ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

നെടുമങ്ങാട്

പണ്ട് നെടുമങ്ങാട് വലിയ ഒരു കാട്ട് പ്രദേശമായിരുന്നു.നെടും കാട് എന്നാണ് അറിയപ്പെട്ടിരുന്നത്.നെടുവൻകാട് എന്ന പേരാണ് പിന്നീട് നെടുമങ്ങാട് മാറിയത്.

കോയിക്കൽ കൊട്ടാരം

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് സ്ഥിതി ചെയ്യുന്ന ഒരു കൊട്ടാരമാണ് കോയിക്കൽ കൊട്ടാരം.നെടുമങ്ങാട് നിലനിൽക്കുന്ന ഏറ്റവും പഴക്കമുള്ള സ്ഥാപനമാണിത്. 1670കളിൽ വേണാടിന്റെ റീജന്റായിരുന്ന ഉമയമ്മറാണിയുടെ (പേരകം സ്വരൂപം - വേണാടിന്റെ താവഴി) കൊട്ടാരമാണിതെന്നു കരുതുന്നു. മുകിലൻ (മുഗളൻ എന്നതിന്റെ തത്ഭവം) എന്ന ഒരു മുസ്ലിം പോരാളി റാണിയുടെ ഭരണകാലത്ത് തിരുവനന്തപുരത്തിനു സമീപം വരെ സൈന്യസമേതം ആക്രമിച്ച് മണകാട് തമ്പടിച്ചു. അതോടെ റാണിക്ക്