ജി.യു.പി.എസ് മുഴക്കുന്ന്/ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:23, 22 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14871 (സംവാദം | സംഭാവനകൾ) ('== '''<u>അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം</u>''' == 2022...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം

2022- 23 അധ്യായനവർഷത്തേക്കുള്ള അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം 2022 ജൂലൈ 19ന് സ്കൂൾ ഹാളിൽ വച്ച് നടത്തപ്പെട്ട പൊതുസമ്മേളനത്തിൽ വച്ച് നിർവഹിക്കപ്പെട്ടു.. പിടിഎ ഭാരവാഹികളുടെയും എല്ലാ അധ്യാപകരുടെയും കുട്ടികളുടെയും സാന്നിധ്യത്തിൽ ആണ് ഇത് നിർവഹിക്കപ്പെട്ടത്... 2002 മെയ് മാസം മുതൽ യോഗങ്ങൾ ചേർന്ന് സ്കൂൾ എസ്. ആർ. ജിയുടെ മേൽനോട്ടത്തിൽ ആണ് പ്രസ്തുത പ്ലാൻ രൂപീകരിക്കപ്പെട്ടത്.. ശ്രീ ജിജോ ജേക്കബ് മാസ്റ്റർ നേതൃത്വം വഹിച്ച നിർവഹണ കമ്മിറ്റി വളരെ സ്തുത്യർഹമായ രീതിയിൽ ഈ അക്കാദമിക് മാസ്റ്റർ പ്ലാൻ എഴുതി ഉണ്ടാക്കി... നിരന്തരമായ ഗവേഷണങ്ങളും, അന്വേഷണങ്ങളും ഇങ്ങനെയൊരു പദ്ധതി എഴുതി ഉണ്ടാക്കുന്നതിൽ ആവശ്യമായി വന്നു... വിവിധ വിഷയങ്ങളെ സംബന്ധിച്ച് വിവിധ അധ്യാപകർ നൽകിയ മാസ്റ്റർ പ്ലാനുകൾ, ആവശ്യമായ തിരുത്തലുകൾക്ക് ശേഷം ഡിടിപി ചെയ്ത് പുസ്തകരൂപത്തിൽ മാറ്റപ്പെട്ടു.. പൂർത്തിയായ അക്കാദമിക് മാസ്റ്റർ പ്ലാൻ ആണ് പ്രസ്തുത യോഗത്തിൽ വച്ച് പ്രകാശനം ചെയ്യപ്പെട്ടത്.. മുൻ എസ് ആർ ജി കൺവീനർ ശ്രീമതി സിന്ധു ടീച്ചറും, ഇപ്പോഴത്തെ എസ്.ആർ.ജി.കൺവീനർ  ശ്രീമതി സുവിധ ടീച്ചറും ചേർന്ന്, ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ ടീച്ചർക്ക് മാസ്റ്റർ പ്ലാൻ കോപ്പി നൽകി പ്രകാശന കർമ്മം നിർവഹിച്ചു... എല്ലാ രക്ഷാകർതൃ പ്രതിനിധികളുടെയും മറ്റ് അധ്യാപകരുടെയും പ്രശംസയ്ക്ക് പാത്രമാകാൻ ഈ ഉദ്യമത്തിന് സാധിച്ചു എന്ന് സംശയം പറയാം.