ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:04, 13 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BVHSS (സംവാദം | സംഭാവനകൾ) (ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ 1 ന് വിപുലമായ പരിപാടികളോടെ നടന്നു. ചടങ്ങിൽ നന്ദകുമാർമാരാരെ ആദരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റ് കൂട്ടി. LKG, UKG, ഒന്നാം ക്ലാസ് എന്നീ ക്ലാസുകളിലേക്ക് വന്ന കുട്ടികൾക്ക് സ്കൂൾ ബാഗും കുടയും നായരമ്പലം സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ വിതരണം ചെയ്തു.)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
വൈപ്പിൻ BRC യുടെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് നടത്തിയ ഉഷസ്സ് 2021 എന്ന പരിപാടിയിൽ BVHSS ന്റെ കുഞ്ഞു താരം Alsha Anna യുടെ കഥകളും കവിതകളും കോർത്തിണക്കിയ മഞ്ഞപാപ്പാത്തി എന്ന പുസ്തകം പ്രകാശനം ചെയ്തു
MANJAPAPPATHY-A BOOK WRITTEN BY OUR STUDENT ALSHA ANNA
BVHSS nayarambalam- സ്കൂൾ വികസന രേഖാ പ്രകാശനവും വിവിധ മേഖലകളിൽ ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും ശ്രീ.എസ്.ശർമ്മ MLA നിർവ്വഹിക്കുന്നു.
BVHSS_PRAVESANOLSAVM_2019.
BVHSS_PRAVESANOLSAVM_2019
ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ 1 ന് വിപുലമായ പരിപാടികളോടെ നടന്നു. ചടങ്ങിൽ  നന്ദകുമാർമാരാരെ ആദരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റ് കൂട്ടി. LKG, UKG, ഒന്നാം ക്ലാസ് എന്നീ ക്ലാസുകളിലേക്ക് വന്ന കുട്ടികൾക്ക് സ്കൂൾ ബാഗും കുടയും നായരമ്പലം സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ വിതരണം ചെയ്തു.
ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ 1 ന് വിപുലമായ പരിപാടികളോടെ നടന്നു. ചടങ്ങിൽ  നന്ദകുമാർമാരാരെ ആദരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റ് കൂട്ടി. LKG, UKG, ഒന്നാം ക്ലാസ് എന്നീ ക്ലാസുകളിലേക്ക് വന്ന കുട്ടികൾക്ക് സ്കൂൾ ബാഗും കുടയും നായരമ്പലം സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ വിതരണം ചെയ്തു.

2019

  • പ്രവേശനോത്സവം- പഞ്ചായത്ത്തല ഉദ്ഘാടനം
  • BVHSS nayarambalam- സ്കൂൾ വികസന രേഖാ പ്രകാശനവും വിവിധ മേഖലകളിൽ ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും -ശ്രീ.എസ്.ശർമ്മ MLA

തുടർന്ന് 'വെയിൽ' നാടകം അവതരിപ്പിച്ചു.

കോവിഡ് കാല സേവന പ്രവർത്തനങ്ങൾ

സേവനം പ്രവർത്തനങ്ങൾ

ബി വി എച്ച് എസ് എസ് സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ ലോക്ക് ഡൗൺ കാലത്ത് വറുതിയിൽ ആയ നമ്മുടെ കിച്ചൺ, വാഹന ജീവനക്കാർ ഉൾപ്പെടെയുള്ള 30 കുടുംബങ്ങൾക്ക് പലവ്യഞ്ജന കിറ്റുകൾ നൽകി.

നായരമ്പലം കടപ്പുറത്ത് ചോർച്ച മൂലം കിടന്നുറങ്ങാൻ കഴിയാതിരുന്ന നമ്മുടെ സ്കൂളിലെ ഒരു കുട്ടിയുടെ വീടിന്റെ ചോർച്ച മെറ്റീരിയലുകൾ വാങ്ങി ശരിയാക്കി കൊടുത്തു.

ഞാറക്കൽ ആറാട്ടുവഴി കടപ്പുറത്ത് താമസിക്കുന്ന പത്താംക്ലാസുകാരിയും സ്പോർട്സ് താരം കൂടിയായ കുട്ടിയുടെ വീടിന്റെ മേൽക്കൂര മാനേജ്മെന്റിന്റെകൂടി സഹകരണത്തോടെ പൂർണമായും പൊളിച്ചുമാറ്റി പുതുതായി നിർമിച്ചു നൽകി.

ഞാറക്കൽ കടപ്പുറത്ത് മരംവീണ് മേൽക്കൂര തകർന്നു പോയ നമ്മുടെ ഒരു കുട്ടിയുടെ വീടിന്റെ മേൽക്കൂര പൂർണ്ണമായും ശരിയാക്കി നൽകി.

ഞാറക്കൽ ആറാട്ടുവഴി കടപ്പുറത്ത് താമസിക്കുന്ന ആറാം ക്ലാസുകാരന് വീട്ടിൽ ടോയ്ലറ്റ് ഇല്ല എന്ന വസ്തുത മനസ്സിലാക്കി ആധുനിക രീതിയിലുള്ള ഒരു ടോയ്‌ലറ്റ് നിർമ്മിച്ചു നൽകി .ഈ കുട്ടിക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ആരംഭഘട്ടത്തിൽ അക്കാദമിയുടെ നേതൃത്വത്തിൽ ടിവിയും കേബിൾ കണക്ഷനും എടുത്തു നൽകിയിരുന്നു.

നായരമ്പലം ഒന്നാം വാർഡ് സ്ഥിതിചെയ്യുന്ന സുനാമി ഫ്ലാറ്റിൽ ഒന്നടങ്കം കോവിഡ് പിടിപെട്ട സാഹചര്യത്തിൽ ഫ്ലാറ്റിലെ മുഴുവൻ കുടുംബങ്ങൾക്കും അധ്യാപകരുടെയും അഭ്യുദയകാംക്ഷികളുടെ സഹകരണത്തോടെ അവശ്യസാധന കിറ്റുകൾ വിതരണം ചെയ്തു.നായരമ്പലം പതിനാറാം വാർഡിൽ താമസിക്കുന്ന നിർധനയായ ഒരു രോഗിക്ക് നമ്മുടെ ഒരു ടീച്ചറുടെ സഹായത്തോടെ പുതിയ ഒരു കട്ടിലും അക്കാദമിയുടെ വകയായി പുതിയ ഒരു ബെഡും വാങ്ങി നൽകി.ഈ മഹാമാരിയുടെ കാലത്തും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും നീരുറവയൊഴുക്കി നമ്മുടെ സ്വന്തം BVHS SPORTS ACADEMY.

ഈ ലോക്ക്ഡൌൺ നാളുകളിൽ പതിനയ്യായിരം രൂപയുടെ പലവ്യഞ്ജന കിറ്റുകൾ ദരിദ്രകുടുംബങ്ങൾക്ക് നൽകി covid19 അതിജീവനപാതയിൽ നമ്മുടെ കൈയൊപ്പ് ചാർത്തി

പ്രവർത്തനങ്ങൾ 2020-2022

1. രാഷ്ട്രഭാഷയോടുള്ള അഭിരുചി വളർത്തിയെടുക്കുന്നതിനായി ശബ്ദ് ശക്തി എന്ന പേരിൽ സ്കൂൾ തലത്തിൽ നടത്തിയ പ്രോഗ്രാമിൽ വിജയികളെ അനുമോദിച്ചു. എല്ലാ മാസവും നടത്തുന്ന പരീക്ഷയിലൂടെയാണ് വിജയികളെ നിർണ്ണയിച്ചത്.

2. Sep. 14 ഹിന്ദി ദിനവുമായി ബന്ധപ്പട്ട് मैं हिंदी हुँ ( മേം ഹിന്ദി ഹും) എന്ന പേരിൽ UP & HS വിഭാഗത്തെ ഉൾക്കൊള്ളിച്ച് നടത്തിയ വിവിധ പരിപാടികൾ വാർത്താരൂപത്തിൽ അവതരിപ്പിക്കുകയുണ്ടായി. ഏറെ വ്യത്യസ്തത പുലർത്തിയ ഈ പ്രോഗ്രാം തികച്ചും അഭിനന്ദനം അർഹിക്കുന്ന ഒന്നായിരുന്നു.

3. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വായനാ ദിനാചരണം നടത്തുകയുണ്ടായി LP,UP , HS വിഭാഗം കുട്ടികൾക്കായി പുസ്തകാ സ്വാദനം ,വീട്ടിൽ ഒരു വായനാ മൂല ,എൻ്റെ പുസ്തകം പരിചയപ്പെടുത്തൽ, വായനയുടെ പ്രാധാന്യം കുട്ടികളിൽ എന്ന വിഷയത്തെ ആസ്പദമാക്കി അമൃതോത്സവം എന്ന പേരിൽ LP ,UP ,HS എന്നീ വിഭാഗം കുട്ടികൾക്കായി വെമ്പിനാർ എന്നീ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി

4. പരസ്ഥിതി പ്രവർത്തകനായ ശ്രീ. മനോജ് എടവനക്കാടുമായി സംവാദം, കൂടതെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കുട്ടികളുമായി പരിചയപ്പെടുത്തൽ.

5. കുട്ടികളിലെ ടെൻഷൻ ,സമ്മർദ്ദം എന്നിവ കുറക്കുന്നതിന് 4 ദിവസമായി നടത്തിയ വെബിനാർ

ക്ലാസ് നയിച്ചത്

*ഫാ. വിൻസെന്റ് പേരേപ്പാടൻ (Educational Researcher)

* ശ്രീ.ആന്റോ (Director-Self Improvement Hub)

* ശ്രീ. നസറുൽ ഇസ്ലാം(Trainer, Story Teller)

* ഫിനോഷ്. ജി. തങ്കം(Medical Scientist)

6. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്വിസ് , പോസ്റ്റർ രചനാ മത്സരം

7. ശാസ്ത്ര രംഗത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങൾ

*വീട്ടിലൊരു പരീക്ഷണം

* എന്റെ ശാസ്ത്രജ്ഞൻ - ജീവചരിത്രകുറിപ്പ്

* ശാസ്ത്ര ലേഖനം

8. ഊർജ സംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിന് പോസ്റ്റർ രചനാ മത്സരം, കാർട്ടൂൺ മത്സരം.

2022-23പ്രവർത്തനങ്ങൾ

  1. ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ 1 ന് വിപുലമായ പരിപാടികളോടെ നടന്നു. ചടങ്ങിൽ  നന്ദകുമാർമാരാരെ ആദരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റ് കൂട്ടി. LKG, UKG, ഒന്നാം ക്ലാസ് എന്നീ ക്ലാസുകളിലേക്ക് വന്ന കുട്ടികൾക്ക് സ്കൂൾ ബാഗും കുടയും നായരമ്പലം സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ വിതരണം ചെയ്തു.