എ.എസ്സ്.എം..എം.എച്ച്.എസ്സ്.എസ്സ്. ആലത്തുർ/എന്റെ ഗ്രാമം

20:08, 30 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asmmhssalathur (സംവാദം | സംഭാവനകൾ)
                                                         ഗതകാല ചരിത്രത്തിലേക്കൊരെത്തിനോട്ടം
        പാലക്കാട്  ജില്ലയിലെ തെന്മല ഭാഗത്തുള്ളവര്‍ക്ക്  വിദ്യാഭ്യാസപ്രതിസന്ധി വന്നതോടെ    ഉദാരഹൃദയനായ വ്ണ്ടാഴി നെല്ലിക്കിലിടം കാരണവര്‍ വി.എന്‍.കോമ്പിയച്ചന്‍ ആലത്തൂരില്‍ 
ഒരു സ്ക്കൂള്‍ തുടങ്ങാനുള്ള പദ്ധതിയുമായി മുന്നോട്ടുവന്നു. ഈ സമയം തന്നെ പാടൂര്‍ നടുവിലിടം കാരണവര്‍ പി.എന്‍. ഭീമനച്ചനും ഈ പദ്ധതിയുമായി 

മുന്നോട്ടുവന്നെങ്കിലും

അന്നത്തെ മദിലരാശി സര്‍ക്കാരിന്റെ നയം മൂലം ഒരു സ്ക്കൂളിനു മാത്രമേ  അംഗീകാരം ലഭിച്ചുള്ളു.  അതോടെ ഭീമനച്ചന്‍ രംഗത്തുനിന്ന്  പിന്മാറി. തന്റെ 
സ്ഥാവരജംഗമ
വസ്തുക്കള്‍  കോമ്പിയച്ചനു നല്കി. ഈ രംഗത്ത് വലിയ സംഭാവന കാഴ്ച വെച്ചു. 
   
   1906-ല്‍  ആരംഭിച്ച വിദ്യാലയം എന്. ഇ. ഹൈസ്ക്കൂള്‍ (നെല്ലിക്കിലിടം ഹൈസ്ക്കൂള്‍) എന്ന പേരിലറിയപ്പെട്ടു സ്ക്കൂളിലെ പ്രഥമാധ്യാപകരെല്ലാം  പ്രഗത്ഭരായിരുന്നു. 

1914-ല്‍ ആദ്യ എസ്സ്.എസ്സ്.എല്‍.സി. ബാച്ച് പുറത്തിറങ്ങിയത് 80% വിജയത്തോടെയായിരുന്നു. 1915-ലെ എസ്സ്.എസ്സ്.എല്‍.സി. പരീക്ഷയില്‍ മൂന്നാം റാങ്ക് എന്. ഇ. ഹൈസ്ക്കൂള് നേടി. ഇരുപതാംനൂറ്റാണ്ടിന്റെ അര്‍ദ്ധത്തിലെത്തിയതോടെ വിദ്യാലയത്തിന്റെ രൂപത്തിലും ഭാവത്തിലും മാറ്റം വന്നു. 1950 -ല്‍ സ്ഥാപക മാനേജര് അന്തരിച്ചതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ വിദ്യാലയം ജനാബ് മുഹമ്മദ്കുട്ടി സാഹിബ് ലേലത്തിനെടുത്തു . ഇദ്ദേഹത്തിന്റെ മരണത്തോടെ മരുമകനായ ഹാജി. അഹമ്മദ് കബീര്‍ സാരഥ്യം ഏറ്റെടുക്കുകയും ചെയ്തു. 1963-ല്‍ എന്. ഇ. ട്രെയിനിംങ്ങ് സ്ക്കൂള്‍ ആരംഭിച്ചു. തുടര്‍ന്ന് 1980-ല്‍ ഹാജി.എം. അഹമ്മദ് കബീര്‍ ഭരണസാരഥ്യത്തിലെത്തി. 1981-ല്‍ പ്ളാറ്റിനം ജൂബിലിയുടെ സമാപനവേദിയില്‍ എന്. ഇ. ഹൈസ്ക്കൂള്‍ എ.എസ്സ്.എം.എം.എച്ച്.എസ്സ്. എന്ന പേരിലേയ്ക്ക് മാറ്റപ്പെട്ടു. തുടര്‍ന്നിങ്ങോട്ട് വിദ്യാലയത്തിനുണ്ടായ പുരോഗതി വിസ്മയാവഹമാണ‍് . 1991-ല്‍ എച്ച്.എസ്സ്.എസ്സ് ആരംഭിക്കുകയും അതോടുകൂടി യു.പി,ഹൈസ്ക്കൂള്,ഹയര്‍സെക്കന്റെറി, ടി.ടി.ഐ.എന്നീ വിഭാഗങ്ങളുള്ള ആലത്തൂരിലെ പ്രധാന വിദ്യാകേന്ദ്രമായിമാറി.

   2008-ല്‍ ഹാജി.എം. അഹമ്മദ് കബീറിന്റെ വിയോഗത്തോടെ ഭരണസാരഥ്യം ഇദ്ദേഹത്തിന്റെ  സഹോദരി. ശ്രീമതി. കദീജസമദ്  ഏറ്റെടുത്തു.
അവരുടെ കൈകളില്‍ ഈ  വിദ്യാലയത്തിന്റെ കര്‍മ്മകാണ്ഠം നിര്‍ബാധം തുടരുന്നു.