ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രവർത്തനങ്ങൾ/2020 - 21 പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്കൂൾ ബസുകളുടെ ഉദ്ഘാടനം

സ്കൂൾ ബസുകളുടെ ഉദ്ഘാടനം

ഇളമ്പ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച രണ്ട് സ്കൂൾബസുകളുടെ ഫ്ലാഗ് ഓഫ് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവഹിച്ചു. കൂടാതെ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ 'സാരഥി' സ്കൂൾ ബസ് പദ്ധതിയുടെ ഭാഗമായി ഇളമ്പ ഗവ.ഹയർ സെക്കന്ററി സ്കൂളിന് ഒരു ബസുകൂടി അനുവദിക്കുകയും അതിന്റെ ഫ്ലാഗ് ഓഫ് ജില്ലാ പഞ്ചായത്തംഗം എസ്.രാധാദേവി നിർവഹിക്കുകയും ചെയ്തു.

സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഉദ്ഘാടനം

സ്കൂളിൽ പുതുതായി അനുവദിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ഉദ്ഘാടനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവഹിച്ചു.ജില്ലാ പഞ്ചായത്തംഗം എസ്.രാധാദേവി അധ്യക്ഷയായി. മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വിജയകമാരി മുഖ്യ പ്രഭാഷണം നടത്തി. പ്രസ്തുത ചടങ്ങിൽ വച്ച് സ്കൂളിൽ സി.സി.ടി.വി സ്ഥാപിക്കുന്നതിനായി എസ്.എസ്.എൽ.സി. 1992 ബാച്ച് സംഭാവനയായി നല്കിയ തുക ഡെപ്യൂട്ടി സ്പീക്കറുടെ സാനിധ്യത്തിൽ ബാച്ച് പ്രതിനിധി അനീഷ് സ്കൂൾ പ്രിൻസിപ്പലിന് കൈമാറി. ഖേലോ ഇന്ത്യ ദേശിയ ഖോ-ഖോ മത്സരത്തിൽ പങ്കെടുത്ത് ബ്രോൺസ് മെഡൽ നേടിയ സ്കൂളിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർത്ഥി നീരജ്. എസ് നും സ്കൗട്ട് രാജ്യപുരസ്ക്കാർ, സംസ്ഥാനതലം വരെ പങ്കെടുത്ത് വിവിധയിനങ്ങളിൽ വിജയം നേടിയവർ എന്നിവർക്കുമുള്ള പി.റ്റി.എ യുടെ ഉപഹാരങ്ങൾ ഡെപ്യൂട്ടി സ്പീക്കർ സമ്മാനിച്ചു, സ്കൂൾ പ്രിൻസിപ്പൽ ടി. അനിൽ റിപ്പോർട്ട് അവതരിപ്പിച്ചു. മുദാക്കൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വി.റ്റി.സുഷമാ ദേവി, ബ്ലോക്ക് പഞ്ചായത്തംഗം എം.സിന്ധുകുമാരി, വാർഡംഗം എസ്.സുജാതൻ, ആറ്റിങ്ങൽ സബ് ഇൻസ്പക്ടർ എസ്.സനൂജ്, എസ് എം സി ചെയർമാൻ ജി.ശശിധരൻ നായർ, മുൻ എസ് എം സി ചെയർമാൻ ഡി.ദിനേശ്, സീനിയർ അസിസ്റ്റന്റ് എസ്.ഷാജികുമാർ, സ്റ്റാഫ് സെക്രട്ടറി എം.ബാബു തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ പി.റ്റി.എ പ്രസിഡന്റ് എം.മഹേഷ് സ്വാഗതവും ഹെഡ്മിസ്ട്രസ് സി.പി. ബീന നന്ദിയും രേഖപ്പെടുത്തി.

അടുക്കാതെ അടുത്തേക്ക്

ടി.വി. വിതരണോദ്ഘാടനം

ലോക് ഡൗൺ കാലത്ത് പഠന സൗകര്യമില്ലാത്ത കുട്ടികൾക്കായി ഇളമ്പ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ഓൺലൈൻ പഠന പദ്ധതിയായ 'അടുക്കാതെ അടുത്തേക്ക്' ' പരിപാടിക്ക് സ്കൂളിൽ തുടക്കമായി. അതിൻ്റെ ഭാഗമായി സ്കൂൾ പിറ്റിഎ സമിതിയും അധ്യാപകരും ചേർന്ന് അഞ്ച് കുട്ടികൾക്കും വിവിധ സംഘടനകളുടെ സഹായത്തോടെ പത്ത് കുട്ടികൾക്കും സൗജന്യമായി ടി വി കൾ നല്കി. അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ സാംസ്കാരിക കേന്ദ്രങ്ങളിൽ ഓൺലൈൻ പഠനം നടപ്പിലാക്കുക, കേബിൾ-വൈദ്യുതി കണക്ഷൻ ഇല്ലാത്തവർക്ക് സഹായം ലഭ്യമാക്കുക തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാണ്.ഇതോടൊപ്പം സ്കൂൾ പി.റ്റി.എ _ അധ്യാപക കൂട്ടായ്മയിൽ എണ്ണായിരം മാസ്കുകളും തയ്യാറാക്കിയിട്ടുണ്ട്. പദ്ധതി ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവഹിച്ചു.സ്കൂൾ പിറ്റിഎ പ്രസിഡൻ്റ് എം.മഹേഷ് അധ്യക്ഷനായി.മാസ്ക് വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം എസ്.രാധാദേവി നിർവഹിച്ചു. എം. സിന്ധുകുമാരി, എസ്.സുജാതൻ, പൊയ്ക മുക്ക് ഹരി, കെ.മഹേഷ് , സീനിയർ അസിസ്റ്റൻറ്റ് എസ്.ഷാജികുമാർ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ ടി. അനിൽ സ്വാഗതവും എസ്.എം.സി ചെയർമാൻ ജി.ശശിധരൻ നായർ നന്ദിയും രേഖപ്പെടുത്തി.

ഹൈടെക് വിദ്യാലയ സമുച്ചയത്തിന്റെ ഉദ്ഘാടനം

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു
   ഇളമ്പ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ 5 കോടി രൂപയുടെ കിഫ്ബി ഫണ്ടും 1.2 കോടി രൂപയുടെ എം.എൽ.എ ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ച വിദ്യാലയ സമുച്ചയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. സ്കൂളിൽ നടന്ന ചങ്ങിൽ ശിലാഫലക അനാച്ഛാദനവും കിച്ചൺ കം ഡൈനിംഗ് ഹാളിന്റെ ഉദ്ഘാടനവും ഡെപ്യൂട്ടി സ്പീക്കർ വി ശശി നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിൽ വച്ച് ഡെപ്യൂട്ടി സ്പീക്കറെ പി.റ്റി.എ യും സ്വാഗത സംഘവും ആദരിച്ചു. പ്രസ്തുത ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം  കെ വേണുഗോപാലൻ നായർ, മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ചന്ദ്രബാബു,വൈസ് പ്രസിഡന്റ് ശ്രീജ,   ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തംഗം പി കരുണാകരൻ നായർ , മുദാക്കൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ   വിഷ്ണു രവീന്ദ്രൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ബി സുജാത , ബിന്ദു.പി, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോഡിനേറ്റർ എസ് ജവാദ് , ആറ്റിങ്ങൽ ഡി.ഇ.ഒ ജെ സിന്ധു, പി.ടി.എ പ്രസിഡന്റ് എം മഹേഷ് ,  എസ്.എം.സി ചെയർമാൻ ജി ശശിധരൻ നായർ, വികസന സമിതി കൺവീനർ ടി ശ്രീനിവാസൻ , മുൻ പി.ടി.എ പ്രസിഡന്റ് ശരത്ചന്ദ്രൻ നായർ, പ്രൻസിപ്പാൾ ടി. അനിൽ, എച്ച്.എം ഇൻ ചാർജ് വിനോദ് സി എസ്,  സീനിയർ അസിസ്റ്റന്റ് കുമാരി ഷിലു, സ്റ്റാഫ് സെക്രട്ടറി എം.ബാബു എന്നിവർ സന്നിഹതരായിരുന്നു.

1001 കൈയ്യെഴുത്തുമാഗസിൻ പ്രകാശനം

ആയിരത്തൊന്ന് മാഗസിൻ
ആയിരത്തൊന്ന് മാഗസിൻ

ഇളമ്പ ഗവ. ഹയർസെക്കന്ററിസ്കൂളിൽ നവതി ആഘോഷങ്ങളുടെ ഭാഗമായി 5 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥി/വിദ്യാർത്ഥിനികൾ 1001 കൈയ്യെഴുത്തുമാഗസിൻ തയ്യാറാക്കി. ഒരുകുട്ടി ഒരുമാഗസിൻ എന്ന നിലയിലാണ് ഈ പ്രവർത്തനം സംഘടിപ്പിച്ചത്. സ്വന്തം കൃതികൾ, പഠനപ്രർത്തനങ്ങളുടെ ഭാഗമായുള്ള യാത്രാവിവരണങ്ങൾ, വിലയിരുത്തൽ കുറിപ്പുകൾ, അനുഭവകുറിപ്പുകൾ, നിരൂപണക്കുറിപ്പുകൾ തുടങ്ങിയവയാണ് മാഗസിന്റെ ഉള്ളടക്കം. 2014 ജനുവരി 24 ന് സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ ബഹു: ജില്ലാപഞ്ചായത്ത് ഡിവിഷൻമെമ്പർ ശ്രീ സതീശൻ നായർ മാഗസിൻ പ്രകാശനകർമ്മം നിർവഹിച്ചു.

സർഗാത്മകതയുടെ അക്ഷരപ്പൂ വിടർന്നപ്പോൾ

   ഗവ. എച്ച്.എസ്.എസ്.ഇളമ്പയിൽ സർഗാത്മകതയുടെ അക്ഷരപ്പൂക്കൾ വിടർത്തി വിദ്യാരംഗം കലാ സാഹിത്യ വേദി ക്ലബ്ബ് ഉദ്ഘാടനം നടന്നു. ഓൺലൈൻ സംവിധാനത്തിലൂടെ നടന്ന ഉദ്ഘാടനച്ചടങ്ങ് ഗംഭീരമായിരുന്നു. വിദ്യാർഥികളുടെ സർഗാത്മക സൃഷടികൾ, പ്രസംഗം, കവിത ചൊല്ലൽ, അഭിനയം, നാടൻപാട്ട്, ആസ്വാദനം എന്നിവയ്ക്കെല്ലാം ഓൺലൈൻ ക്ലബ്ബ് സാക്ഷിയായി.  ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ  അവതരിപ്പിക്കപ്പെട്ട  പരിപാടികൾക്ക് സ്കൂൾ ആഡിറ്റോറിയത്തിലെന്ന പോലെ കുട്ടികളുടെ ഹർഷാരവം ഇമേജുകളായി പ്രത്യക്ഷപ്പെട്ടു.
  പ്രസ്തുത ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചത് പ്രശസ്ത കവിയും വൈലോപ്പിളളി സംസ്കൃതി ഭവൻ വൈസ് ചെയർമാനും അധ്യാപകനുമായ ശ്രീ വിനോദ് വൈശാഖിയാണ്.  വായനയുടെ പുതിയ തലങ്ങൾ അന്വേഷിക്കാൻ പറഞ്ഞ അദ്ദേഹം 'ദാരേ' എന്ന പുസ്തകം പരിചയപ്പെടുത്തി അറിവിന്റെ വാതായനങ്ങൾ തുറന്നു.  ചെറുകവിതകൾ ഗുണപാഠങ്ങളായി ചൊല്ലി കേൾപ്പിച്ച് വിദ്യാരംഗം ഇളമ്പ യൂണിറ്റിന്റെ  ഉദ്ഘാടനം നിർവഹിച്ചു.
    05.08.2020 വൈകുന്നേരം ആറുമണിക്ക് ആരംഭിച്ച ഉദ്ഘാടനച്ചടങ്ങ് രാത്രി 8.15 വരെ നീണ്ടു