സഹായം:കീഴ്‌വഴക്കം

Schoolwiki സംരംഭത്തിൽ നിന്ന്
സഹായി (Help)
അംഗമാവുക
മലയാളം എഴുതുവാൻ
യുണികോഡ്‌ ഫോണ്ടുകൾ
എഴുത്തു പുര
കീഴ്‌വഴക്കങ്ങൾ
ലേഖനം തുടങ്ങുക
എഡിറ്റിംഗ് സൂചകങ്ങൾ
ക്രമപ്പെടുത്തൽ
റഫറൻസുകൾ
വിക്കി ലിങ്കുകൾ
സചിത്രലേഖനങ്ങൾ
വർഗ്ഗീകരണം
പട്ടികകൾ
മീഡിയ സഹായി
താൾ മാതൃക
വിഷ്വൽ എഡിറ്റർ സഹായി
എന്റെ സ്കൂൾ
പരിശീലനം


സ്കൂൾവിക്കിയിലെ ലേഖനങ്ങൾ ഏതൊരു ഉപയോക്താവിനും സൌകര്യപ്രദമായ വിധം ലഭ്യമാക്കുന്നതിന്, സ്കൂൾവിക്കിയിലേക്ക് ലേഖനങ്ങൾ തയ്യാറാക്കുന്ന എല്ലാവരും പാലിക്കേണ്ടുന്ന ചില സാമാന്യമര്യാദകളും കീഴ്‌വഴക്കങ്ങളുമാകുന്നു ഇവിടെ പരാമർശിക്കുന്നത്. സ്കൂൾവിക്കി ഉപയോഗം സുഗമമാക്കുവാൻ ഈ നിർദ്ദേശങ്ങൾ ഗുണം ചെയ്യുമെന്നു് കരുതുന്നു.

ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങൾ കൂടി അറിയേണ്ടതുണ്ട്, ദയവായി ഈ താളിലെ സംവാദവേദി പ്രസ്തുതകാര്യത്തിനായി ഉപയോഗിക്കുക.

ചുരുക്കെഴുത്ത്

വ്യക്തികളുടെയോ സ്ഥാപനങ്ങളുടേയോ പേരുകൾ ചുരുക്കിയെഴുതുമ്പോൾ വ്യക്തമായൊരു മാനദണ്ഡം സ്വീകരിക്കുക. ഈ ഒരു കാര്യത്തിൽ ഏറെക്കുറെ സ്വീകാര്യതയുള്ളത് ഇപ്രകാരമുള്ള ചുരുക്കെഴുത്താണു്.

ഉദാഹരണം: 
ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ / എസ്.കെ. പൊറ്റെക്കാട്ട് / എൻ.സി.സി. /ബി.ബി.സി. - അഭികാമ്യം
എസ് കെ പൊറ്റെക്കാട്ട് / എസ്. കെ. പൊറ്റെക്കാട്ട് / എസ്.കെ പൊറ്റെക്കാട്ട് /എസ്. കെ. പൊറ്റെക്കാട്ട്- അനഭികാമ്യം

സ്കൂൾ താളുകൾ

ഇംഗ്ലീഷ് വിലാസം

സ്കൂൾവിക്കിയിലെ ഒരു ലേഖനത്തിലേക്കുള്ള കണ്ണി, ബ്ലോഗിലോ, ഇ-മെയിലിലോ, മറ്റു സ്ഥലങ്ങളിലോ ഉപയോഗിക്കാൻ പാകത്തിൽ ചെറുതും സൗകര്യപ്രദവുമായ വിധത്തിൽ ഇംഗ്ലീഷ് യു.ആർ.എൽ ആയി ക്രമീകരിച്ചിരിക്കുന്നതാണ്‌ 'ഇംഗ്ലീഷ് വിലാസം'. പേജുകളെ സർച്ച് ചെയ്തു കണ്ടെത്തുന്നതിനും ഈ ഇംഗ്ലീഷ് വിലാസങ്ങൾ ഉപകാരപ്രദമാണ്. സ്കൂൾ താളുകളിൽ ഇംഗ്ലീഷ് വിലാസം ഉൾപ്പെടുത്തുന്നതിന്, {{prettyurl|gvhssettumanoor}} എന്ന് സ്കൂൾ പേജിന്റെ എഡിറ്റിംഗ് ജാലകത്തിൽ ഏറ്റവും മുകളിലായി ഉൾപ്പെടുത്തുക. വിദ്യാലയത്തിന്റെ ഇംഗ്ലീഷ് വിലാസം നൽകുമ്പോൾ ചുരുക്ക പേരുകൾ നൽകുക. prettyurl കോഡ് എഡിറ്റിംഗ് ജാലകത്തിൽ നൽകുന്നതോടെ gvhssettumanoor എന്ന പേരിൽ ഒരു പുതിയ താൾ തയ്യാറാക്കപ്പെടുകയും ഇതിലേക്കുള്ള കണ്ണി, സ്കൂൾ താളിന് മുകളിൽ വലതുഭാഗത്തായി ചതുരക്കള്ളിയിൽ ദൃശ്യമാകുകയും ചെയ്യും. ഇനി ഇംഗ്ലീഷ് വിലാസത്തിലുള്ള ഈ പേജിൽ നിന്നും സ്കൂൾ താളിലേക്ക് റിഡയറക്ട് ചെയ്യുകയാണ് വേണ്ടത്. ഇതിനായി, ഇംഗ്ലീഷ് വിലാസത്തിലുള്ള സ്കൂൾ താളിൽ, ടൂൾബാറിലെ ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ ദൃശ്യമാകുന്ന #തിരിച്ചുവിടുക [[ജി.വി.എച്ച്.എസ്സ്.എസ് ഏറ്റുമാനൂർ]] എന്ന കോഡിൽ സ്കൂൾ പേജിന്റെ പേര് നൽകി ഇംഗ്ലീഷ് വിലാസം തയ്യാറാക്കാം. ഒരു ലേഖനത്തിന്റെ ഇംഗ്ലീഷ് വിലാസം കോപ്പി ചെയ്യാൻ, പ്രദർശിപ്പിക്കുക എന്ന കണ്ണിയിൽ ഞെക്കുമ്പോൾ ദൃശ്യമാകുന്ന URL -ൽ റൈറ്റ് ക്ലിക്ക് ചെയ്ത് Copy link location എന്നതിൽ ഞെക്കുക. പിന്നീട് നിങ്ങൾക്ക് ഇഷ്ടമുള്ളിടത്ത് കോപ്പി ചെയ്ത ഇംഗ്ലീഷ് വിലാസം പേസ്റ്റ് ചെയ്യാം. താളുകളുടെ പേരിൽ “ : " എന്ന ചിഹ്നം (" ഗവ: ഹൈസ്കൂൾ " ) ഉൾപ്പെടുത്തുമ്പോൾ ചിഹ്നത്തിന് ഇടതു ഭാഗം പ്രത്യേക നേംസ്പേസ് ആയി പരിഗണിക്കുന്നു. അതിനാൽ താളുകളുടെ പേരിൽ “:" എന്ന ചിഹ്നം ഉപയോഗിക്കാൻ പാടില്ല.

ചിത്രങ്ങൾ

ചിത്രങ്ങൾ അപ് ലോഡ് ചെയ്യുന്നതിനു മുമ്പായി, അവക്ക് അനുയോജ്യമായ പേര് നൽകേണ്ടതാണ്. ഒരു പേരിൽ ഒരു ചിത്രം മാത്രമേ ഉൾപ്പെടുത്താൻ കഴിയൂ എന്നതിനാൽ picture.png , schoolphoto.jpg, pic12.png തുടങ്ങിയ പൊതുവായ പേരുകൾ സ്കൂൾ ചിത്രങ്ങൾക്ക് അഭികാമ്യമല്ല. അതിനാൽ ചിത്രങ്ങൾക്ക് പേര് നൽകുമ്പോൾ അവയെ പ്രത്യേകം തിരിച്ചറിയുന്നതിനായി സ്കൂൾകോഡ് ഉൾപ്പെടുത്തി പേര് നൽകണം. സ്കൂൾ ചിത്രങ്ങൾ ഉൾപ്പെടുത്തുമ്പോൾ, ചിത്രത്തിന് അനുയോജ്യമായ പേര് നൽകേണ്ടതാണ്. schoolphoto.jpg, pic12.png തുടങ്ങിയ പേരുകൾ നൽകുന്നതിനു പകരം സ്കൂൾ കോഡ് തുടക്കത്തിലുപയോഗിച്ച് പേര് നൽകണം. സ്കൂൾ കെട്ടിടത്തിന്റെ പേര് 41029_School new building എന്നും ലിറ്റിൽ കൈറ്റ് സ്കൂൾതല ക്യാമ്പിന്റെ ചിത്രം 41030_LK Camp 2020 എന്ന തരത്തിലും നൽകണം..

2 MB യിൽ താഴെയുള്ള ചിത്രങ്ങൾ മാത്രം സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്താക.

ഉപതാളുകൾ

സ്കൾ പേജിലെ ഏതെങ്കിലും വാക്കിന് അധികവിവരങ്ങൾ ഉൾപ്പെടുത്തുമ്പോൾ, അവ സ്കൂളുമായി മാത്രം ബന്ധപ്പെട്ട വിവരങ്ങളാണ് എങ്കിൽ ഉപതാൾ ആയി ഉൾപ്പെടുത്തുന്നതാണ് നല്ലത്. [[നിലവിലുള്ള സ്കൂൾ പേജിന്റെ പേര് / ഉപതാളിന്റെ പേര് ]] (ഉദാ: [[ടി.എസ്.എൻ.എം.എച്ച്.എസ്. കുണ്ടൂർക്കുന്ന്/അദ്ധ്യാപകർ]] ) എന്ന പേരിലാണ് ഉപ താളുകൾ തയ്യാറാക്കുന്നത്.

സംവാദ താളുകൾ

സ്കൂൾവിക്കിയിൽ പ്രധാനമായും രണ്ടുതരം സംവാദ താളുകളാണുള്ളത്. ഒന്ന്- ഓരോ ലേഖനത്തിന്റെയും ഒപ്പമുള്ള സംവാദ താൾ. രണ്ട്- ഓരോ ഉപയോക്താവിനുമുള്ള സംവാദതാൾ. സംവാദതാളുകളുടെ ഉപയോഗത്തിൽ പാലിക്കേണ്ട കീഴ്‌വഴക്കങ്ങൾ.

ലേഖനങ്ങളുടെ സംവാദതാൾ

സ്കൂൾവിക്കിയിലെ, മറ്റൊരാൾ തയ്യാറാക്കിയ ലേഖനവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ, ആ ലേഖനത്തിൽ പ്രകടിപ്പിക്കുന്നത് ഉചിതമല്ല. ലേഖനങ്ങളെപ്പറ്റിയുള്ള അഭിപ്രായവ്യത്യാസങ്ങളോ മറ്റു നിർദ്ദേശങ്ങളോ രേഖപ്പെടുത്താനുള്ള സ്ഥലമാണ് അതതു ലേഖനങ്ങളുടെ സംവാദവേദി. ഇവിടെ മറ്റു തർക്കങ്ങൾക്കുള്ള വേദിയാക്കരുത്. ലേഖനത്തിൽ പരാമർശിക്കുന്ന വിഷയത്തെപ്പറ്റി എന്നതിനേക്കാൾ ലേഖനത്തെപ്പറ്റിത്തന്നെയാവണം ചർച്ചകൾ പുരോഗമിക്കേണ്ടത്. അഭിപ്രായ സമന്വയത്തിനു ശേഷം യഥാർത്ഥ ലേഖകൻ തന്നെ മാറ്റം വരുത്തുന്നതല്ലേ ശരി.

ഉപയോക്താക്കളുടെ സംവാദ താൾ

സ്കൂൾവിക്കിയിലെ അംഗങ്ങൾക്ക് പരസ്പരം സന്ദേശങ്ങൾ കൈമാറാനുള്ള വേദിയാണിത്. എന്നാൽ ഇതു സ്വകാര്യ സല്ലാപങ്ങൾക്കുള്ള വേദിയാക്കരുത്. സ്കൂൾവിക്കിയുടെ ഒരു വേദിയും ഒരു ചാറ്റ് റൂമിന്റെ ധർമ്മം നിറവേറ്റാനുള്ളതല്ലെന്നു സാരം.

പൊതുവായ നിർദ്ദേശങ്ങൾ

  • സംവാദ താളുകളിൽ(ലേഖനങ്ങളുടെയും ഉപയോക്താക്കളുടെയും) അഭിപ്രായങ്ങൾ രേഖപ്പെടുത്തുമ്പോൾ നിർബന്ധമായും ഒപ്പും സമയവും പതിപ്പിച്ചിരിക്കണം. അഭിപ്രായം ആരു പറഞ്ഞു എന്നുള്ളതു തിരിച്ചറിഞ്ഞ് ആവശ്യമായ ഇടങ്ങളിൽ അതിനുള്ള മറുപടി നൽകുവാൻ ഈ കീഴ്വഴക്കം പാലിക്കപ്പെടേണ്ടത് അത്യാവശ്യമാണ്.
  • സംവാദ താളുകളിലെ അഭിപ്രായങ്ങളും സന്ദേശങ്ങളും ഒരു കാരണവശാലും ഡിലിറ്റ് ചെയ്യരുത്. ഉപയോക്താക്കളുടെ സംവാദതാളുകളിലുള്ള ഉള്ളടക്കം പോലും ഒഴിവാക്കുവാൻ സ്കൂൾവിക്കിയുടെ കീഴ് വഴക്കം അനുവദിക്കുന്നില്ല. സംവാദതാളുകളുടെ ദൈർഘ്യം ഏറുമ്പോൾ അവ ആർക്കൈവ് പേജുകളായി സൂക്ഷിക്കുകയാണു പൊതുവായ ശൈലി. എന്നിരുന്നാലും വ്യക്തിപരമായി അധിക്ഷേപിക്കുന്നതും മന:പൂർവം ആക്രമിക്കുന്നതുമായ(വാൻഡലിസം) അഭിപ്രായങ്ങൾ ഡിലിറ്റ് ചെയ്യാവുന്നതാണ്.

ഒപ്പുകൾ

  • സ്കൂൾവിക്കിയിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള ലേഖകർക്ക് സംവാദപേജുകളിൽ സ്വന്തം വ്യക്തിത്വം പ്രദർശിപ്പിക്കുന്നതിനായി ഒപ്പുകൾ ഉപയോഗിക്കാവുന്നതാണു്.
  • ഒപ്പുകൾ സംവാദ പേജുകളിൽ മാത്രം ഉപയോഗിക്കുക, ലേഖനങ്ങൾ എഴുതുമ്പോൾ അതിനു് താഴെ നിങ്ങളുടെ ഒപ്പ് വയ്ക്കേണ്ടതില്ല.
  • നാല് ടിൽഡ ( ~~~~ ) ചേർത്ത് ഒപ്പ് രേഖപ്പെടുത്താം.

ചില്ലക്ഷരം

മലയാളം എഴുതുന്നത് നിർദ്ദിഷ്ട യൂണികോഡ് എൻ‌കോഡിങ്ങിൽ മാത്രം ചെയ്യുക. ചില്ലക്ഷരങ്ങൾ കൃത്യമായി തെളിയാതിരിക്കുന്ന അവസ്ഥയുണ്ടാകുമ്പോൾ നിങ്ങളുടെ ബ്രൌസറിന്റെ സെറ്റപ്പ്, ലഭ്യമായ ഫോണ്ടുകൾ എന്നിവ പരിശോധിച്ച് അവ മികച്ചതെന്നു് ഉറപ്പുവരുത്തുക. യാതൊരു കാരണവശാലും ൪ ൯ എന്നീ അക്കങ്ങൾ ഇവയോട് രൂപസാദൃശ്യമുള്ള ർ ൻ എന്നീ ചില്ലക്ഷരങ്ങൾക്ക് പകരമായി ഉപയോഗിക്കാതിരിക്കുക.

ലിപ്യന്തരീകരണം

സ്കൂൾവിക്കിയിൽ ലേഖനങ്ങൾ തിരയുന്നത് ലളിതമാക്കുവാൻ‍ മലയാളം പദങ്ങൾക്കൊപ്പം അവയുടെ ആംഗലേയ ലിപ്യന്തരീകരണങ്ങൾ കൂടി ഉൾപ്പെടുത്താനാവുന്നതാണു്. സ്കൂൾവിക്കി ഉപയോക്താക്കൾക്കിടയിൽ ഏറെ സ്വീകാര്യമുള്ള ലിപ്യന്തരീകരണ ശൈലിയെന്ന നിലയ്ക്ക് മൊഴി ലിപ്യന്തരീകരണശൈലിയിൽ ആംഗലേയ പദങ്ങൾ ഉൾപ്പെടുത്തുക.

ഉദാഹരണം:
മണിപ്രവാളം ലേഖനത്തിൽ ഇപ്രകാരം: (ലിപ്യന്തരീകരണം: maNipravaaLam)
ലിനക്സ് എന്ന ലേഖനത്തിൽ ഇപ്രകാരം, ഇവിടെ ലിപ്യന്തരീകരണത്തിനു് പ്രസക്തിയില്ല: (ആംഗലേയം: Linux)

ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങൾ കൂടി അറിയേണ്ടതുണ്ട്, ദയവായി ഈ താളിലെ സംവാദവേദി പ്രസ്തുതകാര്യത്തിനായി ഉപയോഗിക്കുക.


"https://schoolwiki.in/index.php?title=സഹായം:കീഴ്‌വഴക്കം&oldid=1836169" എന്ന താളിൽനിന്ന് ശേഖരിച്ചത്