ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2022-23

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

ചുനക്കര ഗവ. വി എച്ച് എസ് എസ് ലെ സ്കൂൾതല പ്രവേശനോത്സവം ജൂൺ 1 ന് ബഹുമാനപ്പെട്ട MLA ശ്രീ എം എസ് അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക, പി ടി എ പ്രസിഡൻറ്, എം പി ടി എ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, സ്റ്റാഫ് സെക്രട്ടറി മുതലായർ ചടങ്ങിൽ പങ്കെടുത്തു.

പരിസ്ഥിതി ദിനാചരണം

ജൂൺ 5 അവധിദിനമായിരുന്നതിനാ‍ൽ ജൂൺ ആറിന്, പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. അതോടൊപ്പം കുഞ്ഞുങ്ങൾക്ക് ഇത് പരിപാലിക്കുന്നതിവാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.ദിനാചരണത്തിൻറെ ഭാഗമായി ക്വിസ്, പ്രസംഗം,ഉപന്യാസം,പോസ്റ്റർ മത്സരങ്ങൾ സംഘടിപ്പിച്ചു.

വീഡീയോ ലിങ്ക് https://youtu.be/ONEGeOPrjfA

വായന ദിനാഘോഷം

ജൂൺ 19-വായന ദിനത്തോടനുബന്ധിച്ച് പ്രശസ്ത എഴുത്തുകാരനും, അധ്യാപകനുമായ  ബഹു. ശ്രീ ചുനക്കര ജനാർദ്ദനൻ നായർ സാർ,അധ്യാപക പരിശീലകനും, വാഗ്മിയുമായ ബഹു. ശ്രീ അനിൽ പ്രസാദ് സാർ എന്നിവർ വായന ദിന  ഉദ്ഘാടനം നിർവഹിച്ച് കുട്ടികളോട് സംവദിച്ചു. ശ്രീ അനിൽ പ്രസാദ് സാർ കുട്ടികളുമായി പങ്കുവെച്ച നാടൻ പാട്ടുകൾ കുട്ടികൾക്ക് വേറിട്ട അനുഭവമായി മാറി

വീഡീയോ ലിങ്ക് https://youtu.be/1VHtjIknvr8

ബഷീർ ദിനാചരണം

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ആശംസകൾ നേർന്നുകൊണ്ട് ഹെ‍ഡ്മിസ്ട്രസ് ശ്രീമതി. അനിത ഡൊമിനിക് സംസാരിച്ചു. ശ്രീമതി സുധാമണിയമ്മ ടീച്ചർ ബഷീർ ദിനത്തെക്കുറിച്ചും അദ്ദേഹത്തെപ്പറ്റിയുമുള്ള വിവരങ്ങളും പങ്കുവച്ചു.

അന്താരാഷ്ട്ര യോഗാദിനം

ലഹരി വിരുദ്ധ ദിനം

വായനക്കളരി ഉദ്ഘാടനം

ചാന്ദ്രദിനാഘോഷം

ജൂലെെ 21 ചാന്ദ്രദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. ചാന്ദ്രദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സംഭാഷണം, ', ഇന്ത്യയുടെ ചാന്ദ്രദൗത്യങ്ങൾ, പതിപ്പ് പ്രകാശനം, ക്വിസ് , വീഡിയോ പ്രദർശനം, റോക്കറ്റ് സ്റ്റിൽ മോ‍ഡൽ നിർമ്മാണം എന്നിവ നടത്തി.