ജി.വി.എൽ.പി.എസ് ചിറ്റൂർ/കൂടുതൽ അറിയാൻ

Schoolwiki സംരംഭത്തിൽ നിന്ന്
21:36, 30 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21302 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പുരസ്കാര ലബ്ധിയുടെ നിറവിൽ തലസ്ഥാനത്തേക്ക് !

രണ്ടാമത് സ്കൂൾ വിക്കി പുരസ്കാരം 2021-22ൽ മികച്ച പേജുകൾ തയ്യാറാക്കിയതിന് പാലക്കാട് ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ചിറ്റൂർ ജി.വി.എൽ.പി. സ്കൂളിന്റെ പ്രതിനിധികളായി ഒരു സംഘം തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. അനുശ്രീ, നിവേദ്യ, ഇഷ രഞ്ജിത്ത്, വിനയ്, സൗപർണ്ണിക എന്നീ വിദ്യാർത്ഥികളും പ്രധാന അദ്ധ്യാപിക ജയലക്ഷ്മി, പി എസ് ഐ ടി സി റസിയ ഭാനു, പി ടി എ പ്രസിഡന്റ് മോഹൻദാസ് എന്നിവരും ചേർന്ന് അഭിമാനവും സന്തോഷവും നിറഞ്ഞ മനസ്സോടെ ജൂലൈ 1 ന് നിയമസഭാ സമുച്ചയത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ ട്രോഫിയും സർട്ടിഫിക്കറ്റും 25,000 രൂപയുടെ ക്യാഷ് അവാർഡും ഏറ്റു വാങ്ങി. ഈ അഭിമാന മുഹൂർത്തത്തിന് സാക്ഷിയായി സുപ്രഭ, ഹേമാംബിക, അംബികാദേവി, പാവിൽദാസ് എന്നീ അധ്യാപകരും പി ടി എ വൈസ് പ്രസിഡന്റ് സുഗതനും കാണികളായി ഹാളിൽ ചടങ്ങിൽ ഉണ്ടായിരുന്നു. ഞങ്ങളുടെ മാസ്റ്റർ ട്രെയ്നർ പ്രസാദ് ഞങ്ങൾക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകികൊണ്ട് ഈ സന്തോഷ നിമിഷത്തിൽ ഞങ്ങളോടൊപ്പം പങ്കു ചേർന്നു. കേരള നിയമസഭാ സ്പീക്കർ എം.ബി.രാജേഷ്, വിദ്യാഭ്യാസമന്ത്രി വി. ശിവൻ കുട്ടി, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു , പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു, എസ് സി ഇ ആർ ടി ഡയറക്ടർ ജയപ്രകാശ്, കൈറ്റ് സി ഇ ഒ അൻവർ സാദത്ത് എന്നിവർ വേദി അലങ്കരിച്ചു. കേരളത്തിലെ ഓരോ ജില്ലയിലേയും ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയ വിദ്യാലയങ്ങളിൽ നിന്നെത്തിയ അധ്യാപകരും വിദ്യാർത്ഥികളും നിറഞ്ഞ സദസ്സിൽ പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് സമ്മാനദാനം നടന്നത്. തുടർന്ന് ചായ സൽകാരവും നിയമസഭാഹാൾ സന്ദർശനവും നടന്നു. നീണ്ട യാത്രയും പുതുമയുള്ള കാഴ്ചകളും കുട്ടികളിൽ കൗതുകം നിറച്ചു. സംസ്ഥാന തലത്തിൽ മികച്ച 3 സ്കൂളുകൾക്ക് ലഭിച്ച പോയിന്റിൽ ചെറിയൊരു വ്യത്യാസം മാത്രമേ ചിറ്റൂർ ജി വി എൽ പി സ്കൂളിന് ഉണ്ടായിരുന്നുള്ളൂ. ഇത് അടുത്ത വർഷത്തേക്കുള്ള പ്രവർത്തനങ്ങളെ കൂടുതൽ മെച്ചപ്പെടുത്തി മികച്ച നേട്ടം കൈവരിക്കാൻ പ്രേരണയായിട്ടുണ്ട്. വിക്കി പേജുകൾ തയ്യാറാക്കുന്നതിന് നേതൃത്വം നൽകുന്ന റസിയക്കും സ്കൂളിനും സംസ്ഥാന അവാർഡ് എന്ന നേട്ടത്തിലേക്ക് ഏറെ ദൂരമില്ല. ആ അഭിമാന നിമിഷത്തിനായി ഞങ്ങളെല്ലാം ആകാംക്ഷാപൂർവ്വം കാത്തിരിക്കുന്നു.........

പത്രങ്ങളിലൂടെ

സന്തോഷ നിറവിൽ

ഞങ്ങളുടെ മാസ്റ്റർ ട്രൈനരോടൊപ്പം
ജില്ലയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർ