ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രവർത്തനങ്ങൾ/2020 - 21 പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഉദ്ഘാടനം

സ്കൂളിൽ പുതുതായി അനുവദിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ഉദ്ഘാടനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവഹിച്ചു.ജില്ലാ പഞ്ചായത്തംഗം എസ്.രാധാദേവി അധ്യക്ഷയായി. മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വിജയകമാരി മുഖ്യ പ്രഭാഷണം നടത്തി. പ്രസ്തുത ചടങ്ങിൽ വച്ച് സ്കൂളിൽ സി.സി.ടി.വി സ്ഥാപിക്കുന്നതിനായി എസ്.എസ്.എൽ.സി. 1992 ബാച്ച് സംഭാവനയായി നല്കിയ തുക ഡെപ്യൂട്ടി സ്പീക്കറുടെ സാനിധ്യത്തിൽ ബാച്ച് പ്രതിനിധി അനീഷ് സ്കൂൾ പ്രിൻസിപ്പലിന് കൈമാറി. ഖേലോ ഇന്ത്യ ദേശിയ ഖോ-ഖോ മത്സരത്തിൽ പങ്കെടുത്ത് ബ്രോൺസ് മെഡൽ നേടിയ സ്കൂളിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർത്ഥി നീരജ്. എസ് നും സ്കൗട്ട് രാജ്യപുരസ്ക്കാർ, സംസ്ഥാനതലം വരെ പങ്കെടുത്ത് വിവിധയിനങ്ങളിൽ വിജയം നേടിയവർ എന്നിവർക്കുമുള്ള പി.റ്റി.എ യുടെ ഉപഹാരങ്ങൾ ഡെപ്യൂട്ടി സ്പീക്കർ സമ്മാനിച്ചു, സ്കൂൾ പ്രിൻസിപ്പൽ ടി. അനിൽ റിപ്പോർട്ട് അവതരിപ്പിച്ചു. മുദാക്കൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വി.റ്റി.സുഷമാ ദേവി, ബ്ലോക്ക് പഞ്ചായത്തംഗം എം.സിന്ധുകുമാരി, വാർഡംഗം എസ്.സുജാതൻ, ആറ്റിങ്ങൽ സബ് ഇൻസ്പക്ടർ എസ്.സനൂജ്, എസ് എം സി ചെയർമാൻ ജി.ശശിധരൻ നായർ, മുൻ എസ് എം സി ചെയർമാൻ ഡി.ദിനേശ്, സീനിയർ അസിസ്റ്റന്റ് എസ്.ഷാജികുമാർ, സ്റ്റാഫ് സെക്രട്ടറി എം.ബാബു തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ പി.റ്റി.എ പ്രസിഡന്റ് എം.മഹേഷ് സ്വാഗതവും ഹെഡ്മിസ്ട്രസ് സി.പി. ബീന നന്ദിയും രേഖപ്പെടുത്തി.

അടുക്കാതെ അടുത്തേക്ക്

ടി.വി. വിതരണോദ്ഘാടനം

ലോക് ഡൗൺ കാലത്ത് പഠന സൗകര്യമില്ലാത്ത കുട്ടികൾക്കായി ഇളമ്പ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ഓൺലൈൻ പഠന പദ്ധതിയായ 'അടുക്കാതെ അടുത്തേക്ക്' ' പരിപാടിക്ക് സ്കൂളിൽ തുടക്കമായി. അതിൻ്റെ ഭാഗമായി സ്കൂൾ പിറ്റിഎ സമിതിയും അധ്യാപകരും ചേർന്ന് അഞ്ച് കുട്ടികൾക്കും വിവിധ സംഘടനകളുടെ സഹായത്തോടെ പത്ത് കുട്ടികൾക്കും സൗജന്യമായി ടി വി കൾ നല്കി. അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ സാംസ്കാരിക കേന്ദ്രങ്ങളിൽ ഓൺലൈൻ പഠനം നടപ്പിലാക്കുക, കേബിൾ-വൈദ്യുതി കണക്ഷൻ ഇല്ലാത്തവർക്ക് സഹായം ലഭ്യമാക്കുക തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാണ്.ഇതോടൊപ്പം സ്കൂൾ പി.റ്റി.എ _ അധ്യാപക കൂട്ടായ്മയിൽ എണ്ണായിരം മാസ്കുകളും തയ്യാറാക്കിയിട്ടുണ്ട്. പദ്ധതി ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവഹിച്ചു.സ്കൂൾ പിറ്റിഎ പ്രസിഡൻ്റ് എം.മഹേഷ് അധ്യക്ഷനായി.മാസ്ക് വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം എസ്.രാധാദേവി നിർവഹിച്ചു. എം. സിന്ധുകുമാരി, എസ്.സുജാതൻ, പൊയ്ക മുക്ക് ഹരി, കെ.മഹേഷ് , സീനിയർ അസിസ്റ്റൻറ്റ് എസ്.ഷാജികുമാർ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ ടി. അനിൽ സ്വാഗതവും എസ്.എം.സി ചെയർമാൻ ജി.ശശിധരൻ നായർ നന്ദിയും രേഖപ്പെടുത്തി.