സി.യു.പി.എസ് കാരപ്പുറം/ക്രസന്റ് ഫുട്ബോൾ അക്കാദമി

16:49, 1 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ക്രസന്റ് ഫുട്ബോൾ അക്കാദമി എന്ന താൾ സി.യു.പി.എസ് കാരപ്പുറം/ക്രസന്റ് ഫുട്ബോൾ അക്കാദമി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ക്രസന്റ് ഫുട്ബോൾ അക്കാദമിക്ക് തുടക്കമായി...

academy news

കാരപ്പുറം ക്രസന്റ് യു പി സ്കൂളുകളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടിയുള്ള ഫുട്ബോൾ അക്കാദമി  കേരള സന്തോഷ് ട്രോഫി താരം ശ്രീ. ജെസിൻ ടി കെ ഉദ്ഘാടനം ചെയ്തു..താരത്തെ ശിങ്കാരിമേള ത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായി കുട്ടികൾ സ്വീകരിച്ചു. ആഴ്ചയിൽ മൂന്നു ദിവസം കുട്ടികൾക്ക് പരിശീലനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്കാദമി പ്രവർത്ഥിക്കുക. യുണൈറ്റഡ് ഫുട്ബോൾ അക്കാദമി പരിശീലകരായ ഷാജഹാൻ, നൗഷാദ് കാരയിൽ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുക. ചടങ്ങിൽ ഫുട്ബോൾ അക്കാദമിയുടെ ജേഴ്സി,ലോഗോ എന്നിവ പ്രകാശനം ചെയ്തു. നിലമ്പൂർ ഉപജില്ല എ.ഇ.ഒ അബ്ദുൽ റസാഖ്,പി.ടിഎ പ്രസിഡന്റ് ഷിനോജ് സ്കറിയ, മൂത്തേടം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഉസ്മാൻ കാറ്റാടി, പ്രധാനാധ്യാപകൻ ശ്രീ ഡൊമിനിക് ടി.വി, കായിക അധ്യാപിക ബിന്ദു കെ എന്നിവർ നേതൃത്വം നൽകി.