പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര/പ്രവർത്തനങ്ങൾ
![](/images/thumb/2/28/35221_121%E0%B4%AF%E0%B5%8B%E0%B4%97_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_..jpg/300px-35221_121%E0%B4%AF%E0%B5%8B%E0%B4%97_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_..jpg)
![](/images/thumb/3/38/35221_123_%E0%B4%86%E0%B4%B0%E0%B5%8B%E0%B4%97%E0%B5%8D%E0%B4%AF_%E0%B4%AC%E0%B5%8B%E0%B4%A7%E0%B4%B5%E0%B4%A4%E0%B5%8D%E0%B4%95%E0%B4%B0%E0%B4%A3_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B8%E0%B5%8D_.jpg/300px-35221_123_%E0%B4%86%E0%B4%B0%E0%B5%8B%E0%B4%97%E0%B5%8D%E0%B4%AF_%E0%B4%AC%E0%B5%8B%E0%B4%A7%E0%B4%B5%E0%B4%A4%E0%B5%8D%E0%B4%95%E0%B4%B0%E0%B4%A3_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B8%E0%B5%8D_.jpg)
![](/images/thumb/6/6e/35221_124_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%83%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%9A%E0%B4%AF_%E0%B4%AE%E0%B5%87%E0%B4%B3-_%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE_.jpg/300px-35221_124_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%83%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%9A%E0%B4%AF_%E0%B4%AE%E0%B5%87%E0%B4%B3-_%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE_.jpg)
![](/images/thumb/3/3c/35221_127_%E0%B4%AE%E0%B4%BE%E0%B4%A4%E0%B4%BE%E0%B4%AA%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D_%E0%B4%AC%E0%B5%8B%E0%B4%A7%E0%B4%B5%E0%B5%BD%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82_.jpg/300px-35221_127_%E0%B4%AE%E0%B4%BE%E0%B4%A4%E0%B4%BE%E0%B4%AA%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D_%E0%B4%AC%E0%B5%8B%E0%B4%A7%E0%B4%B5%E0%B5%BD%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82_.jpg)
2022പ്രവർത്തനങ്ങൾ
പ്രവേശനോത്സവം[തിരുത്തുക | മൂലരൂപം തിരുത്തുക]
2022 ജൂൺ 1 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു.ഇത്തവണ 153കുട്ടികൾ ആണ് പുതുതായി പ്രവേശനംനേടിയത്. സ്‌കൂളും പരിസരവും വൃത്തിയാക്കി .തോരണങ്ങൾ കൊണ്ട് അലങ്കരിച്ചു .കുട്ടികൾക്ക് വർണക്കടലാസും ബലൂണും കൊണ്ട് തൊപ്പിയുണ്ടാക്കി നൽകി .മധുരപലഹാരങ്ങൾ വിതരണം ചെയ്തു .കളറിംഗ് ബുക്കും ക്രയോണും നൽകി .
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തിൽ നൂറു വൃക്ഷ തൈകൾ നട്ടു .കുട്ടികൾ സ്വന്തം വീട്ടിലും വൃക്ഷ തൈകൾ നട്ടു .സ്‌കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിനത്തെ കുറിച്ച് ബോധവത്കരണം നടത്തി .
![](/images/thumb/0/08/35221_125_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%83%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%9A%E0%B4%AF_%E0%B4%AE%E0%B5%87%E0%B4%B3_%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE_.jpg/300px-35221_125_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%83%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%9A%E0%B4%AF_%E0%B4%AE%E0%B5%87%E0%B4%B3_%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE_.jpg)
വായന ദിനം
വായനാ ദിനത്തോടനുബന്ധിച്ചു അസ്സംബ്ലിയിൽ സന്ദേശം നൽകി അധ്യാപിക ശ്രീമതി മീന തെരേസ ഭൂമിയുടെ അവകാശികൾ എന്ന ബഷീർ കൃതി പരിചയപ്പെടുത്തി ക്ലാസ് നയിച്ചു വായന മത്സരങ്ങൾ ക്വിസ് എന്നിവ നടത്തി .പൂർവ വിദ്യാർത്ഥിയായ ശ്രീ ശ്രീലാൽ സ്വന്തം പുസ്തകം പരിചയപ്പെടുത്തി .
യോഗദിനം ഹെഡ്മിസ്ട്രസ് ശ്രീമതി സൂസൻ ജോർജ് യോഗദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ബോധവത്കരണം നടത്തുകയും യോഗ ക്ലാസ് നയിക്കുകയും ചെയ്തു.
ബഷീർദിനം
പ്രത്യേക അസ്സംബ്ലിയിൽ ബഷീർ കഥാപാത്രങ്ങളായി കുട്ടികൾ വേഷമിട്ടു .പാത്തുമ്മയുടെ ആട് റോൾപ്ലേയ് നടത്തി
പ്രവൃത്തി പരിചയ മേള
മത്സരങ്ങൾ നടത്തി
മാതാപിതാക്കൾക്ക് ബോധവൽക്കരണം
മുൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ മനോജ് ക്ലാസ് നയിച്ചു .
അബ്ദുൾ കലാം അനുസ്മരണം
കുട്ടികൾ കലാമിന്റെ വേഷത്തിൽ എത്തി . പോസ്റ്റർ നിർമ്മാണം , കലാമിന്റെ ജീവ ചരിത്രം തുടങ്ങിയ
![](/images/thumb/7/7b/35221_119%E0%B4%AC%E0%B4%B7%E0%B5%80%E0%B5%BC_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_.jpg/300px-35221_119%E0%B4%AC%E0%B4%B7%E0%B5%80%E0%B5%BC_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_.jpg)
സ്കൂൾ ശതാബ്ദി ആഘോഷം ഉദ്ഘാടനം
തെരുവ് നാടകം ഫ്ലാഷ് മോബ് ഇവ സംഘടിപ്പിച്ചു , വിളംബര റാലി ,പുന്നപ്ര സി.ഐ ശ്രീ. ലൈസാദ് മുഹമ്മദ് ഫ്ലാഗ് ഓഫ് ചെയ്തു .കടലാസ് പൂക്കൾ ,ബലൂൺ ഇവ കയ്യിലേന്തി കുട്ടികൾ റാലിയിൽ അണിനിരന്നു . സൈക്കിൾ റാലി ,ചെണ്ടമേളം ,കോലടി ,വിവിധ വേഷങ്ങൾ അണിഞ്ഞ കുട്ടികൾ , മാതാപിതാക്കൾ തുടങ്ങി ആയിരത്തോളം ആളുകൾ റാലിയിൽ പങ്കെടുത്തു. തുടർന്നു നടന്ന പൊതുസമ്മേളനം ആലപ്പുഴ രൂപത ബിഷപ്പു് വെരി റവ .ഡോ .ജയിംസ് റാഫേൽ ആനാപറമ്പിൽ ഉത്ഘാടനം ചെയ്തു . എം ൽ എ ശ്രീ എച്. സലാം ,ബോർഡ് ഓഫ് എഡ്യൂക്കേഷൻ ഡയറക്ടർ ഫാ ; നെൽസൺ തൈപ്പറമ്പിൽ , എ .ഇ .ഒ ,ബ്ലോക്ക് ,പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു .
തനതുപ്രവർത്തനം
അക്ഷരോത്സവം
കുട്ടികളിലെ എഴുത്ത്, വായന, ഗണിത ശേക്ഷികൾ, പൊതുവിഞ്ജാനം എന്നിവ പരിശോധിക്കുന്നതിനായ്
സംഘടിപ്പിക്കുന്ന ശിശുകേന്ദ്രികൃതമായ ഒരു മൂല്ല്യനിർണ്ണയ പരിപാടിയാണ് അക്ഷരോത്സവം.2010 മുതൽ ഈ പ്രവർത്തനം തുടർന്ന് പോരുന്നു. ഇവിടെ നിന്ന് നാലാം ക്ലാസ്സ് പഠനം പൂർത്തിയായി പോകുന്ന ഒരു കുട്ടി പോലും എഴുത്തിലും വായനയിലും പിന്നിലാവരുത് എന്ന ലക്ഷ്യത്തോടെയാണ് ഈ അക്ഷരോത്സവം പരിപാടി നടത്തിവരുന്നത്.
ക്ലാസ്തല അക്ഷരോത്സവത്തിലൂടെ കുട്ടികളെ ക്ലാസ് ടീച്ചറന്മാർ
ശേഷികൾ പരിശോധിച്ച്
കുട്ടികളിലെ പിന്നോക്കക്കാരെ കണ്ടെത്തുന്നു.
തുടർന്ന് എല്ലാദിവസവും ഒരു മണിക്കൂർ പരിശീലനം നൽകുന്നു തുടർന്ന് പ്രധാനധ്യാപികയുടെ നേത്യത്വത്തിൽ മറ്റ് അധ്യാപകർ കുട്ടികളെ പരിശോധിക്കുന്നു.
കണ്ടെത്തിയ പോരായ്മകൾ പരിഹരിക്കാൻ തുടർപ്രവർത്തനം നടത്തുന്നു.
അവസാനമായ് മറ്റ് വിദ്യാലയങ്ങളിൽ നിന്നുള്ള ഒരു സംഘം അധ്യാപകരെ കുട്ടികളെ മൂല്ല്യനിർണ്ണയം നടത്താൻ ചുമതലപ്പെടുത്തുകയും
രക്ഷാകർത്താക്കളുടെ സാനിധ്യത്തിൽ അവർ കുട്ടികളെ പരിശോധിച്ച്
മേന്മകളും പോരായ്മകളും
ക്ലാസ് അധ്യാപകരെയും രക്ഷാകർത്താക്കളെയും ബോധ്യപ്പെടുത്തി തുടർന്ന് നടത്തേണ്ട പ്രവർത്തനങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നു.
ഒരു ആഘോഷത്തിൻ്റെ ഒരുക്കങ്ങൾ പോലെ അക്ഷരങ്ങളുംഅക്ഷരചാർട്ടുകളും പോസ്റ്ററുകളും ചിത്രങ്ങളും
അക്ഷരരൂപങ്ങളും കൊണ്ട് അലങ്കരിക്കുന്നത് കൊണ്ട് കുട്ടികളിൽ ഇതൊരു മൂല്ല്യനിർണ്ണയ പരിപാടിക്കുമപ്പുറം ഒരു ഉത്സവത്തിൻ്റെ പ്രതീതി ജനിപ്പിക്കുന്നു. കുട്ടികളിലെ എഴുത്ത് വായന ഗണിത ശേക്ഷികൾ പൊതുവിഞ്ജാനം എന്നിവ പരിശോധിക്കുന്നതിനായ്
സംഘടിപ്പിക്കുന്ന ശിശുകേന്ദ്രികൃതമായ ഒരു മൂല്ല്യനിർണ്ണയ പരിപാടിയാണ് അക്ഷരോത്സവം.
ക്ലാസ്തല അക്ഷരോത്സവത്തിലൂടെ കുട്ടികളെ ക്ലാസ് ടീച്ചറന്മാർ
ശേഷികൾ പരിശോധിച്ച്
കുട്ടികളിലെ പിന്നോക്കക്കാരെ കണ്ടെത്തുന്നു.
തുടർന്ന് എല്ലാദിവസവും ഒരു മണിക്കൂർ പരിശീലനം നൽകുന്നു തുടർന്ന് പ്രധാനധ്യാപികയുടെ നേത്യത്വത്തിൽ മറ്റ് അധ്യാപകർ കുട്ടികളെ പരിശോധിക്കുന്നു.
കണ്ടെത്തിയ പോരായ്മകൾ പരിഹരിക്കാൻ തുടർപ്രവർത്തനം നടത്തുന്നു.
അവസാനമായ് മറ്റ് വിദ്യാലയങ്ങളിൽ നിന്നുള്ള ഒരു സംഘം അധ്യാപകരെ കുട്ടികളെ മൂല്ല്യനിർണ്ണയം നടത്താൻ ചുമതലപ്പെടുത്തുകയും
രക്ഷാകർത്താക്കളുടെ സാനിധ്യത്തിൽ അവർ കുട്ടികളെ പരിശോധിച്ച്
മേന്മകളും പോരായ്മകളും
ക്ലാസ് അധ്യാപകരെയും രക്ഷാകർത്താക്കളെയും ബോധ്യപ്പെടുത്തി തുടർന്ന് നടത്തേണ്ട പ്രവർത്തനങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നു.
ഒരു ആഘോഷത്തിൻ്റെ ഒരുക്കങ്ങൾ പോലെ അക്ഷരങ്ങളുംഅക്ഷരചാർട്ടുകളും പോസ്റ്ററുകളും ചിത്രങ്ങളും
![](/images/thumb/5/53/35221_90.jpg/300px-35221_90.jpg)
![](/images/thumb/d/d4/35221_91.jpg/300px-35221_91.jpg)
അക്ഷരരൂപങ്ങളും കൊണ്ട് അലങ്കരിക്കുന്നത് കൊണ്ട് കുട്ടികളിൽ ഇതൊരു മൂല്ല്യനിർണ്ണയ പരിപാടിക്കുമപ്പുറം ഒരു ഉത്സവത്തിൻ്റെ പ്രതീതി ജനിപ്പിക്കുന്നു.
എൽ എസ് എസ് പരിശീലനം
2019-20 ൽ നാലു കുട്ടികൾക്കും 2020-21ൽ അഞ്ചു കുട്ടികൾക്കും എൽ എസ് എസ് സ്കോളര്ഷിപ് ലഭിച്ചു.
ഓൺലൈൻ ക്ളാസുകൾ
2020-21 കോവിഡ് മഹാമാരിയുടെ കാലത്തു സ്‌കൂളിൽ കുട്ടികൾക്കോ അധ്യാപകർക്കോ നേരിട്ട് എത്താൻ കഴിയാതിരുന്ന കാലത്തു ഓൺലൈൻ ക്‌ളാസുകളിലൂടെ സ്‌കൂൾ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ തിരുമാനിച്ചു. ഓരോ ക്ലാസിലെയും കുട്ടികളെ ചേർത്ത് വാട്സ് ആപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചു. പ്രവേശനോത്സവം ഓൺലൈൻ ആയി നടത്തി. ഓൺലൈൻ ക്ളാസുകൾ കാണുവാനും പഠിക്കുവാനും സാങ്കേതിക സഹായം ആവശ്യമുള്ള കുട്ടികളെ കണ്ടത്തി ആവശ്യമായ സഹായം കണ്ടെത്തി നൽകാൻ സ്‌കൂളിന് സാധിച്ചു. കൈറ്റ് വിക്ടെർസ് നടത്തുന്ന ക്‌ളാസുകൾ കുട്ടികൾ കാണുന്നുണ്ട് എന്ന് ഉറപ്പാക്കുകയും, അതിനു ശേഷം ആവശ്യമായ തുടർ സഹായം നൽകുവാനും സ്‌കൂളിന് സാധിച്ചു. ഇത് കൂടാതെ അധ്യാപകർ പ്രത്യേകം തയ്യാറാക്കിയ ക്ലാസ്സുകൾ നൽകിയും കുട്ടികളെ പഠനത്തിന്റെ മുഖ്യ ധാരയിലേക്ക് എത്തിക്കുവാൻ കഴിഞ്ഞു.വിവിധ ദിനാചരങ്ങളും മറ്റും ഓൺലൈൻ ആയി തന്നെ നടത്തി.
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈ വിതരണവും പ്രേത്യേക അസ്സംബ്ലിയും നടത്തപ്പെട്ടു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സ്കൂൾ അസ്സംബ്ലിയിൽ കുട്ടികൾ സംസാരിച്ചു. മരം നടീൽ ചടങ്ങ്, പോസ്റ്റർ നിർമ്മാണം എന്നിവയും നടത്തപ്പെട്ടു.ഹരിതാഭ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഭൂമി ദേവിയെ പച്ചപുതപ്പാൽ പൊതിഞ്ഞു പിടിക്കാൻ പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ വിതരണം ചെയ്തു
പോഷൻ അഭിയാൻ പദ്ധതി
![](/images/thumb/b/be/35221_4.jpg/300px-35221_4.jpg)
.നാഷണൽ ന്യൂട്രീഷൻ മിഷന്റെ ഭാഗമായുള്ള പോഷൻ അഭിയാൻ പദ്ധതി പ്രകാരം സ്കൂളുകളിൽ പോക്ഷക ആഹാരത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിന് വേണ്ടി ഒരു ഓൺലൈൻ ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി.കുട്ടികളിൽ എങ്ങനെ സമ്പൂർണ പോക്ഷക ആഹാരക്രമം സൃഷ്ടിക്കാം, പോക്ഷക ആഹാരം എങ്ങനെ ഒക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഏതാണ് ശരിയായ ഭക്ഷണ രീതി ഏതെക്കെയാണ് തെറ്റായ രീതിയിലുള്ള ഭക്ഷണക്രമങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ അറിവ്പകരുവാൻ ഈ ഗൂഗിൾ മീറ്റിലൂടെ സാധിച്ചു.കേന്ദ്ര സർക്കാരിന്റെ പോഷൻ അഭിയാൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു ക്വിസ് പരിപാടി സംഘടിപ്പിക്കുകയുണ്ടായി. കേന്ദ്രസർക്കാരിന്റെ സർട്ടിഫിക്കറ്റ് ലഭിക്കുന്ന ക്വിസിൽ സ്കൂളിൽ നിന്നും നിരവധി കുട്ടികൾ പങ്കെടുക്കുകയും പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ ലഭിക്കുകയും ചെയ്തു.
ശിശു ദിനാഘോഷം
![](/images/thumb/e/eb/35221_0.jpg/300px-35221_0.jpg)
ശിശു ദിനത്തിൽ കുട്ടികൾ ഭാവിയിൽ ആരായിത്തീ രാൻ ആഗ്രഹിക്കുന്നുവോ ആ വേഷത്തിൽ ഒരുങ്ങിഎത്തുന്നു. ഫോട്ടോ ഫ്രെയിം ചെയ്തു പഠന മുറിയിൽ സൂക്ഷിക്കുന്നു. ഇത് അവർക്ക് ലക്ഷ്യത്തിൽ എത്താൻ പ്രചോദനം ഏകുന്നു.
വായനാദിനം
![](/images/thumb/4/44/35221_1.jpg/300px-35221_1.jpg)
നവമാധ്യമങ്ങളുടെ കടന്നുവരവോടെ അന്യമായിക്കൊണ്ടിരിക്കുന്ന വായനയുടെ മഹത്വം കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ വായനാദിനം സമുചിതമായി ആഘോഷിച്ചു.
നന്മ മരം
കോവിഡ് കാലത്ത് മാതാപിതാക്കൾ നഷ്ടപ്പെട്ട 4 സഹപാഠികളെ സഹായിക്കാൻസാധിച്ചു.
മെട്രിക് മേള
കുട്ടികളിൽ ഗണിത അഭിരുചി വളർത്തുന്നതിന് വളരെ സഹായകമായി
![](/images/thumb/d/d2/35221_6.jpg/300px-35221_6.jpg)
![](/images/thumb/1/17/35221-5.jpg/300px-35221-5.jpg)
സ്കൂൾ പരിസര ശുചീകരണം
ശുചീകരണ പ്രവർത്തനത്തിന് തുടക്കം കുറിച്ചുകൊണ്ട് കുട്ടികൾ വിവിധ ഗ്രൂപ്പുകളായി സ്കൂൾ പരിസരം വൃത്തിയാക്കി. എല്ലാ മാസവും ഇത് തുടർന്നു പോരുന്നു.
![](/images/thumb/5/59/35221-6jpeg.jpg/300px-35221-6jpeg.jpg)
![](/images/thumb/5/50/35221_12.jpeg/300px-35221_12.jpeg)
![](/images/thumb/3/3e/35221_11.jpeg/300px-35221_11.jpeg)
മേളകൾ
കലാമേളകൾ, ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹിക ശാസ്ത്ര പ്രവർത്തിപരിചയ മേളകൾ എന്നിവയ്ക്കായി കുട്ടികളെ പരിശീലിപ്പിക്കുകയും പങ്കെടുപ്പിക്കുകയും മികച്ച രീതിയിൽ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു
പരിസ്ഥിതി ദിനം
![](/images/thumb/6/60/35221_55.jpg/300px-35221_55.jpg)
പരിസ്ഥിതി ദിനത്തിൽ സ്കൂൾ പരിസരത്ത് വൃക്ഷ തൈകൾ നട്ടു..