എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/മികവ് പ്രവർത്തനങ്ങൾ 2022-23

Schoolwiki സംരംഭത്തിൽ നിന്ന്
12:24, 26 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmshss44066 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മികവുത്സവം 22

പ്രവേശനേത്സവം 2022

       മുഖ്യാതിഥി ശ്രീമതി  അൻസാജിത റസ്സൽ പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌, ലോക്കൽ മാനേജർ,  പി.ടി.എ.  പ്രസിഡന്റ്‌, എഡ്യൂക്കേഷണൽ സ്റ്റാൻഡിംഗ് കമ്മിറ്റി  ചെയർമാൻ എന്നിവർ ആശംസകൾ നൽകി. പുതുതായി സ്കൂളിൽ എത്തിയവർക്ക് സമ്മാനം നൽകി സ്വീകരിച്ചു. എല്ലാവർക്കും മധുരം നൽകി. പുത്തൻ പ്രതീക്ഷകളോടെ വിദ്യ അഭ്യസിക്കാൻ എത്തിയ എല്ലാ കുരുന്നുകൾക്കും സന്തോഷത്തിന്റെ പൂച്ചെണ്ടുകൾ നൽകി .പ്രവേശിനോത്സവ ഗാനം നൃത്തമായി  അവതരിപ്പിച്ചു.........

വായനാദിനവും വിദ്യാരംഗം ഉത്ഘാടനവും

ലഹരി വിരുദ്ധദിനാചരണം ജൂൺ 26

   ജൂൺ 26 ലഹരിവിരുദ്ധ ദിനം
      27/6/22 തിങ്കളാഴ്ച ലഹരി വിരുദ്ധദിനവുമായി ബന്ധപ്പെട്ട സ്കൂളിൽ വിപുലമായ പ്രോഗ്രാം സംഘടിപ്പിച്ചു. സ്കൂളിൽ ഏഴു മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വേണ്ടി "ലഹരിയും യുവാക്കളും"എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു സെമിനാർ നടത്തി. ലഹരിയുടെ ഉപയോഗം പുതിയ തലമുറയെ എങ്ങനെ ബാധിക്കുന്നു, ഏതെല്ലാം രീതിയിൽ പ്രതിരോധിക്കാം എന്ന് ഒരു ക്ലാസ് Asst.. എക്സൈസ് കമ്മീഷണർ ഷിബു സർ ൻ്റെ നേതൃത്വത്തിൽ നടന്നു. ഉച്ചയ്ക്കുശേഷം ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ നിന്നും ഒരു സൈക്കിൾ റാലി നടന്നു. ഈ റാലിയൻ ലഹരി വിരുദ്ധ സന്ദേശം എഴുതിയ പ്ലക്കാടുകളുമായി മുപ്പതോളം വിദ്യാർഥികൾ പങ്കെടുത്തു. ആര്യങ്കോട് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയും നേതൃത്വവും ലഹരി വിരുദ്ധവുമായി ബന്ധപ്പെട്ട് നടത്തിയ എല്ലാ പ്രോഗ്രാമിലും ഉണ്ടായിരുന്നു.

സംസ്ഥാനതല ഗുസ്തി മത്സരത്തിൽ നമ്മുടെ കുട്ടികൾ ഒന്നാം സ്ഥാനത്ത്.......

   യോഗദിനാചരണം  ...നമ്മുടെ സ്ക്കൂളിലും....

ചാന്ദ്രദിനം