ജി.യു.പി.എസ് മുഴക്കുന്ന് /ലഹരിവിരുദ്ധ ദിനം - ജൂൺ 26

Schoolwiki സംരംഭത്തിൽ നിന്ന്
22:53, 17 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14871 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂൺ 26 ലഹരി വിരുദ്ധ ദിനമായി ഞങ്ങളുടെ സ്കൂളിൽ ലളിതമായ ചടങ്ങിലൂടെ നിർവഹിക്കപ്പെട്ടു. ബോധവൽക്കരണ സന്ദേശം ഉൾക്കൊള്ളുന്ന പ്രവർത്തനം ആയിരുന്നു ഞങ്ങൾ ആവിഷ്കരിച്ചത്. ഇതിനായി സ്കൂൾ നോട്ടീസ് ബോർഡിൽ ലഹരി വിരുദ്ധ ദിനത്തെ സംബന്ധിച്ച ഒരു പോസ്റ്റർ ആദ്യം പ്രസിദ്ധീകരിച്ചു.. അങ്ങനെ ലഹരി വിരുദ്ധ ദിനത്തിൻറെ ആദ്യ സന്ദേശം കുട്ടികളിലേക്ക് എത്തിക്കുവാൻ കഴിഞ്ഞു. പിന്നീട് സ്കൂളിലെ പ്രഭാത പ്രാർത്ഥനയ്ക്ക് ശേഷം, ലഹരിവിരുദ്ധ ദിന സന്ദേശം മൈക്രോ ഫോണിലൂടെ കുട്ടികൾക്ക് നൽകി.. ഇത് വളരെ ഭംഗിയായി നിർവഹിച്ചത്, ഏഴാം ക്ലാസിലെ മീനാക്ഷി ജിതിൻ എന്ന കുട്ടിയാണ്. സ്കൂൾ ഗ്രൂപ്പിലൂടെ പ്രസ്തുത പോസ്റ്ററും, ബോധവൽക്കരണ സന്ദേശം നൽകിയ കുട്ടിയുടെ ഫോട്ടോയും, ബോധവൽക്കരണ ലേഖനങ്ങളും ഷെയർ ചെയ്യപ്പെട്ടു.

ഈ വിദ്യാലയത്തിലെ ഓരോ കുട്ടിയുടെയും മനസ്സിൽ, ലഘുവാ യെങ്കിലും, ലഹരിയുടെ അപകടാവസ്ഥയെക്കുറിച്ച്  ഒരു മുന്നറിയിപ്പ് നൽകുവാൻ പ്രസ്തുത പ്രവർത്തനങ്ങൾക്ക് സാധിച്ചു.