ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
08:34, 3 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hema34044lk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ക്ളബ്

സീഡ് പ്രവർത്തനങ്ങൾ

എന്റെ കൃഷിത്തോട്ടം പദ്ധതിയുടെ ഭാഗമായി സീഡ് വിദ്യാർത്ഥികൾക്ക് വിത്ത് വിതരണം നടത്തി. ഇതിന്റെ വിതരണ ഉദ്ഘാടനം നടത്തിയത് ബഹുമാനപ്പെട്ട കൃഷിമന്ത്രി ശ്രീ പി പ്രസാദ് ആയിരുന്നു

സീഡ് വിദ്യാർത്ഥികളുടെ വീട്ടിൽ ഔഷധത്തോട്ടം നിർമ്മിച്ചു

സീഡ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂളിൽ ഒരു ഔഷധത്തോട്ടം ഉണ്ട്. അതിൽ തുളസീവനം പദ്ധതിയുടെ ഭാഗമായി വിവിധതരം തുളസി തൈകൾ ( കൃഷ്ണ തുളസി, രാമ തുളസി, നാഗ തുളസി, അയമോദക തുളസി, വിക്സ് തുളസി) എന്നിവ സംരക്ഷിച്ചു വരുന്നു.

സ്കൂൾ അങ്കണത്തിൽ വിവിധതരം ഫലവൃക്ഷതൈകൾ ( ചൈനീസ് മുസംബി, റമ്പൂട്ടാൻ, മാങ്കോസ്റ്റിൻ , എലിഫന്റ് ആപ്പിൾ) എന്നിവയും സംരക്ഷിച്ചുവരുന്നു.











സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 16 വേൾഡ് ഫുഡ് ഡോയോടനുബന്ധിച്ച് മാതൃഭൂമി സീഡ് നടത്തിയ ഫുഡ് കോണ്ടസ്റ്റ് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സമ്മാനം നേടാൻ കഴിഞ്ഞു











2022-2023 പ്രവർത്തനങ്ങൾ







പരിസ്ഥിതി ദിന സ്കൂൾ അസംബ്ലിയിൽ ശ്രീ.കെ.ജെ.സെബാസ്റ്റ്യൻ സർ കുട്ടികളോട് സംവദിക്കുന്നു.