാരക വായനശാലയിൽ വച്ച് 'നാട്ടുവായനക്കൂട്ടം' സംഘടിപ്പിച്ചു. പൊതുയോഗം മലമ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് കുമാരി രാധിക മാധവൻ ഉദ്ഘടാനം ചെയ്തു.വിദ്യാർത്ഥികളുടെ കലാവിരുന്ന് നടത്തി. ലൈബ്രറി പുസ്തകങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. പൊതുജനങ്ങൾക്ക് സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകമെടുക്കാനുള്ള സൗകര്യമൊരുക്കി.

വായന ദിനം

വായനാദിനമായ 20/06/2022 രാവിലെ അസംബ്ലിയിൽ എസ് എസ് എൽ സി ,യു എസ് എസ് ,എൽ എസ് എസ് ,എൻ എം എം എസ് വിജയികളെ മൊമെന്റോ നൽകി ആദരിച്ചു. വിദ്യാർത്ഥികളെ വായനയിലേക്ക് ആകർഷിക്കുന്നതിനായി തിയ്യതികളിൽ സ്കൂൾലൈബ്രറി യിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു.
എസ് എസ് എൽ സി താരങ്ങൾ


എൻ എം എം എസ് വിജയി


എൽ എസ് എസ് ,യു എസ് എസ് താരങ്ങൾ


സ്കൂൾലൈബ്രറിയിൽ പുസ്തക പ്രദർശനം

അനുമോദനച്ചടങ്ങ്

അന്താരാഷ്ട്ര യോഗാ ദിനാചരണം

അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ചു 21/06/2022 നു വിദ്യാർത്ഥികൾക്ക് യോഗാഭ്യസനത്തെ കുറിച്ചുള്ള ബോധവത്കരണവും യോഗാഭ്യസനവും നൽകി. ഡോക്ടർ പി സി ഏലിയാമ്മ ടീച്ചർ ക്ലാസ്സുകൾക്ക്‌ നേതൃത്വം വഹിച്ചു.

അന്താരാഷ്ട്രസംഗീത ദിനാചരണം

അന്താരാഷ്ട്രസംഗീതദിനത്തോടനുബന്ധിച്ചു 21 ജൂൺ 2022നു രാവിലെ 10.30 ക്കുസ്കൂളിലെ സംഗീതാദ്ധ്യാപിക അശ്വതി ടീച്ചറുടെ നേതൃത്വത്തിൽ വിവിധ സംഗീതപരിപാടികൾ സംഘടിപ്പിച്ചു.

സ്കൂൾ ക്ലബ്ബുകളുടെ ഉദ്‌ഘാടനം

വായനവാരത്തിന്റെ സമാപനവും ക്ലബ്ബുകളുടെ ഉദ്ഘടനവും 24/06/2022 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രസിദ്ധ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ രഘുനാഥൻ പറളി നിർവഹിച്ചു. വിദ്യാരംഗംകലാവേദി സംഘടിപ്പിച്ച 'സാഹിത്യ രചനാശില്പശാലയും ' അദ്ദേഹം നയിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

ലഹരി വിരുദ്ധ ദിനം

ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശ റാലി , പോസ്റ്റർ പ്രദർശനം, ക്വിസ്, വിവിധ മത്സരങ്ങൾ എന്നിവ നടത്തി. കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി.

ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ യാത്ര 

ചാന്ദ്ര ദിനം

കുട്ടികൾ പോസ്റ്റർ രചന, ക്വിസ്, റോക്കറ്റ് നിർമ്മാണം ,കയ്യെഴുത്തു മാസിക നിർമ്മാണം, ചാന്ദ്രദിന പാട്ട് മുതലായവ നടത്തി. ചാന്ദ്രദിന വീഡിയോ പ്രദർശനവും നടത്തി.

ബിരിയാണി

വിജയോത്സവം

തുടർച്ചയായി നാലാം വർഷവും വിജയത്തിളക്കവുമായി തലയുയർത്തി നിൽക്കുന്ന വിദ്യാലയത്തിന്റെ അഭിമാനതാരങ്ങളെ ആദരിക്കാൻ സംഘടിപ്പിച്ച 'വിജയോത്സവം ' ഉദ്ഘടാനം ചെയ്തത് ബഹുമാനപ്പെട്ട മലമ്പുഴ എം എൽ എ എ പ്രഭാകരൻ അവർകളായിരുന്നു .

പ്രേംചന്ദ് ജയന്തി

ഹിന്ദി ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ പ്രേംചന്ദ് ജയന്തി ദിനാചരണം നടത്തി. പ്രേംചന്ദ് ചിത്രരചന മത്സരം അപ്പർപ്രൈമറി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തി.

സ്വാതന്ത്ര്യ ദിനാഘോഷം

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികമായ 'ആസാദി കാ അമൃത് ' ആഘോഷങ്ങളുടെ ഭാഗമായി ആഗസ്ത് 13 തീയ്യതി സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് സ്കൂൾ ഹെഡ്മിസ്ട്രസ് ദേവിക ടീച്ചർ ദേശീയ പതാക ഉയർത്തി. 15/08/2022 നു സ്കൂൾ പ്രിൻസിപ്പൽ ടി എൻ മുരളി സർ പതാക ഉയർത്തി. പി ടി എ പ്രസിഡണ്ട് എം ആർ ശിവപ്രസാദ്സർ അധ്യക്ഷനായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദേവിക ടീച്ചർ സ്വാതന്ത്യ്ര ദിന സന്ദേശം നൽകി .കുട്ടികൾ വിവിധ മത്സരങ്ങളും പ്രസംഗം, പാട്ട് , ദേശഭക്തി ഗാനം ,നാടകം, സ്വാതന്ത്ര്യദിന ക്വിസ്, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി. കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്തു. തുടർന്ന് റാലിയും നടത്തി.

മഹാത്മാ ഗാന്ധി സന്ദർശിച്ച അകത്തേത്തറ ' ശബരി ആശ്രമം ' വിദ്യാർത്ഥികളും അദ്ധ്യാപകരും അന്നേ ദിവസം സന്ദർശിച്ചു.

കർഷക ദിനാചരണം

കൊല്ലവർഷാരംഭമായ ചിങ്ങം ഒന്നിന് ( 17/08/2022) കർഷക ദിനം ആഘോഷിച്ചു. മലമ്പുഴ കൃഷിഭവന്റെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറിത്തോട്ടം നിർമ്മിച്ചു. കുട്ടിക്കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മലമ്പുഴ പഞ്ചായത്തിലെ മികച്ച കർഷകനായി ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ലിബിൻ ബി തിരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ച്ചടങ്ങിൽ കുട്ടിയെ ആദരിച്ചു.

ഓണസദ്യ

ഒന്നാം പാദവാർഷിക പരീക്ഷക്ക് മുമ്പുതന്നെ (23/02/2022) അദ്ധ്യാപകരുടെ കൈ മെയ്യ് മറന്ന സഹകരണവും സാമ്പത്തിക പിന്തുണയും കൊണ്ട് കുട്ടികൾക്ക് അതിഗംഭീരമായ ' വിഭവസമൃദ്ധഓണസദ്യ ' നൽകി. പതിമൂന്നു സ്വാദേറിയ വിഭവങ്ങളാണ് കുട്ടികൾക്ക് വിളമ്പിയത്.

ഓണാഘോഷം

ഓണാഘോഷ പരിപാടികൾ 02/09/2022 വെള്ളിയാഴ്ച നടത്തി. എട്ടാം ക്ലാസ് വിദ്യാർഥികൾ സ്കൂൾ അങ്കണത്തിൽ നാടൻപൂക്കൾ മാത്രമുപയോഗിച്ചു മനോഹരമായ പൂക്കളം ഒരുക്കി. വിവിധ ഓണകളികളും, കലാപരിപാടികളുമായി സമൃദ്ധമായിരുന്നു ഓണം. അദ്ധ്യാപകരുടെ ഓണപ്പാട്ടുകളും പരിപാടിക്ക് മാറ്റുകൂട്ടി .

ഹിന്ദി ദിനാഘോഷം

ഹിന്ദിയോടുള്ള കുട്ടികളുടെ പേടി മാറ്റുന്നതിനും അനായാസമായി ഹിന്ദി കൈകാര്യം കുട്ടികളെ പ്രാപ്തരാക്കുന്നതിനും വേണ്ടി സെപ്റ്റംബർ ഹിന്ദി ദിനത്തോടനുബന്ധിച്ചു ഒരാഴ്ച്ച ഹിന്ദി വാരാചരണം നടത്തി. അഞ്ചു മുതൽ പത്തുവരെയുള്ള കുട്ടികളുടെ നിലവാരത്തിനനുയോജ്യമായ രീതിയിൽ ചിത്രരചനാമത്സരം, കൈഎഴുത്തുമത്സരം, വായനാമത്സരം, കവിതാലാപനം, കഥപറച്ചിൽ, കഥയെഴുത്ത്, പോസ്റ്റർ നിർമ്മാണം തുടങ്ങി മത്സരങ്ങൾ

വിജയികൾക്ക് ഹിന്ദി അസംബ്ലി നടത്തി സമ്മാനവിതരണവും നടത്തി.

സ്കൂൾ ശാസ്ത്രമേള

കുട്ടിശാസ്ത്രജ്ഞന്മാരെ വളർത്തികൊണ്ടുവരുന്നതിനായി സ്കൂൾതല ശാസ്ത്ര മേള എന്നീ തിയ്യതികളിലായി നടത്തി. വർക്കിംഗ് മോഡൽ ,സ്റ്റിൽ മോഡൽ, മാഗസിൻ, ശാസ്ത്രസെമിനാർ, ശാസ്ത്ര പരീക്ഷണങ്ങൾ, ഗണിത പ്രശ്‍നോത്തരി എന്നിവ സംഘടിപ്പിച്ചു. മികച്ചവ സബ്ജില്ലാ തലത്തിലേക്ക് അയച്ചു.

സ്കൂൾ സ്പോർട്സ്

സെപ്റ്റംബർ29, 30 തീയതികളിൽ സ്കൂളിലെ കായിക മത്സരങ്ങൾ സംഘടിപ്പിക്കുകയും മികവ് തെളിയിച്ച പ്രതിഭകളെ സബ്ജില്ലാ തലത്തിലേക്ക് അയക്കുകയും ചെയ്‌തു.

ലഹരി വിരുദ്ധ പരിപാടി

06/10/2022 ലഹരി വിരുദ്ധ കർമ്മ പരിപാടിയുടെ ഒന്നാംഘട്ടം ആരംഭിച്ചു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്റെ സന്ദേശത്തോടെ ആരംഭിച്ച കർമ്മപരിപാടി അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ഫ്ലാഷ് മോബ്

ലഹരി വിരുദ്ധ കർമ്മ പരിപാടിയുടെ ഭാഗമായി സ്കൂൾ മുറ്റത്തു പത്താം ക്ലാസ് വിദ്യാർഥികൾ 'ഫ്ലാഷ് മൊബ്' എന്ന ആകർഷകമായ പരിപാടിയിലൂടെ ലഹരിവിരുദ്ധ സന്ദേശം ക്രിയാത്മകമായി അവതരിപ്പിക്കപ്പെട്ടു

സബ് ജില്ല ശാസ്ത്രമേള

2022-23 പാലക്കാട് ഉപജില്ലയുടെ ശാസ്ത്രമേളയ്ക്ക് വേദിയായി. ഒക്ടോബർ 13,14,15 എന്നീ മൂന്ന് ദിവസങ്ങളിലായി നടന്ന ശാസ്ത്രമേളയിൽ ഉപജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളും പങ്ക്കെടുത്തു. നിരവധി സമ്മാനങ്ങൾ കുട്ടികൾ കരസ്ഥമാക്കി. ഐ ടി മേളയിൽ രണ്ടാം സ്ഥാനവും സയൻസ് ഗണിത മാഗസീനുകൾക്കു ഒന്നാം സ്ഥാനവും ലഭിച്ചു.

സ്കൂൾ കലോത്സവം

കലാപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഈ വർഷത്തെ സ്കൂൾ കലോത്സവം 'അരങ്ങ്-22' എന്ന പേരിൽ ഒക്ടോബർ ദിവസങ്ങളിൽ നടന്നു. മൂന്ന് പ്രധാന വേദികളിലായി വിദ്യലയത്തിലെ ഭൂരിഭാഗം കുട്ടികളും പങ്ക്കെടുക്കുന്ന രീതിൽ നടത്തി. വിജയികളെ സബ്ജില്ല തലത്തിലേക്ക് തിരഞ്ഞെടുത്തു.

ഓ ആർ സി ക്യാമ്പ്

വനിതാ ശിശുവികസന വകുപ്പ്, സംയോജിത ശിശുസംരക്ഷണ പദ്ധതി, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുത്ത സ്കൂളിൽ നടത്തിവരുന്ന SMART 40 എന്ന പേരിലുള്ള മൂന്ന് ദിവസത്തെ ക്യാമ്പ് ഓ ആർ സി യുടെ നേതൃത്വത്തിൽ നടത്തി. പ്രമാണം:21068 orc camp1.jpeg പ്രമാണം:21068 orc 2.jpeg

സ്കൂൾ ഇലെക്ഷൻ

ഒക്ടോബർ 28 നു സ്കൂൾ പ്രതിനിധികളെ തെരെഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടത്തി.

ഒക്ടോബർ 31 നു സ്കൂൾ ലീഡർ ആയ അനുപമ വി (10 B) സത്യപ്രതിജ്ഞ ചെയ്തു.

ലഹരി വിരുദ്ധ പരിപാടി സമാപനം

പാഠ്യപദ്ധതി പരിഷ്കരണചർച്ച

പാഠ്യപദ്ധതി പരിഷ്ക്കരണം ജനകീയ ചർച്ച നടത്തി.വാർഡ് മെമ്പർ രാധിക മാധവൻ യോഗം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് ശിവപ്രസാദ് സർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്ക്കൂൾ പി.ടി.എ , എം പി ടി എ, എസ്.എം.സി , ജന പ്രതിനിധികൾ ,മുൻ പിടി എ പ്രസിഡന്റുമാർ ,അധ്യാപകർ ,രക്ഷിതാക്കൾ എന്നിങ്ങനെ പൊതു സമൂഹത്തിലെ പ്രമുഖരെയും പങ്കെടുപ്പിച്ചു കൊണ്ട് 26 ഫോക്കസ് മേഖലകളിൽ ചർച്ച നടത്തി. ചർച്ചയിൽ അവതരിപ്പിച്ച അഭിപ്രായങ്ങൾ ക്രോഡീകരിച്ച് പഞ്ചായത്ത് തലത്തിലേയ്ക്ക് റിപ്പോർട്ട് നൽകി പി ടി എ വൈസ് പ്രസിഡന്റ്, ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പാൾ ടി എൻ മുരളി സർ സ്വാഗതവും ഹെഡ് മിസ്ട്രസ് ദേവിക ടീച്ചർ നന്ദിയും പറഞ്ഞു.

പാഠ്യപദ്ധതി പരിഷ്കരണചർച്ച കുട്ടികൾ

നവംബർ 17 നു പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട ചർച്ച ക്ലാസ് മുറികളിൽ നടന്നു. വിദ്യാർത്ഥികൾ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞു. പത്താം ക്ലാസ്സുവരെയുള്ള കുട്ടികളുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ചു മേൽനടപടിക്കായി പ്രധാനദ്ധ്യാപികയെ ഏൽപിച്ചു.

പി ടി എ ജനറൽ ബോഡി

സ്കൂൾ പി ടി എ വാർഷിക ജനറൽ ബോഡിയോഗം നവംബർ 30 നു ഉച്ചയ്ക്ക് 2.30നു ചേർന്ന് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.

ലോകഭിന്നശേഷി ദിനാചരണം

ഡിസംബർ 1 നു ലോകാഭിന്നശേഷി സൗഹൃദ ദിനത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തി. ഭിന്നശേഷിക്കാരായ വിദ്യാർഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. സവിശേഷ പിന്തുണ ആവശ്യമുള്ള എല്ലാ കുട്ടികളെയും, ജനറൽ കുട്ടികളെയും ഉൾപ്പെടുത്തി. അസംബ്ലിയിൽ ഈ വർഷത്തെ ലോക ഭിന്നശേഷി ദിനത്തിന്റെ സന്ദേശം, പ്രാധാന്യം എന്നിവയും കുട്ടികൾ അവതരിപ്പിച്ചു. പ്രധാനാദ്ധ്യാപിക സവിശേഷ പിന്തുണ ആവശ്യമുള്ളവരെ ചേർത്തുപിടിക്കേണ്ട പ്രാധാന്യം കുട്ടികൾക്ക് വ്യക്തമാക്കി സന്ദേശങ്ങളും ആശംസകളും നൽകി. സ്കൂളിന്റെ നേതൃത്വത്തിൽ അസംബ്ലിയിൽ പങ്കെടുത്ത കുട്ടികൾക്ക് സ്നേഹസമ്മാനങ്ങളും നൽകി.


സ്കൂൾ ടൂർ

2022-23 വർഷത്തെ സ്കൂൾ വിനോദയാത്ര ഡിസംബർ മാസം 2 നു കോഴിക്കോദിലേക്കു സംഘടിപ്പിച്ചു. പ്ലാനറ്റോറിയം, മിഠായി തെരുവ്, കടൽത്തീരം,തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു.

വർഷപിറവിയാഘോഷം

പുതുവർഷാരംഭത്തോടനുബന്ധിച്ച് ജൂൺ നു സ്പെഷ്യൽ അസംബ്ലി നടത്തി. പുതുവൽസരാശംസകൾ നൽകി. പ്രധാനാദ്ധ്യാപിക കേക്ക് മുറിച്ചു സ്കൂൾ ലീഡറിന് നൽകി.എല്ലാ കുട്ടികൾക്കും വിതരണം നടത്തി.

റിപ്പബ്ലിക്ക് ദിനാഘോഷം

ഈ വർഷത്തെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങക്കു രാവിലെ 8.30 നു സ്കൂൾ പ്രിൻസിപ്പൽ പതാക ഉയർത്തി തുടക്കം കുറിച്ചു

കുട്ടികളുടെ വിവിധ കലാപരിപാടികളും മധുരപലഹാരവിതരണവും നടന്നു.

മൃഗക്ഷേമവാരാചരണം

മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ജനുവരി 30 രാവിലെ 10.00 മണിക്ക് മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് നടത്തിയ മൃഗക്ഷേമവാരാചരണ പരിപാടി മലമ്പുഴ പഞ്ചായത്തു പ്രസിഡണ്ട് രാധിക മാധവൻ ഉദ്‌ഘാടനം ചെയ്തു. ഡോക്ടർ ദിലീപ് ഫൽഗുണൻ കുട്ടികൾക്ക് വളരെ രസകരമായി മൃഗസംരക്ഷണത്തെക്കുറിച്ചും അവരോടുള്ള മനുഷ്യന്റെ കടമകളെ കുറിച്ചും ക്ലാസുകൾ നൽകി. മൃഗസംരക്ഷണവുമായി ബന്ധപ്പെടുത്തി നടത്തിയ ചിത്രരചനാമത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനവിതരണവും നടന്നു.

വാർഷികാഘോഷവും മികവുത്സവവും

ഫെബ്രുവരി 4 തിയതി ഉച്ചയ്ക്ക് 12.30 നു സ്കൂളിന്റെ എഴുപതാം വാർഷികാഘോഷവും മികവുത്സവവും മലമ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് രാധിക മാധവൻ ഉത്‌ഘാടനം ചെയ്തു. മലമ്പുഴ കമ്മ്യൂണിറ്റി ഹാൾ വേദിയായി. കുട്ടികളുടെ വർണശബളമായ കലാപരിപാടികൾക്കുശേഷം 'തരംഗ് ' നാടൻപാട്ട് സംഘം അവതരിപ്പിച്ച സംഗീത പരിപാടിയും ഉണ്ടായി.

സമാപന യോഗത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ.മനോജ് ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ബിനുമോൾ മുഖ്യ അതിഥികൾ ആയിരുന്നു.

ചിത്രരചന ശില്പശാല

ചിത്രരചന ശില്പശാല മാർച്ച് 4 നു ജവഹർ നവോദയ വിദ്യാലയത്തിൽ വച്ചു നടത്തിയ മത്സരങ്ങളിൽ പങ്ക്കെടുത്തു.

കൂടുതൽചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

...തിരികെ പോകാം...