എസ് ആർ കെ ജി വി എം എച്ച് എസ് എസ് പുറനാട്ടുകര/ഗാന്ധിസ്‍മൃതി

Schoolwiki സംരംഭത്തിൽ നിന്ന്
12:34, 6 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22077 (സംവാദം | സംഭാവനകൾ) (പുതിയ താളിൽ വിവരങ്ങൾ കൊടുക്കൽ)

ശ്രീരാമകൃഷ്ണാശ്രമത്തിലെ ആനന്ദ കുടീരം

1934 ജനുവരി 16 ന് ശ്രീരാമകൃഷ്ണാശ്രമത്തിലെത്തിയ ഗാന്ധിജി അന്ന് രാത്രി തങ്ങിയ സ്കൂൾ കെട്ടിടമാണ് ആനന്ദ കുടീരം എന്നറിയപ്പെടുന്നത്. അന്നതൊരു ഓല മേഞ്ഞ കെട്ടിടമായിരുന്നു. പിന്നീട് നവീകരിച്ച് ഗാന്ധി സ്മൃതിയാക്കി.

ഹരിജനോദ്ധാരണത്തിനും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുമായുള്ള ആശ്രമം പ്രവർത്തനങ്ങളെ ഗാന്ധിജി പ്രകീർത്തിച്ചു. സ്വാമി ത്യാഗീശാനന്ദയായിരുന്നു അന്നത്തെ ആശ്രമം അധ്യക്ഷൻ. ഗാന്ധിജിയാണ് ശ്രീരാമകൃഷ്ണാശ്രമത്തിന്റെയും ഗുരുകുലത്തിന്റെയും ശിലാസ്ഥാപനം നടത്തിയത്. ഗാന്ധിജിയുടെ വരവ് ഒരുത്സവമായാണ് നാട്ടുകാർ ആഘോഷിച്ചത്. രാത്രിയിൽ ചൂരക്കാട്ടുകര സ്കൂൾ മുതൽ പുറനാട്ടുകര സ്കൂൾ വരെ നിശ്ചിത അകലം പാലിച്ച് കമ്പി റാന്തലുകൾ പിടിച്ച് കുട്ടികൾ വരവേൽക്കാൻ നിന്നു. ആശ്രമം, ഗുരുകുലം, നെയ്ത്തുശാല, അടുക്കള, തേനെടുക്കൽ കേന്ദ്രം തുടങ്ങി ആശ്രമത്തിലെ പ്രധാന സ്ഥലങ്ങളെല്ലാം ഗാന്ധിജി സന്ദർശിച്ചിരുന്നു. രാവിലെ ഗാന്ധിജിക്ക് കുടിക്കാനുള്ള ആട്ടിൻ പാലിനായി രണ്ട് ആടുകളെ ആശ്രമം പരിസരത്ത് കെട്ടിയിട്ടിരുന്നു. സ്വാമി ത്യാഗീശാനന്ദ ഒരു നാണയവും ഓലക്കുടയും ഗാന്ധിജിക്ക് ദക്ഷിണയായി നൽകിയിരുന്നു.

ഗാന്ധി സന്ദർശനത്തിന്റെ ഓർമ്മയ്ക്കായി പിച്ചളയിൽ തീർത്ത ചർക്ക സ്ഥാപിച്ചിട്ടുണ്ട്