ആഘോഷങ്ങൾ, പരിശീലങ്ങൾ,കൂടുതൽ പ്രവർത്തനങ്ങൾ.
സ്കൂൾ പ്രവേശനോത്സവം
ജൂൺ മാസം ഒന്നാം തീയതി പ്രവേശനോത്സവം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാർഥികളെ ബാൻഡ് മേളത്തോടെയാണ് സ്വീകരിച്ചത്.അധ്യാപകരും പിടിഎയും പരിപാടികൾക്ക് നേതൃത്വം നൽകി.പ്രവേശനം നേടിയ വിദ്യാർഥികൾക്ക് പൂക്കളും മിഠായികളും നൽകി സ്വീകരിച്ചു. 9-ാം ക്ലാസിലേയും ലേയും 10-ാം ക്ലാസിലേയും വിദ്യാർത്ഥികൾ രണ്ടു നിരകളായി നിന്ന് പുതിയ വിദ്യാർത്ഥികൾക്ക് ആശംസകളർപ്പിച്ചു ..............കൂടുതൽ വിവരങ്ങൾ
വിദ്യാർഥികൾക്കായി സത്യമേവജയതേ പരിശീലന പരിപാടി സംഘടിപ്പിച്ചു
കോവിഡാനന്തരകാലത്തോടെ ഇന്റർനെറ്റ് അധിഷ്ഠിതമായ പുതിയൊരു ജീവിതക്രമം ലോകത്താകമാനം നിലവിൽവന്നു കഴിഞ്ഞു. പല ഇന്റർനെറ്റ് സേവനങ്ങളും നമുക്ക് നൽകുന്ന സൗകര്യങ്ങൾ വിലമതിക്കാനാവാത്തതാണ്. അതു കൊണ്ടു തന്നെ ഒരോ ദിവസവും ഇന്റർനെറ്റ് ഉപയോഗിക്കുന്ന സമയത്തിന്റെ ദൈർഘ്യം കൂടി വരികയും ചെയ്യുന്നു.ഇന്റർനെറ്റ് ഉപയോഗിക്കുന്ന കാര്യത്തിൽ പ്രാഗല്ഭ്യം സിദ്ധിക്കുമ്പോഴും അതിലെ നെല്ലും പതിരും തിരിച്ചറിയുന്ന കാര്യത്തിൽ അഥവാ ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കുന്ന കാര്യത്തിൽ ചിലർക്കെങ്കിലും വീഴ്ച സംഭവിക്കാറുണ്ട്. ഇത് പല
തരത്തിലുള്ള പ്രയാസങ്ങൾ സൃഷ്ടിക്കാറുണ്ട്. ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നവരേക്കാൾ അബദ്ധത്തിൽ കുറ്റകൃത്യങ്ങളുടെ ഭാഗമായിത്തീരുന്നവരുടെ എണ്ണം കൂടിത്തന്നെ ഇരിക്കുന്നു.
നിലവിലെ സാഹചര്യത്തിൽ പഠന പ്രവർത്തനങ്ങൾക്കായി മൊബൈലും ഇന്റർനെറ്റും അനുബന്ധ സൗകര്യങ്ങളും നാം ഉപയോഗിച്ചു വരുന്നുണ്ട്. അതു കൊണ്ടു തന്നെ നമ്മുടെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ശരിയായ രീതിയിൽ ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള അറിവ് സ്വായത്തമാകേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി, കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ വിവിധ പരിപാടികൾ ഇതിനകം സംപ്രേക്ഷണം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രോഗ്രമുകളെ ഏകോപിപ്പിച്ചു കൊണ്ട് എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർ വഴി നൽകുന്ന ഒരു പരിശീലന പരിപാടിയാണിത്.........കൂടുതൽ
ആസാദി കാ അമൃത് മഹോത്സവ്, അസംപ്ഷൻ ഹൈസ്കൂളിലും ആഘോഷിച്ചു ..
അസംപ്ഷൻ ഹൈസ്കൂളിലും എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു .അസംപ്ഷൻ ഹൈസ്കളും അസംപ്ഷൻ യുപി സ്കൂളും സംയുക്തമായിട്ടാണ് ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തത് സംഘടിപ്പിച്ചത് .രാവിലെ . 8.45 ന് യുപി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റാൻലി സാർ പതാക ഉയർത്തി. ആഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .അധ്യാപകനായ ഷാജൻ മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഹൈസ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ രാജേഷ് , ,ശ്രീമതി ബിന്ദു എന്നിവർ ആശംസകളർപ്പിച്ചു. ആഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ ദേശഭക്തിഗാനം ,പ്രച്ഛന്നവേഷം ,സ്വാതന്ത്രദിന ക്വിസ് മത്സരം സ്കൂൾ ഗ്രൗണ്ടിൽ റാലി സംഘടിപ്പിച്ചു .വിദ്യാർഥികൾക്കായി ഗാന്ധി സിനിമ പ്രദർശിപ്പിച്ചു. സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളോട് സജീവമായ സാന്നിധ്യമുണ്ടായിരുന്ന. ചടങ്ങിനുശേഷം വിദ്യാർഥികൾക്ക് പായസ വിതരണം നടത്തി ...കൂടുതൽ..