ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സൗഹൃദ ക്ലബ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സൗഹൃദ ക്ലബ്ബ് കൗമാരപ്രായക്കാരുടെ വ്യക്തിത്വ, ശാരീരിക, വിദ്യാഭ്യാസ , സാമൂഹികപരമായ കഴിവുകൾ വികസിപ്പിക്കാനും ഒപ്പം അവരെ വിജയകരമായ കൗമാരഘട്ടത്തിലേക്ക് നയിക്കുവാനുമാണ് ലക്ഷ്യമുടുന്നത്. കുട്ടികളിൽ ശുചിത്വം, ആരോഗ്യം പോഷകാഹാരങ്ങൾ, പ്രത്യുൽപ്പാദനം, ലൈംഗിക ആരോഗ്യം, കുടുംബം, ശിശു സംരക്ഷണം എന്നിവയെപ്പറ്റി അവബോധം സൃഷ്ടിക്കുകയും മുഖ്യലക്ഷ്യങ്ങളിലുൾപ്പെടുന്നു. അവരെ സ്വയം പര്യാപ്തരാക്കുവാനും ശാക്തീകരിക്കുവാനും നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നു.
2021 വർഷത്തെ പ്രവർത്തനങ്ങൾ
കുട്ടികൾക്ക് കോവിഡ് കാരണം ഉണ്ടായ പിരിമുറുക്കങ്ങൾ മാറാനും അതോടൊപ്പം അവരുടെ പഠന സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ച് അറിവുനൽകാനും അവബോധക്ലാസ് നടത്തി. പ്ലസ് ടുവിനുശേഷം ഏതു കോഴ്സ് തിരഞ്ഞെടുക്കണമെന്ന ദിശാബോധവും നൽകി. ഇതിനായി പാഥേയം സീരീസ് സംഘടിപ്പിച്ചു. ലൈഫ് സ്കിൽ ആന്റ് റിപ്രൊഡക്ടീവ് ഹെൽത്ത് എന്ന വിഷയത്തെ അധികരിച്ച് അവബോധം നൽകി. കൂടാതെ മത്സര പരീക്ഷകളിൽ എങ്ങനെ മുന്നേറാം എന്നും, പരീക്ഷ പേടി എങ്ങനെ മാറ്റാം എന്നുമുള്ള ക്ലാസുകൾ കുട്ടികൾക്ക് നൽകി. കൂടാതെ എല്ലാ ഞായറാഴ്ചകളിലും ഷീ അസംബ്ലി എന്ന അര മണിക്കൂർ വീതമുള്ള ക്ലാസുകൾ നൽകിവരുന്നു.
2018-19 വർഷത്തെ പ്രവർത്തനങ്ങൾ
പ്രജനനാരോഗ്യം മാനസികാരോഗ്യം എന്ന വിഷയത്തെ മുൻ നിർത്തി വിദഗ്ദ്ധരുടെ ക്ലാസ്സുകൾ സംഘടിപ്പിച്ചു. ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള പ്രജനനാരോഗ്യ ക്ലാസ്സുകൾ നയിച്ചത് ശ്രീമതി ലിസ്സി മോൾ.വി (സുവോളജി എച്ച് എസ്സ് എസ്സ് ടി)യും മാനസികാരോഗ്യം എന്ന വിഷയത്തെപ്പറ്റി ക്ലാസ്സ് എടുത്തത് ഡോ. മോഹൻ ലാൽ കെ (കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്, പി.ആർ.ഡി.സി)യും ഡോ. ദേവി രാജ് (കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ) എന്നിവർ ചേർന്നാണ്. എല്ലാ ക്ലാസ്സുകളും കുട്ടികൾക്ക് വളരെ പ്രയോജനപ്രദമായി. അവർക്ക് സംശയനിവാരണം നടത്തുന്നതിന് അധ്യാപകർ സഹായിച്ചു.
കൗമാരഘട്ടമെന്നാൽ മാനസിക പിരിമുറുക്കങ്ങളുടെയും മാനസിക സമ്മർദ്ദങ്ങളുടെയും കാലഘട്ടമാണ്. കൗമാരപ്രായക്കാരായ കുട്ടികളിൽ നിന്ന് രക്ഷിതാക്കൾക്ക് അനേകം പ്രശ്നങ്ങൾ നേരിടേണ്ടതായി വരും. ഇതിനെക്കുറിച്ച് ധാരണ ലഭിക്കുന്നതിന് അമ്മമാർക്കുവേണ്ടി അമ്മ അറിയാൻ എന്ന പരിപാടി സംഘടിപ്പിച്ചു. ഇത് കൗമാര പ്രായത്തിലെ കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ തിരിച്ചറിയാനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുവാനും പ്രാപ്തരാക്കി. കുട്ടികൾ നിത്യജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരുന്ന വെല്ലുവിളികളെ ആസ്പദമാക്കി വേൾഡ് ഹെൽത്ത് ഓർഗണൈസേഷൻ തിരഞ്ഞെടുത്ത 10 ജീവിത നൈപുണ്യങ്ങളെ ആസ്പദമാക്കി കുട്ടികൾ സ്കിറ്റുകളും, ഒപ്പം മറ്റു പരിപാടികളും സംഘടിപ്പിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന സ്കിറ്റ് മത്സരത്തിൽ ഏറ്റവും മികച്ച സ്കിറ്റുകൾ തിരഞ്ഞെടുക്കുന്നതിനോടൊപ്പം തന്നെ മികച്ച നടീ-നടന്മാർക്കുള്ള അവാർഡുകളും വിതരണം ചെയ്തു. സ്കൂൾ കൺവീനർമാർക്കു വേണ്ടിയുള്ള ജില്ലാതല ദ്വി ദിന സഹവാസ ക്യാമ്പിൽ പ്ലസ് ടൂ സിയിലെ അനീഷും അതുല്യയും പങ്കെടുക്കുകയും അവരുടെ സന്തോഷവും അനുഭവങ്ങളും പങ്കുവയ്ക്കുകയും ചെയ്തു.