ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്, ഇലകമൺ/അക്ഷരവൃക്ഷം/ ശുചിത്വമാണ് വിജയം

Schoolwiki സംരംഭത്തിൽ നിന്ന്
20:39, 28 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്,ഇലകമൺ/അക്ഷരവൃക്ഷം/ ശുചിത്വമാണ് വിജയം എന്ന താൾ ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്, ഇലകമൺ/അക്ഷരവൃക്ഷം/ ശുചിത്വമാണ് വിജയം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വമാണ് വിജയം

ഒരു സ്ഥലത്തു രണ്ടു ഉത്തമസുഹൃത്തുക്കളുണ്ടായിരുന്നു. രാമുവും സോമുവും. എവിടെ പോയാലും രണ്ടുപേരും ഒരുമിച്ചായിരുന്നു. എന്തിനും ഏതിനും ഒരുപോലെയായിരുന്നെങ്കിലും ഒരു കാര്യത്തിൽ വ്യത്യസ്തരാ യിരുന്നു. എന്തിലാണെന്നറിയോ? ശുചിത്വത്തിൽ. രാമു വീടും പരിസരവും എന്നും വൃത്തിയാക്കും. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് മൂക്കും വായും പൊത്തും. എന്നാൽ സോമു നേരെ തിരിച്ചായിരുന്നു. വീടിനു ചുറ്റും മാലിന്യങ്ങൾ കുന്നുകൂടി കിടക്കുമായിരുന്നു. മടി കാരണം അതൊന്നും അവൻ വൃത്തിയാക്കില്ലായിരുന്നു. അങ്ങനെയിരിക്കെ ലോകം മുഴുവൻ കൊറോണ എന്ന മഹാമാരി പിടിപ്പെടുന്നതായി അറിഞ്ഞു. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും ആരോഗ്യപ്രവർത്തകരും ഒരുമിച്ചു ഈ മഹാമാരിയെ തുരത്താൻ കുറെ നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചു.

  • പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണം.
  • മറ്റുള്ളവരുമായുള്ള സമ്പർക്കം കുറക്കുക.
  • 15 മിനിറ്റ് ഇടവിട്ട് സോപ്പോ സാനിട്ടയിസറോ ഉപയോഗിച്ച് കൈയും വായും കഴുകണം.
അങ്ങനെ കുറെ നിർദ്ദേശങ്ങൾ. എന്നാൽ സോമു ഇതൊന്നും അനുസരിച്ചില്ല. അങ്ങനെ അവനു കൊറോണ വൈറസ് ബാധിച്ചു. പ്രിയ സുഹൃത്തിനു രോഗം ബാധിച്ചതറിഞ്ഞു സോമുവിനെ കാണാൻ സർക്കാർ നിർദ്ദേശങ്ങൾ മറികടന്നു രാമു പോയി. സമ്പർക്കത്തിലൂടെ രാമുവിനും രോഗം പിടിപെട്ടു. എന്നാൽ അവൻ ശുചിത്വം പാലിക്കുന്നതിനാൽ അവന്റെ രോഗം മാറി. ഇതറിഞ്ഞ സോമുവും ശുചിത്വം കാത്തു സൂക്ഷിക്കാൻ തുടങ്ങുകയും അവന്റെ രോഗം പെട്ടെന്ന് മാറുകയും ചെയ്തു. ഇതിൽ നിന്നും എന്തു മനസിലാക്കാം കൂട്ടുക്കാരെ, ശുചിത്വവും സർക്കാരിന്റെ നിർദ്ദേശങ്ങളും കൃത്യമായി നാം പാലിച്ചാൽ ലോകത്തെ മുൾമുനയിൽ നിർത്തുന്ന ഈ മഹാമാരിയെ നമുക്ക് പമ്പ കടത്താം....

അൽഫി എസ്
1 A ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്,ഇലകമൺ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 28/ 07/ 2022 >> രചനാവിഭാഗം - കഥ