ജി യു പി എസ് വെള്ളംകുളങ്ങര/ ക്ലബ്ബ് പ്രവർത്തനങ്ങൾ:-2021-22
ഹിന്ദി ക്ലബ്
- സുരീലി ഹിന്ദിയുടെ തുടർ പ്രവർത്തനങ്ങൾ കൃത്യമായി നടത്തുന്നു
- ഹിന്ദി അക്ഷരങ്ങൾ, പദങ്ങൾ എന്നിവ പരിചയപ്പെടുത്തുന്ന വീഡിയോ,ചിത്ര അവതരണത്തിലൂടെ കുട്ടികളിൽ ഹിന്ദി പഠനത്തിൽ താല്പര്യം ജനിപ്പിക്കുന്നു.
- ഗ്രൂപ്പ് വർക്കുകൾ പ്രോത്സാഹിപ്പിക്കുന്നു
- വായനാ കാർഡുകളിലൂടെ കുട്ടികളിൽ ഹിന്ദി വായന പരിപോഷിപ്പിക്കുന്നു
- ഹിന്ദി പോസ്റ്ററുകൾ തയ്യാറാക്കൽ
- ഓൺലൈൻ ഹിന്ദി അസംബ്ലി
- ഹിന്ദി പ്രാർത്ഥന
- കുട്ടികളെ ഡിജിറ്റൽ വർക്കുകൾ ചെയ്യുവാൻ സഹായിക്കുന്ന 'ഹിന്ദി നെയിം ആർട്ട് ' എന്ന ഡിജിറ്റൽ ആപ്പ് പരിചയപ്പെടുത്തി.
ഹിന്ദി അധ്യാപക് മഞ്ച് ജനുവരിയിൽ നടത്തിയ വിജ്ഞാൻ സാഗർ ഖൂബി പരീക്ഷയിൽ പങ്കെടുത്ത് ഉന്നത വിജയം സ്വന്തമാക്കിയ അമൃത സുനിൽകുമാറിനും, ഉത്തര സതീഷിനും അഭിനന്ദനങ്ങൾ...
ഗണിത ക്ലബ്
- ആഴ്ചയിലൊരിക്കൽ ഗണിത ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ ഗണിതനാടകം, ഗണിതപാട്ടുകൾ എന്നീ പരിപാടികൾ നടത്തി വരുന്നു
- ഗണിത വിജയം, ഉല്ലാസ ഗണിതം തുടങ്ങിയ പരിപാടികളുടെ തുടർ പ്രവർത്തനങ്ങൾ കൃത്യമായി നടത്തുന്നു.
ഡിസംബർ -22:- ദേശീയ ഗണിത ശാസ്ത്ര ദിനം
- ശ്രീനിവാസ രാമാനുജൻ സ്മരണ
- രാമാനുജൻ സംഖ്യാ വിശേഷം
- ഗണിത പ്രാർത്ഥന
- പാറ്റേണുകൾ, പസിൽസ്, ക്വിസ് തുടങ്ങിയ വിവിധ ഗണിത പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി 'മാത്ത് ഫോക്കസ് 'എന്ന ഗണിതമാഗസിന്റെ പ്രസിദ്ധീകരണം
- ഗണിത ഉപകരണങ്ങളുടെ പ്രദർശനം
ഹെൽത്ത് ക്ലബ്ബ്
ജി യു പി എസ് വെള്ളംകുളങ്ങര/ഹെൽത്ത് ക്ലബ്ബ്
- കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്നു.
- അധ്യയന വർഷാരംഭം മുതൽക്കു തന്നെ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് കോവിഡ് സാഹചര്യത്തെ കുറിച്ചും, കോവിഡ് പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും കൃത്യമായ ഇടവേളകളിൽ ബോധവൽക്കരണം നടത്തി വരുന്നു.
- വ്യക്തി ശുചിത്വം,പരിസര ശുചിത്വം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച്, കൃത്യമായ ഇടവേളകളിൽ കുട്ടികൾക്ക് അവബോധം നൽകുന്നു.
- പോഷൺ മാസാചരണത്തിന്റെ ഭാഗമായി 2021 സെപ്റ്റംബറിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി 'പോഷകാഹാരവും ആരോഗ്യവും' എന്ന വിഷയത്തെക്കുറിച്ച് പ്രത്യേക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. വീയപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ ആർ.ബി.എസ്.കെ .നഴ്‍സ് അശ്വതി എസ്. ആണ് ക്ലാസ്സ് നയിച്ചത്.
- 'ലോക ഹൃദയാരോഗ്യ' ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസിന് പുറമേ പോസ്റ്റർ രചന, സന്ദേശം തയ്യാറാക്കൽ എന്നീ പരിപാടികൾ സംഘടിപ്പിച്ചു.
- നവംബർ 1 സ്കൂൾ തുറക്കുന്നതിനു മുൻപായി, കുട്ടികൾക്ക് മാസ്കിന്റെ ശരിയായ ഉപയോഗത്തെക്കുറിച്ചും, സാനിറ്റൈസർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, കൈ കഴുകൽ ശീലങ്ങളെക്കുറിച്ചും വിവരിച്ചുകൊണ്ട് പ്രത്യേക ക്ലാസ് സംഘടിപ്പിച്ചു.
- നവംബർ ഒന്നിന് സ്കൂൾ തുറന്നതിനു ശേഷം കുട്ടികൾക്ക് ജൈവ, അജൈവ, പ്ലാസ്റ്റിക് മാലിന്യനിർമ്മാർജ്ജനത്തെക്കുറിച്ചും,മാലിന്യ സംസ്കരണത്തെക്കുറിച്ചും അവബോധം നൽകുകയും, തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുന്നു. കൂടുതൽ കാണുക...
ഇംഗ്ലീഷ് ക്ലബ്ബ്
- ഹലോ ഇംഗ്ലീഷ് പ്രോഗ്രാമുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൃത്യമായി നടത്തുന്നു.
- പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കു പുറമേ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള റോൾപ്ലേ, സംഭാഷണങ്ങൾ, വായനാമത്‍സരം, പദ്യം ചൊല്ലൽ, പദ പരിചയം, അവതരണങ്ങൾ, എന്നിങ്ങനെ ഇംഗ്ലീഷ് പഠനം രസകരമാക്കാനുതകുന്ന പരിപാടികൾ കൃത്യമായ ഇടവേളകളിൽ നടത്തിവരുന്നു.