സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/പ്രവർത്തനങ്ങൾ/2022-23

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

പ്രവേശനോത്സവം
പ്രവേശനോത്സവം

2022 -23 അക്കാദമിക വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നാം തിയ്യതി ബുധനാഴ്ച അതി വിപുലമായ രീതിയിൽ കൊണ്ടാടി. ബലൂണിന്റെയും, വാദ്യ മേളങ്ങളുടെയും, പ്രവേശനോത്സവ ഗാനത്തിന്റെയും അകമ്പടിയോടുകൂടി നവാഗതരെ സ്കൂളിലേക്ക് ആനയിച്ചു. സ്കൂൾ മാനേജർ ഫാദർ റോയ് തേക്കുംകാട്ടിൽ തിരിതെളിച്ചു തിരിതെളിച്ചു യോഗം ഉൽഘാടനം ചെയ്തു. എല്ലാകുട്ടികൾക്കും കത്തിച്ച തിരി കൈമാറി പ്രാർത്ഥന ചൊല്ലിക്കൊടുത്തു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവും അധ്യാപകനായിരുന്ന ശ്രീ. സോമനാഥ് മുറ്റത്തു മാസ്റ്റർ യോഗത്തിൽ മുഖ്യാതിഥി ആയിരുന്നു. വാർഡ് മെമ്പർ ശ്രീ. ജോസ് തോമസ് മാവറ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ്, പി ടി എ പ്രസിഡന്റ് സണ്ണി പി എസ്, സ്റ്റാഫ് പ്രധിനിധി ശ്രീമതി. സൗമ്യ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. പുതിയ കുട്ടികൾക്ക് പുസ്തകവും, യൂണിഫോമും വിതരണം ചെയ്തു.

വായനാ മാസാചരണം

ഈ വർഷം ജൂൺ 19 വായനാദിനം മുതൽ വായനക്ക് പ്രാധാന്യം നൽകി വായനാമാസാചരണം നടത്തുവാൻ ആവശ്യമായ പരിപാടികൾക്ക് തുടക്കം കുറിച്ചു. വായനാദിനത്തിൽ സാഹിത്യകാരിയും അധ്യാപികയുമായ ശ്രീമതി കെ ടി ത്രേസ്സ്യ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ മാത്യു, വാർഡ് മെമ്പർ ശ്രീ. ജോസ് മാവറ, പി ടി എ പ്രസിഡന്റ് സണ്ണി പെരുകുലംതറപ്പേൽ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ്, സ്റ്റാഫ് പ്രധിനിധി ശ്രീമതി സ്വപ്ന മാത്യു എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ സ്കൂൾ ലൈബ്രറിയിലേക്ക് കഥാപുസ്തകങ്ങൾ സംഭാവന ചെയ്തു പ്രോഗ്രാം ഉൽഘാടനം ചെയ്തു.

ലഹരിവിരുദ്ധ ദിനം

ബഷീർദിന അനുസ്മരണം

ബഷീർ ദിന അനുസ്മരണം


പി ടി എ പ്രസിഡന്റ് -സണ്ണി പെരുകിലംതറപ്പേൽ
എം പി ടി എ പ്രസിഡന്റ് -ടിന്റു ബിജു

2021 -22 അക്കാദമിക വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത് ഒക്ടോബർ 9 നാണ്. ഗവണ്മെന്റിന്റെ പ്രത്യേക ഉത്തരവ് പ്രകാരം നിലവിൽ ഉണ്ടായിരുന്ന ഭരണസമിതി ഒക്ടോബർ മാസം വരെ തുടരുകയാണ് ഉണ്ടായത്. സേവന സന്നദ്ധരായ ഇരുപത്തിരണ്ടോളം രക്ഷിതാക്കളെ ഉൾപ്പെടുത്തി ഒക്ടോബർ 9 ന് പി ടി എ കമ്മിറ്റി രൂപീകരിച്ചു . രക്ഷിതാക്കളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ശ്രീ സണ്ണി പെരുകിലംതറപ്പേൽ പി ടി എ പ്രസിഡന്റ് ആയും .ശ്രീമതി ടിന്റു ബിജു എം പി ടി എ പ്രസിഡന്റ് ആയും തിരഞ്ഞെടുക്കപ്പെട്ടു . ഇവരുടെ നേതൃത്വത്തിൽ ഒക്ടോബർ മാസം ആദ്യ പി ടി എ എക്സിക്യൂട്ടീവ് മീറ്റിംഗ് കൂടുകയും വിദ്യാലയം തുറന്നു പ്രവർത്തിക്കുന്നതിന്റെ ഭാഗമായി ക്ലീനിങ് നടത്തുന്നതിനെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു . ഒക്ടോബർ 14 ന് പുതിയ പി ടി എ അംഗങ്ങളും, സേവന സന്നദ്ധരായ ചെറുപ്പക്കാരും , കുടുംബശ്രീ അംഗങ്ങളും, അദ്യാപകരും ഒത്തൊരുമിച്ചു സ്കൂളും പരിസരവും, ഉപകരണങ്ങളും വൃത്തിയാക്കുകയും ഫോഗിങ് നടത്തുകയും ചെയ്തു .