വിവേകോദയം ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് ബഹു. തൃശ്ശൂർ വെസ്റ്റ് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ബിജു പി ജെ ഉത്ഘാടനം ചെയ്തു. വിവേകോദയം ബോയ്സ് എച്ച് എസ് എസ് ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പ്ലക്കാർഡ് നിർമ്മാണം നടത്തി പോസ്റ്ററുകൾ എന്നിവ ഉണ്ടാക്കിലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ലഹരി വിരുദ്ധ പ്ലക്കാർഡ് പോസ്റ്റർ എന്നിവയുടെ നിർമ്മാണവും അതിനോടനുബന്ധിച്ച് ലഹരി ഉപയോഗിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ച് അവബോധം നൽകി
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം
സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അമൃതമഹോത്സവം ഓഗസ്റ്റ് 10 മുതൽ സ്കൂളിൽ ആരംഭിച്ചു. വിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ള പ്രകാരം വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു. ഓഗസ്റ്റ് 10ന് സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് സ്കൂളിലെ ... വിദ്യാർത്ഥികൾ, പ്രത്യേകം തയ്യാറാക്കിയ പ്രതലത്തിൽ സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് ചാർത്തി ഒപ്പം ...ഓളം അധ്യാപകരും അനധ്യാപകരും പി.ടി.എ ഭാരവാഹികളും കയ്യൊപ്പ് ചാർത്തി. അതോടൊപ്പം 75 മത് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനങ്ങളും നടത്തി.