വി വി എച്ച് എസ് എസ് താമരക്കുളം/2022പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2022

സമ്മർ കോച്ചിംഗ് 2022

കൊറോണ എന്ന മഹാമാരി മൂലം ഓൺലൈൻ പഠനത്തിൽ നിന്ന് കുട്ടികളുടെ മാനസികവും ശാരീരികവുമായ പിരിമുറുക്കങ്ങൾ ഒഴിവാക്കുന്നതിന് അവരുടെ മാനസിക ഉല്ലാസങ്ങൾക്കും അഭിരുചികൾ വളർത്തുന്നതിനും വേണ്ടി അവധിക്കാല പരിശീലനങ്ങളുടെയാണ് 'സമ്മർ കോച്ചിംഗ് 2022' എന്ന പേരിൽ പരിപാടി ആരംഭിച്ചത് ശ്രീ എം അജയകുമാർ ലെക്ചർ ഡയറ്റ് ആലപ്പുഴ ഉദ്ഘാടനം ചെയ്ത് ആരംഭിച്ച ക്യാമ്പ് രണ്ടുമാസക്കാലം തുടർച്ചയായി നീണ്ടുനിന്നു .വിവിധ അധ്യാപകരുടെ നേതൃത്വത്തിൽ കായികം പ്രവർത്തിപരിചയം സംഗീതം യോഗ ചിത്രരചന തുടങ്ങി വിവിധ ഇനങ്ങളിലായി പരിശീലനങ്ങൾ നടന്നു.അവധിക്കാല പരിശീലനത്തിന്റെ സമാപന സമ്മേളനം ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ സ്പോർട്സ് പരിശീലനങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക് ജേഴ്സി വിതരണവും നടത്തി.

പ്രവേശനോത്സവം

2022 ജൂൺ 1 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു. കൊറോണ കടന്നെടുത്ത രണ്ട് വർഷങ്ങൾക്കിപ്പുറം അങ്ങനെ ഒരു പ്രവേശനോത്സവം കൂടി കടന്നു വന്നു. കുട്ടികളുടെ ഉള്ളം പോലെ വി.വി.എച്ച് എസ്.എസിന്റെ അങ്കണവും പുതിയ സൗഹൃദങ്ങൾക്കായി തുടക്കം കുറിച്ചു. പുതുമയുടെ നിറവിൽ പുത്തൻ ശുഭ പ്രതീക്ഷകളുമായി സ്കൂളിന്റെ അക്ഷരമുറ്റത്തേക്ക് അറിവിന്റെ അമൃത് നുകരുവാൻ വിദ്യാർത്ഥികൾ എത്തിച്ചേർന്നപ്പോൾ അവരെ സ്വീകരിക്കുവാനായി വർണ്ണങ്ങളാൽ അനുഗ്രഹമായി സ്കൂൾ അങ്കണവും ഒരുങ്ങി. സ്കൂളിലെ വിവിധ യൂണിറ്റുകളായ എസ്.പി.സി ,ലിറ്റിൽ കൈറ്റ്സ് ,സ്കൗട്ട് ആൻഡ് ഗൈഡ്സ് , ജെ.ആർ.സി ,എൻ.സി.സി. എന്നിവയുടെ പൂർണ്ണ സഹകരണത്തോടെ പ്രവേശനോത്സവം വളരെ മനോഹരമാക്കി അവധിക്കാല പ്രവർത്തി പരിചയ പരിശീലനങ്ങൾ നേടിയ കുട്ടികളുടെനേതൃത്വത്തിൽ പ്രവർത്തിപരിചയ പ്രദർശനവും സ്കൂളിൽ ഉണ്ടായിരുന്നു മുഖ്യമന്ത്രിയുടെ ഓൺലൈൻ പ്രവേശന പ്രസംഗത്തിലൂടെ ചടങ്ങുകൾ ആരംഭിച്ചു ചടങ്ങിൽ ചുനക്കര പഞ്ചായത്ത് പ്രസിഡൻറ് Adv. കെ.അനിൽകുമാർ , സ്കൂൾ മാനേജർ ശ്രീമതി രാജേശ്വരി , പി.റ്റി.എ പ്രസിഡന്റ് എസ്. ഷാജഹാൻ ,പി.റ്റി എ.അംഗങ്ങൾ, സ്കൂൾ പ്രിൻസിപ്പൽ ,പ്രഥമ അധ്യാപകൻ പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

അക്ഷര മുത്തശ്ശി കൺമുന്നിൽ

96-ാം വയസ്സിൽ സാക്ഷരതാ പരീക്ഷയിൽ മികച്ച മാർക്ക് വാങ്ങിയ ,രാഷ്ട്രപതിയിൽ നിന്ന് നാരീശക്തി പുരസ്കാരം ഏറ്റുവാങ്ങിയ മലയാളികളുടെ അഭിമാനം കാർത്ത്യായനി അമ്മയും , അമ്മയുടെ സാക്ഷരതാ ക്ലാസ്സിലെ ഗുരുനാഥ വി.വി.എച്ച്.എസ്.എസിന്റെ പൂർവ്വ വിദ്യാർത്ഥിനിയായ സതി ടീച്ചറും പ്രവേശനോത്സവ ദിനത്തിൽ വി.വി.എച്ച്.എസ് എസ് ൽ എത്തി വിദ്യാർത്ഥികളുമായി സംവാദിക്കുകയും ചെയ്തു.

പുത്തൻ കൂട്ടുകാർക്ക് കൗതുകമായി പ്രവർത്തിപരിചയ വസ്തുക്കൾ

പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്കൂളിൽ പ്രവർത്തി പരിചയ പരിശീലനം നേടിയ കുട്ടികളുടെ നേതൃത്വത്തിൽ പ്രവർത്തി പരിചയം വസ്തുക്കളുടെ പ്രദർശനം നടത്തി ഫാബ്രിക് പെയിൻറിംഗ് , ക്ലേ മോഡൽ,ഹാൻഡ് എംബ്രോയ്ഡറി പേപ്പർ ക്രാഫ്റ്റ് തുടങ്ങി വിവിധ തരത്തിലുള്ള വസ്തുക്കളുടെ പ്രദർശനങ്ങൾ നടന്നു

സുബ്രതോ കപ്പ് ഫുട്ബോൾ

സുബ്രതോ കപ്പ് ഫുട്ബോൾ റണ്ണർ മത്സരത്തിന്റെ ആലപ്പുഴ റവന്യൂ ജില്ലാ തല മത്സരത്തിൽ അണ്ടർ 14 ഇനത്തിൽ റണ്ണർ അപ്പ് ആയ താമരക്കുളം വിവിഎച്ച്എസ്എസ് ടീം .

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ്ക്ക് തുടക്കം

രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി കൃഷിയിലേക്ക് ആകർഷിക്കുന്നതിന് വേണ്ടി 'ഞങ്ങളും കൃഷിയിലേക്ക്'എന്ന പദ്ധതി താമരക്കുളം വി.വി.എച്ച്.എസ്.എസിൽ തുടക്കം കുറച്ചു. താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജെ വേണു ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വെച്ച് മുഴുവൻ സ്കൂൾ വിദ്യാർത്ഥികൾക്കും വിത്തുകളും കൃഷിഭവന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. പരിപാടിയിലെ മുഖ്യ സാന്നിധ്യമായി താമരക്കുളം കൃഷി അസിസ്റ്റന്റ് പ്രഥമ അധ്യാപകൻ ശ്രീ എൻ. ശിവപ്രസാദ് ഡെപ്യൂട്ടി എച്ച് എം സഫീന ബീവി, അധ്യാപകർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ വച്ച് കൃഷിഭവന്റെ നേതൃത്വത്തിൽ കൃഷിയുടെ മഹത്വം ജൈവകൃഷിയുടെ പ്രാധാന്യത്തെ പറ്റിയും കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.

ജൂൺ 5 പരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ജി വേണു സ്കൂൾ തല ഉദ്ഘാടനം നടത്തി. ബിആർസി പ്രതിനിധികൾ ,സ്കൂൾ പ്രഥമ അധ്യാപകൻ ശ്രീ എൻ ശിവപ്രസാദ് ഡെപ്യൂട്ടി എച്ച് എം സബീന ബീവി പി.ടി.എ പ്രസിഡന്റ് എസ്. ഷാജഹാൻ അധ്യാപകരായ സി.എസ് ഹരികൃഷ്ണൻ , ഉണ്ണികൃഷ്ണൻ എന്നിവർ പരിസ്ഥിതി ദിന സന്ദേശം നൽകി തുടർന്ന് സ്കൂളിൽ പരിസ്ഥിതി ദിനാഘോഷത്തിന് ഭാഗമായി പ്രസംഗം മത്സരം,ക്വിസ് മത്സരങ്ങൾ,പോസ്റ്റർ രചന മത്സരങ്ങൾ, വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.

വായനാദിനം

ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തി സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു.ക്വിസും സംഘടിപ്പിക്കപ്പെട്ടു.

അമ്മമാർക്കായി സൈബർ സുരക്ഷാ ക്ലാസ്

പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച അമ്മ അറിയാൻ എന്ന പദ്ധതിയുടെ ഭാഗമായാണ് അമ്മമാർക്കുള്ള സൈബർ സുരക്ഷാ ക്ലാസ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചത്.ആധുനിക കാലഘട്ടത്തിൽ മാറിവരുന്ന സൈബർ ലോകത്തെക്കുറിച്ചും അതിന്റെ ചതിക്കുഴികളെ പറ്റിയുമാണ് അമ്മമാർക്ക് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്താൽ ക്ലാസുകൾ നടത്തിയത് ക്ലാസിനു ശേഷം മാർക്കുള്ള സൈബർ ലോകത്തെ പറ്റിയുള്ള സംശയ നിവാരണവും നടത്തി

ലോക വയോജന പീഡന വിരുദ്ധ ദിനം ആചരിച്ചു

ജൂൺ 15 ലോക വയോജന ദിനത്തോടനുബന്ധിച്ച് താമരക്കുളം വി.വി.എച്ച്.എസ്.എസ് ലോക വയോജന പീഡന വിരുദ്ധ ദിനം ആചരിച്ചു. അയപറമ്പു ഗവ. എൽ.പി സ്കൂളിലെ അധ്യാപികയും ചാരുംമൂട് പീസ് കോട്ടേഴ്സിൽ 86 വയസ്സുള്ള ശ്രീമതി അന്നമ്മ വർഗീസിനെയാണ് കുട്ടികളും അധ്യാപകരും ചേർന്ന് വീട്ടിൽ വച്ച് പൊന്നാടയിട്ട് ആചരിച്ചത്. ചടങ്ങിൽ വച്ച് കുട്ടികൾ വയോജന ദിന പ്രതിജ്ഞ എടുത്തു. പി.ടി.എ പ്രസിഡന്റ് എസ്. ഷാജഹാൻ അധ്യക്ഷനായി പ്രഥമ അധ്യാപകൻ എ.എൻ ശിവപ്രസാദ് സ്വാഗതം ആശംസിച്ചു. ഡെപ്യൂട്ടി എച്ച്.എം. സഫീന ബീവി, ടി.ഉണ്ണികൃഷ്ണൻ , ബി.കെ. ബിജു, സി. സന്തോഷ് കുമാർ, എസ്. അജിത്ത് കുമാർ , ആർ. അനിൽകുമാർ , എ.എസ്. ആകർഷ്, വി. ജയലക്ഷമി എന്നിവർ ചടങ്ങിൽ പങ്കെടുത്തു

യോഗദിന ആചരണം

താമരക്കുളം വി.വി.എച്ച്.എസ്.എസിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. പ്രശ്സ്ത യോഗാചാര്യൻ മാവേലിക്കര ജ്യോതിബാബു സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് യോഗ പരിശീലനം നൽകി. കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ "അന്താരാഷ്ട്ര യോഗ ദിനം ഡിജിറ്റൽ വാൻ പ്രചാരണ പരിപാടിക്ക് " സ്കൂളിൽ സ്വീകരണം നൽകി. 2 മണിക്കൂർ കുട്ടികൾക്കായി ഡിജിറ്റൽ പ്രദർശനം നടത്തി.ആധുനിക കാലഘട്ടത്തിൽ യോഗയുടെ പ്രാധാന്യം വർധിച്ചുവരികയാണ് ജീവിതശൈലിരോഗങ്ങൾ മാനസികവും ശാരീരികവുമായ അസ്വസ്ഥതകൾ വർദ്ധിച്ചു വരികയും ചെയ്യുമ്പോൾ ശരീരത്തിനും മനസ്സിനും സ്വാസ്ഥ്യം പ്രധാനം ചെയ്തു ജീവിതം അർത്ഥവത്താക്കുന്നതിന് യോഗശാസ്ത്രം എന്ന സന്ദേശം കുട്ടികളിലേക്ക് എത്തിക്കുന്നതിനു വേണ്ടിയാണ് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്.

വി വി എച്ച് എസ്‌ എസ്സിൽ ഇനി വിഷരഹിത ഭക്ഷണം

വി വി എച്ച് എസ്‌ എസ്സിൽ ഇനി മുതൽ ഉച്ചഭക്ഷണത്തിൽ വിഷപ്പച്ചക്കറികളില്ല. സ്കൂൾ പി റ്റി എ യുടെ സഹകരണത്തോടെ കുട്ടികളുടെ വീടുകളിൽ ഉൽപാദിപ്പിക്കുന്ന നാടൻ കാർഷിക വിഭവങ്ങളും പച്ചക്കറികളും ഇനിമുതൽ സ്‌കൂളിലെത്തും. ഓപ്പൺ മാർക്കെറ്റിൽ നിന്നും വാങ്ങുന്ന പച്ചക്കറി സ്ഥിരമായി കഴിച്ചാലുണ്ടാകുന്ന ഭവിഷ്യത്ത് മുന്നിൽ കണ്ടാണ് ഈ പദ്ധതി സ്കൂളിൽ നടപ്പാക്കുന്നത്. ഇതിന് മുന്നോടിയായി താമരക്കുളം വി വി എച്ച് എസ്‌ എസിൽ നടന്ന ചടങ്ങിൽ സുഗതൻ മാഷിന്റെ വീട്ടിൽ വിളഞ്ഞ പച്ചക്കറി ഉൽപ്പന്നങ്ങൾ സ്കൂൾ ഉച്ചഭക്ഷണ ശാലയിലേക്ക് സംഭാവന ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ എ എൻ ശിവപ്രസാദ് ഏറ്റുവാങ്ങിയ ചടങ്ങിൽ പി റ്റി എ പ്രസിഡന്റ്‌ എസ്‌. ഷാജഹാൻ അധ്യക്ഷനായിരുന്നു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് എസ്‌ സഫീന സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ജിജി എച്ച് നായർ എന്നിവർ സംസാരിച്ചു.

പത്താം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിച്ചു

കൊറോണ കാലത്തെ ഓൺലൈൻ പഠനത്തിനു ശേഷം സ്കൂളുകൾ തുറന്ന് സജീവമായതോടെ പുതിയകാലത്ത് വിദ്യാർത്ഥികളുടെ പഠനപ്രക്രിയ സജീവമാക്കുന്നതിന് വേണ്ടിയും പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനും വേണ്ടി ഇടയ്ക്കാട് മോഹനൻ സാറിന്റെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസുകൾ നടന്നു.രണ്ടുദിവസം നീണ്ടുനിന്ന മോട്ടിവേഷൻ ക്ലാസിൽ കുട്ടികളുമായി സംവാദിക്കുകയും അവരുടെ പഠന പ്രക്യയയിൽ ഉള്ള സംശയനിവാരണങ്ങളും ക്ലാസിൽ ചർച്ച നടന്നു

ലഹരി വിരുദ്ധ പ്രചാരണ സൈക്കിൾ റാലി

വിവിധ ക്ലബ്ബുക്കളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രചാരണ സൈക്കിൾ റാലി നടത്തി. കുട്ടികൾ തയ്യാറാക്കിയ ലഹരിവിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡുകൾ ഉപയോഗിച്ചായിരുന്നു സൈക്കിൾ റാലി. സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. എക്സൈസ് ഇൻസ്പെക്ടർ സുനിൽകുമാർ സാറിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ക്ലാസും സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് എസ്. ഷാജഹാൻ, പ്രഥമാധ്യാപകൻ എ.എൻ ശിവപ്രസാദ് , ഡെപ്യൂട്ടി എച്ച്.എം. സഫീന ബീവി, എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി

ജൂലൈ 1 ദേശീയ ഡോക്ടേഴ്സ് ദിനം ആചരിച്ചു

ജൂലൈ ഒന്ന് ദേശീയ ഡോക്ടേഴ്സ് ദിനത്തിൻറെ ഭാഗമായി താമരക്കുളം വി.വി.എച്ച്.എസ്എസിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് താമരക്കുളം പിഎച്ച് സെന്ററിലെ മെഡിക്കൽ ഓഫീസർമാരായ Dr കെൽവിൻ ജോസ് Dr ഹേമന്ത് എന്നിവരെ പൊന്നാടയിട്ട് ആദരിച്ചു. ആതുരസേവനരംഗത്ത് ഡോക്ടർമാർ നടത്തുന്ന മികച്ച പ്രവർത്തനങ്ങളെ പറ്റിയും സാമൂഹിക പ്രതിബദ്ധതയെപ്പറ്റിയും ചടങ്ങിൽ സംസാരിച്ചു.പ്രഥമ അധ്യാപകൻ ശ്രീ. എൻ.ശിവപ്രസാദ് ഡെപ്യൂട്ടി എച്ച് എം സബീന ബീവി അധ്യാപകരായ സി.എസ് ഹരികൃഷ്ണൻ ,ബി.കെ ബിജു സി. സന്തോഷ് കുമാർ , ആകർഷ് ,എന്നിവർ നേതൃത്വം നൽകി.

ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ നടന്നു

ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി താമരക്കുളം പി എച്ച് സി യിലെ സ്റ്റാഫ് നേഴ്സ് അജിതയുടെനേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.രണ്ടു മണിക്കൂർ നീണ്ടുനിന്ന ബോധവൽക്കരണ ക്ലാസിൽപകർച്ചവ്യാധികളെക്കുറിച്ചും പകർച്ചവ്യാധി ഉണ്ടാവാൻ സാധ്യതയുള്ള ഇടങ്ങളെ പറ്റിയും കുട്ടികളിൽ ബോധവാന്മാരാക്കി അന്നേദിവസം രാവിലെ സ്കൂൾ അസംബ്ലിയിൽ ഡെങ്കിപ്പനി പ്രതിരോധ പ്രതിജ്ഞ എടുത്തു പരിപാടിയിൽ മുഖ്യ സാന്നിധ്യമായി പിടിഎ പ്രസിഡന്റ് ഷാജഹാൻ ,സ്കൂൾ എച്ച് എം ശിവപ്രസാദ് ,ഡെപ്യൂട്ടി എച്ച്.എം. സബീന ബീവി എന്നിവർ നേതൃത്വം നൽകി