ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/സ്കൂൾ പാർലമെന്റ്

Schoolwiki സംരംഭത്തിൽ നിന്ന്
22:51, 18 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) (ഉള്ളടക്കം ചേർത്തു)

കുട്ടികളിലെ ജനാധിപത്യ ചിന്ത വളർത്തുവാൻ ഉതകുന്ന രീതിയിലുള്ള ഒരു സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് ഗവൺമെൻറ് യുപി സ്കൂളിൽ നടത്തി.സ്ഥാനാർത്ഥികൾക്ക് നാമനിദേശ് പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ക്ലാസ് തലത്തിൽ നോട്ടീസ് മുഖേന അറിയിച്ചു.ഒരു സഹപാഠി നിർദ്ദേശിക്കുകയും മറ്റൊരു സഹപാഠി പിന്താങ്ങുകയും ചെയ്ത നാമനിർദ്ദേശ പത്രിക ക്ലാസ് ടീച്ചർ മുഖേന കുട്ടികൾ സമർപ്പിച്ചു.പത്രിക പിൻവലിക്കുന്നതിന് സമയവും നൽകി.തെരഞ്ഞെടുപ്പിനായി വ്യത്യസ്ത ചിഹ്നങ്ങൾ കുട്ടികൾ സ്വീകരിച്ചു.മൈക്രോസ്കോപ്പ് ബാഗ് പേന പെൻസിൽ തുടങ്ങിയവ ചിഹ്നങ്ങളിൽ ഉൾപ്പെട്ടു.ക്ലാസ് ലീഡർമാർക്ക് ആയിട്ടുള്ള തിരഞ്ഞെടുപ്പ് 15.07.2022 ന് നടന്നു.അന്നേദിവസം തന്നെ വോട്ടെണ്ണലും നടത്തി വിജയികളെ പ്രഖ്യാപിച്ചു.തെരഞ്ഞെടുപ്പിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കിട്ടിയ വിദ്യാർത്ഥികളെ യഥാക്രമം ഫസ്റ്റ് ലീഡർ , സെക്കന്റ് ലീഡർ എന്നീ ചുമതലകൾ ഏൽപ്പിച്ചു.