കയനി യു പി എസ്‍‍/എന്റെ ഗ്രാമം

20:38, 27 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14758 (സംവാദം | സംഭാവനകൾ) ('മട്ടന്നൂർ നഗരസഭയുടെ അതിർത്തി ഗ്രാമമാണ് കയനി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മട്ടന്നൂർ നഗരസഭയുടെ അതിർത്തി ഗ്രാമമാണ് കയനി .അഞ്ചരക്കണ്ടി പുഴയുടെ ഓരത്തായി സ്ഥിതി ചെയ്യുന്ന ഗ്രാമം സാംസ്കാരികമായും കാർഷിക പരമായും ഏറെ പ്രാധാന്യം ഉള്ള ചരിത്രം വിളിച്ചോതുന്നു . കയനി ജുമാ മസ്‌ജിദ്‌ ,തിരുവാനായി വാസുപുരം ക്ഷേത്രങ്ങൾ ,പുലിപ്പശു കാവ് ,തുടങ്ങി നിരവധി സാംസ്‌കാരിക ചരിത്ര ഏടുകൾ കൂടാതെ ആരോഗ്യ രംഗത്ത് ഗ്രാമീണർക്ക് താങ്ങായി കുടുംബ ക്ഷേമ ഉപകേന്ദ്രവും ഉണ്ട്.നെൽ വയലുകൾ കൊണ്ട് സമ്പന്നമായ പ്രദേശത്തെ പ്രധാന വരുമാന മാർഗം കൃഷി ആയിരുന്നു .നിലവിൽ 3500 ഓളം ജനസംഖ്യ ഉള്ള നാട്ടിൽ പുരാതന കാലത്ത് മാറ്റ് സ്ഥലങ്ങളുമായി അധികം ബന്ധം ഉണ്ടായിരുന്നില്ല അതിനാൽ തന്നെ ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ നാട്ടിലെ പൗര പ്രമുഖരും ഗ്രാമവാസികളും ചേർന്ന് ഒരു കുടിപ്പാളിക്കൂടം ആരംഭിച്ചു.അത് ഗ്രാമത്തിന്റെ വളർച്ചയ്ക്ക് കാരണമായി. ഇന്ന് മട്ടന്നൂർ നഗരസഭയിലെ 20 ,21 വാർഡ് ചേർന്ന പ്രദേശം ആണ് കയനി അടിസ്ഥാന സൗകര്യങ്ങൾ കൊണ്ടും.സാക്ഷരത കൊണ്ടും ഏറെ മുൻപന്തിയിൽ നിൽക്കുന്ന പ്രദേശം ആണ് .