ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം

വിദ്യാരംഗം ഉദ്ഘാടനം

വായനയുടെ പ്രാധാന്യവും സാഹിത്യത്തിന്റെ സർഗാത്മകതയും ഉൾക്കൊണ്ട് കൊണ്ട് പ്രവർത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി 2022-2023 അധ്യതനവർഷത്തിലും ക്രിയാത്മമായ പ്രവർത്തനങ്ങളുമായി മുന്നേറുകയാണ്.ഈ വർഷത്തെ പ്രവർത്തോനോത്ഘാടനം 2022 ജൂലായ് 11 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുകയുണ്ടായി.ഈ സ്കൂളിലെ മുൻഅധ്യാപകനും മലയാളഭാഷാധ്യാപകനും മികച്ച വാഗ്മിയുമായ ശ്രീ.സ‍ുരേഷ് ക‍ുമാർ സാറിന്റെ നർമരസപ്രദവും വിജ്ഞാനപ്രദവുമായ പ്രസംഗം ക‍ുട്ടികളെയും അധ്യാപകരെയും ഒന്നുപോലെ രസിപ്പിച്ച‍ു.പാടിയും ആടിയും കുഞ്ഞുങ്ങൾ മലയാളഭാഷയുടെ സൗന്ദര്യം ആസ്വദിച്ചു.

ക്ലബിന്റെ ഉദ്ഘാടനം നിലവിളക്കിൽ തിരിതെളിച്ചുകൊണ്ട് ശ്രീ.സുരേഷ് സാറും ഹെഡ്‍മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചറും പ്രിൻസിപ്പൽ ശ്രീമതി.സൂസൻ വിൽഫ്രഡും ക്ലബ് കൺവീനറും മലയാളം അധ്യാപകനുമായ ശ്രീ.രാജേഷും ശ്രീ.ഉദയനും ചേർന്ന് നിർവഹിച്ചു.

എഴുത്തിലൂടെ പ്രബുദ്ധരാകാനും വായനയിലൂടെ ശക്തരാകാനും സാഹിത്യാഭിരുചി വളർത്തുക വഴി ക്രിയാത്മകമായ ഒരു ഭാവി തലമുറയെ വാർത്തെടുക്കാനുമായി വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങളിലൂടെ ശ്രമിച്ചു വരുകയാണ്.

പൊതുവിവരങ്ങൾ

  • വിദ്യാരംഗം കൺവീനറായി പ്രവർത്തിക്കുന്നത് ശ്രീ.സുരേഷ്‍കുമാർ സാറാണ്.2022 മെയ് 31 ന് റിട്ടയർ ചെയ്ത ശ്രീ.സുരേഷ് സാറിന്റെ പ്രവർത്തനങ്ങൾ നന്ദിയോടെ സ്മരിക്കുന്നു.
  • കുട്ടികളിലെ സാഹിത്യാഭിരുചി വളർത്താനായുള്ള പ്രവർത്തനങ്ങൾ

പ്രധാന പ്രവർത്തനങ്ങൾ

ലൈബ്രറി വീടുകളിലേയ്ക്ക്

ലോൿഡൗണിൽ കുഞ്ഞുങ്ങളിലുണ്ടായ വിരസതയും നൈരാശ്യവും തിരിച്ചറിഞ്ഞുകൊണ്ട് അവരെ വായനയുടെ മാസ്മരികലോകത്തെത്തിക്കാനും വായനയിലൂടെ അതിജീവനം നൽകാനുമായി ഏറ്റെടുത്ത പ്രവർത്തനമാണിത്.കുട്ടികൾക്ക് വീടുകളിൽ പുസ്തകം എത്തിക്കുന്നു.കൂടുതലറിയാനായി ക്ലിക്ക് ചെയ്യുക

സർഗം

കുഞ്ഞുങ്ങളുടെസർഗാത്മകകഴിവുകൾ പരിപോഷിപ്പിക്കുന്നതാനായുള്ള വേദി.കാവ്യാലാപനം,കഥ,കവിത,അഭിനയം ഇവ പരിപോഷിപ്പിക്കുന്നു.

രചനാശില്പശാല

ശ്രീ.ബിജു ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്ത രചനാശില്പശാല കുട്ടികൾക്ക് പുത്തൻ അനുഭവം പകർന്നു നൽകി.കുട്ടികളുടെ രചനകൾക്കായി എഴുത്താണി സന്ദർശിക്കാൻ മറക്കല്ലേ!!

ഒരു കുട്ടി ഒരു പുസ്തകം

ഈ വർഷം ലക്ഷ്യം വച്ചിരിക്കുന്ന ഒരു പ്രവർത്തനമാണിത്.കൂടുതൽ പുസ്തകങ്ങൾ കൂടുതൽ കുട്ടികളിൽ നിന്നും ലൈബ്രറിയിലേയ്ക്ക് എത്തിക്കുക,അങ്ങനെ ഒരു വായനയുടെ ലോകം പടുത്തുയർത്തുക എന്നതാണ് ലക്ഷ്യം.