ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.
43085-ലിറ്റിൽകൈറ്റ്സ് | |
---|---|
![]() | |
സ്കൂൾ കോഡ് | 43085 |
യൂണിറ്റ് നമ്പർ | LK/2018/43085 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ലീഡർ | കലാവേണി എം എസ് |
ഡെപ്യൂട്ടി ലീഡർ | സൈറ മറിയം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അമിന റോഷ്നി ഇ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രേഖ ബി |
അവസാനം തിരുത്തിയത് | |
16-03-2022 | Gghsscottonhill |

ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ് 2020-23 ബാച്ച് പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് 2020-23 ബാച്ച് തുടങ്ങുന്നതിനായി 70 കുട്ടികൾ ഓൺലൈനായി രജിസ്ട്രർ ചെയ്തു. ഈ കുട്ടികൾക്ക് വാട്ട്സാപ്പ് ഗ്രൂപ്പ് തയ്യാറാക്കി വിക്ടേഴ്സിൻെറ ഓൺലൈൻ ക്ലാസുകൾ നൽകി.
പ്രവേശനപരീക്ഷ


2020-23 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള പ്രവേശന പരീക്ഷ 27/11/21 ന് നടത്തുകയുണ്ടായി. ഓൺലൈൻ ആയി നടത്തിയ പരീക്ഷയിലൂടെ 40 കുട്ടികളെ 2020-2023 ബാച്ചിലേക്ക് തെരഞ്ഞെടുത്തു. തെരഞ്ഞെടുത്ത കുട്ടികളുടെ വാട്ട്സാപ്പ് ഗ്രൂപ്പ് തയ്യാറാക്കുകയും ഓൺലൈൻ മീറ്റിംഗ് വിളിച്ച് എല്ലാ കുട്ടികളെയും പരിചയപ്പെടുകയും ചെയ്തു. പാറശാല സ്കൂളിൽ നിന്നും ഒരു വിദ്യാർത്ഥിനി കൂടി എത്തിയതോടെ ആകെ എണ്ണം 41 ആയി.
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി
സ്ഥാനപ്പേര് | സ്ഥാനപ്പേര് | അംഗത്തിന്റെ പേര് | |
---|---|---|---|
ചെയർമാൻ | പിടിഎ പ്രസിഡൻറ് | പ്രദീപ് കുമാർ | |
കൺവീനർ | ഹെഡ്മാസ്റ്റർ | വിൻസൻെറ് എ | |
വൈസ് ചെയർപേഴ്സൺ 1 | എംപിടിഎ പ്രസിഡൻറ് | പ്രമീള | |
ജോയിൻറ് കൺവീനർ 1 | ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് | അമിനാറോഷ്നി | |
ജോയിൻറ് കൺവീനർ 2 | ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് | രേഖ ബി | |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ലീഡർ | കലാവേണി എം. എസ് | |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ | സൈറ മറിയം |
ടാലന്റ് ഹണ്ട്

ലീഡർ തെരഞ്ഞെടുപ്പിനായി കുട്ടികൾക്കു ചെയ്യാൻ ഒരു പ്രവർത്തനം നൽകി. വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഗ്രാഫിക്സ് , അനിമേഷൻ മികച്ച രീതിയിൽ തയ്യാറാക്കിയ കലാവേണി (9 ഇ) സൈറ മറിയം(9 ഇ) എന്നീ കുട്ടികളെ ലീഡർമാരായി തെരഞ്ഞെടുക്കുകയും ചെയ്തു. ഓൺലൈൻ കാലഘട്ടം കുട്ടികൾക്ക് നൂതന സങ്കേതിക വിദ്യകളിൽ ധാരാളം അറിവുകൾ പകർന്നതായി കണ്ടെത്താൻ കഴിഞ്ഞു.
ഡിജിറ്റൽ മാഗസീൻ
സ്കൂളിലെ ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുടെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്ന് ഡിജിറ്റൽ മാഗസീനകളാണ്. മാഗസീൻ എഡിറ്റർ തിരഞ്ഞെടുപ്പിനായി മത്സരം നൽകി. കുട്ടികൾ പണിപ്പുരയിലാണ്.മാഗസീൻ എഡിറ്റർ ആയി പുണ്യ യെ തിരഞ്ഞെടുത്തു.
സ്കൂൾ ക്യാമ്പ്
ലിറ്റിൽ കൈറ്റ്സിലെ 2020-23 ബാച്ചിലെ കുട്ടികളുടെ സ്കൂൾ ക്യാമ്പ് ഫെബ്രുവരി 11 ന് സ്കൂളിൽ വെച്ചു നടത്തി. കോവിഡ് സാഹചര്യത്തിൽ ആവശ്യമായ ക്രമീകരണങ്ങളും പ്രോട്ടോക്കാളുകളുo പാലിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. എല്ലാ കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. അമിനാ റോഷ്നി, എസ്. ഐ.റ്റി.സി മാരായ ശ്രീമതി. ജയ, ശ്രീമതി. രാഹുല എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി.
സെന്റ് ഫിലോമിനാസ് സ്കൂളിലെ 3 കുട്ടികളും പങ്കെടുത്തു. ജില്ലാ ക്യാമ്പിൽ പങ്കെടുത്ത അനുഭവങ്ങൾ കുട്ടികളുമായി പങ്കു വെക്കാൻ സീനിയർ ലിറ്റിൽ കൈറ്റ്സ് കുമാരി. അനഘ.കെ. രമണൻ എത്തിയിരുന്നു. ക്യാമ്പ് കുട്ടികൾക്ക് മികച്ച അനുഭവമായി. അനിമേഷനും , പ്രോഗ്രാമിഗും, മൊബൈൽ ആപ്പും , കളികളും , ഭക്ഷണവുമെല്ലാം കുട്ടികൾക്ക് വേറിട്ട അനുഭവമായി. പുതിയ പ്രതീക്ഷകളോടെ വൈകുന്നേരം നടന്ന വീഡിയോ കോൺഫറൻസിൽ കുട്ടികൾ വാചാലരായി. മാസ്റ്റർ ട്രെനർ പ്രിയ ടീച്ചറിന്റെ വാക്കുകൾ കുട്ടികൾക്ക് ഊർജ്ജം നൽകി. രാവിലെ 9.30 ആരംഭിച്ച ക്യാമ്പ് 4.40 ന് അവസാനിച്ചു.
ലാബുകളുടെ സജ്ജീകരണം

ഒരു ഇടവേളക്കു ശേഷം ഐറ്റി ക്ലാസ്സുകളും പരീക്ഷകളും സജീവ മായപ്പോൾ ലാബുകളുടെ സജീകരണത്തിനു ലിറ്റിൽ കൈറ്റ് കുട്ടികൾ മുന്നിട്ടിറങ്ങി . പുതിയ കെട്ടിടത്തിലെ 3 ലാബുകളും പ്രവർത്തനക്ഷമമായി . ഐറ്റി അധ്യാപകരും ലിറ്റിൽ കൈറ്റ്സും ചേർന്ന് ലാബ് പ്രവർത്തനങ്ങൾ പൂർണതോതിൽ എത്തിച്ചു .
ലിറ്റിൽ കൈറ്റ്സ് 2019 - 2022 ബാച്ച് പ്രവർത്തനങ്ങൾ
2019 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് കോട്ടൺഹിൽ യൂണിറ്റന്റെ രണ്ടാം ബാച്ച് ആരംഭിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ ചെയ്യുന്നു.
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി
സ്ഥാനപ്പേര് | സ്ഥാനപ്പേര് | അംഗത്തിന്റെ പേര് |
---|---|---|
ചെയർമാൻ | പിടിഎ പ്രസിഡൻറ് | പ്രദീപ് കുമാർ |
കൺവീനർ | ഹെഡ്മാസ്റ്റർ | രാജശ്രീ |
വൈസ് ചെയർപേഴ്സൺ 1 | എംപിടിഎ പ്രസിഡൻറ് | പ്രമീള |
ജോയിൻറ് കൺവീനർ 1 | ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് | അമിനാറോഷ്നി |
ജോയിൻറ് കൺവീനർ 2 | ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് | രേഖ ബി |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ലീഡർ | ഏയ്ജൽ മറിയ |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ | ഭദ്ര കൃഷ്ണ |
ലിറ്റിൽ കൈറ്റ് ആദ്യയോഗം
20.12.2019 ന് ആദ്യയോഗം നടത്തി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ,എച്ച്. എം, എസ് എം സി ചെയർമാൻ എന്നിവരുടെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ കുട്ടികളുടെ ലീഡറിനെ തിരഞ്ഞെടുത്തു. ലീഡറായി എയ്ഞ്ചൽ മറിയ, ഡെപ്യൂട്ടി ലീഡറായി ഭദ്ര കൃഷ്ണ എന്നിവരെ തിരഞ്ഞെടുത്തു.
പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 04.01.2020 ന് സ്കൂളിൽ വെച്ച് നടന്നു. മാസ്റ്റർ ട്രെയിനർ പ്രീയ ക്ലാസ് നടത്തി . കുട്ടികൾ വളരെ നല്ല രീതിയിൽ പ്രതികരിച്ചു. തുടർന്ന് ജനുവരി , ഫെബ്രുവരി മാസങ്ങളിലായി 3 ക്ലാസുകൾ നൽകി. വിവിധ അനിമേഷനുകൾ, ഗെയിം എന്നിവ ഉണ്ടാക്കി. മാർച്ചുമാസം മുതൽ കേരളം കോവിഡ് പിടിയിലായി. തുടർന്ന് ലോക്ക് ഡൗണും..........
ഡിജിറ്റൽ യുഗത്തിലേക്ക്
2020 -21 അധ്യയന വർഷം ക്ലാസുകൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറിയപ്പോൾ പാഠ്യേതര പ്രവർത്തനങ്ങളും കുട്ടികളിലേക്കെത്തിക്കാൻ ഡിജിറ്റൽ മാർഗ്ഗം തന്നെ തേടി. സ്കൂളിലെ ലിറ്റിൽ കൈറ്റ് കുട്ടികളുടെ സഹായത്തോടെ ക്ലബ്ബ് പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും കുട്ടികളുമായി നിരന്തരം ആശയ വിനിമയം നടത്തുന്നതിനും വാട്സപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചു. ഓൺലൈൻ സംവിധാനമില്ലാത്ത കുട്ടികൾക്കായി അധ്യാപക-രക്ഷകർത്തകളുടെ സഹായത്തോടെ ടി. വി., മൊബൈൽ ഫോണുകൾ എന്നിവ വാങ്ങി നൽകി.
അക്ഷരവൃക്ഷം
കൊറോണ കാലത്ത് കുട്ടികളുടെ ചിന്തകൾ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അക്ഷരവൃക്ഷം. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും പദ്ധതി ഓരോ കുട്ടിക്കും അവസരം നൽകി. ഈ സ്കൂളിലെ വിദ്യാർത്ഥികൾ സജീവമായി ഇതിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് അമിനാ റോഷ്നിയും ചേർന്ന്എ ഈ രചനകൾ ഡിജിറ്റൈസ് ചെയ്തു. സംസ്ഥാനതലത്തിൽ പ്രസിദ്ധീകരിച്ച അക്ഷരവൃക്ഷം രചനകളിൽ ഈ സ്കൂളിലെ ധാരാളം രചനകൾ പ്രസിദ്ധീകരിക്കുകയുണ്ടായി.
വായനാദിനം
ഇപ്രാവശ്യം വായനാദിനമാഘോഷിച്ചത് ഒരു ഡിജിറ്റൽ മാഗസിനിലൂടെയായിരുന്നു. വായനാക്കുറിപ്പുകൾ ശേഖരിച്ച് ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. വാട്സപ്പ് ഗ്രൂപ്പുകൾ വഴി പ്രവർത്തനം വിജയമാക്കി.
നോട്ടീസുകൾ
വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പോസ്റ്ററുകളും നോട്ടീസുകളും നിർമ്മിക്കുന്നത് ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ലീഡറാണ്.
ബോധവത്കരണ പരിപാടികൾ
ഓരോ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വിവിധ ബോധവത്കരണ വീഡിയോകൾ തയ്യാറാക്കി സമൂഹ മാധ്യമങ്ങൾ വഴി കുട്ടികളിൽ എത്തിക്കുന്നതിന് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മുൻപന്തിയിലാണ്.കോവിഡ് കാലത്ത് കുട്ടികൾ പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് വീഡിയോകളിലൂടെയും അനിമേഷനുകളിലൂടെയും ബോധവത്കരണം നടത്തി.
തിരികെ വിദ്യാലയത്തിലേക്ക്
തിരികെ വിദ്യാലയത്തിലേക്ക് എന്ന പരിപാടിക്കായി വിവിധ ചിത്രങ്ങൾ ആദ്യ ദിവസം തന്നെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ എടുത്തു.കോവിഡ് കാരണം സ്കൂൾ അടച്ചതിനാൽ കൂടുതൽ ചിത്രങ്ങൾ എടുക്കാൻ കഴിഞ്ഞില്ല .
ലാബുകൾ സജീകരണം
കോവിഡ് സാഹചര്യത്തിൽ ഒന്നര വർഷത്തിലേറെ കമ്പ്യൂട്ടർ ലാബുകൾ അടഞ്ഞു കിടക്കുകയായിരുന്നു. ഇവ പ്രവർത്തനമാക്കിയെടുക്കാൻ ലാബിന്റെ ചാർജുള്ള അധ്യാപകർക്കൊപ്പം ലിറ്റിൽ കൈറ്റ്സ് കുട്ടികളും ചേർന്നു. തങ്ങൾ ഓൺലൈനിൽ പഠിച്ച പാഠങ്ങൾ പ്രാവർത്തികമാക്കാൻ തിരക്കിലായിരുന്നു കുഞ്ഞുങ്ങൾ. പല കമ്പ്യൂട്ടറുകളും പ്രവർത്തന യോഗ്യമല്ലായിരുന്നു. ക്ഷമയോടു കൂടി ഓരോന്നും കണക്ഷൻ നൽകി ലാബുകൾ സജീകരിച്ചു.
ഗൂഗിൾ ക്ലാസ്റും ഇൻസ്റ്റാൾ ഡ്രൈവ്
വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനപ്രകാരം ജി-സ്യൂട്ട് പ്ലാറ്റ് ഫോമിലൂടെ ഗൂഗിൾ ക്ലാസ് റൂം വഴി ഓൺലൈൻ ക്ലാസുകൾ മാറി. എന്നാൽ പല കുട്ടികൾക്കും ഫോണിൽ ഈ സംവിധാനം ഒരുക്കാൻ പ്രയാസം നേരിട്ടു. ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്തോടെ ക്ലാസുകളിൽ വെച്ച് ഇൻസ്റ്റാൾ ഡ്രൈവ് നടത്തി. കൂടാതെ ക്ലാസ് റൂം ഉപയോഗിക്കുന്ന വിധം, ക്ലാസ്സിൽ കയറുന്ന വിധം , അസൈൻമെന്റുകൾ ചെയ്യുന്ന വിധം, പരീക്ഷകൾ എഴുതുന്ന വിധം തുടങ്ങിയവ കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തു.
സ്കൂൾ വിക്കി അപ്ഡേഷൻ
സ്കൂൾ വിക്കിയിൽ സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ കൃത്യമായി രേഖപ്പെടുത്തി വരുന്നു. കോവിഡ് കാരണം സ്കൂൾ അടച്ചതിനാൽ കൂടുതൽ ചിത്രങ്ങൾ എടുക്കാൻ കഴിഞ്ഞില്ല . സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ കൃത്യമായി ഡോക്യുമെന്റ് ചെയ്യുകയും അവ സ്കൂൾ വിക്കിയിൽ രേഖപ്പെടുത്തുകയും ചെയ്യുന്നു. ഈ ബാച്ചിലെ ഏയ്ജൽ മറിയ,
സത്യമേവ ജയതേ
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പ്രഖ്യാപിച്ചതനുസരിച്ച് സത്യമേവ ജയതേ’ എന്ന പേരിൽ ഒരു ഡിജിറ്റൽ/മീഡിയ സാക്ഷരതാ പരിപാടി ആരംഭിച്ചു. എന്താണ് ‘തെറ്റായ വിവരങ്ങൾ’? അതിനെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടത് എന്തുകൊണ്ട്?, എന്തുകൊണ്ടാണ് അത് അതിവേഗത്തിൽ വ്യാപിക്കുന്നത്?, സോഷ്യൽ മീഡിയയിലെ ഉള്ളടക്കം ഉപയോഗിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?, വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർ എങ്ങനെയാണ് ലാഭം ഉണ്ടാക്കുന്നത്?, പൗരൻമാരെന്ന നിലയിൽ നമുക്ക് ചെയ്യാൻ കഴിയുന്നത് എന്തൊക്കെ- ഇത്തരം കാര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ‘സത്യമേവ ജയതേ’. ജനുവരി 6 ന് സത്യമേവ ജയതേ എന്ന പരിപാടി സംഘടിപ്പിച്ചു. എസ്.ഐ.റ്റി സി ജയ എ ക്ലാസുകൾക്ക് നേതൃത്വം നൽകി. അധ്യാപകരുടെ സംശയങ്ങൾക്ക് മറുപടി നൽകി. ക്ലാസ് എടുക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഒരുക്കി.തുടർന്ന് വിവിധ ക്ലാസുകളിൽ അധ്യാപകരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്ലാസുകൾ എടുത്തു.