പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/അക്ഷരവൃക്ഷം/വൃത്തിയുള്ള നാട് ആരോഗ്യമുള്ള ജനം
വൃത്തിയുള്ളനാട് ആരോഗ്യമുള്ളജനം
കൂട്ടുകാരെ,ലോകമാകെ ഇപ്പോൾ ഒരു മഹാമാരിയുടെ മുൻപിൽ മുട്ടുകുത്തിയിരിക്കുകയാണ്.ഈ രോഗം നമ്മിലേക്ക് അടുക്കാതിരിക്കാൻ നമുക്ക് വേണ്ടത് പ്രതിരോധശേഷിയാണ്.അതിനായി പല മരുന്നുകളും കഴിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഈ പ്രതിരോധശേഷി നമുക്ക് എങ്ങനെ കുറയുന്നു എന്ന് നാം ആലോചിക്കേണ്ടതാണ്.അതിനായി നമ്മൾ ഓരോരുത്തരും പ്രകൃതിയിലേക്ക് ഇറങ്ങുകയാണ് വേണ്ടത്. നാം നമ്മുടെ സ്വന്തം മണ്ണിലുണ്ടാകുന്ന ഭക്ഷണം കഴിക്കണം.ഇതര സംസ്ഥാനങ്ങളിൽ നിന്നു വരുന്ന പച്ചക്കറികൾ ഒഴിവാക്കി നമുക്കു സ്വന്തം വീടുകളിൽ പച്ചക്കറികൾ ഉല്പാദിപ്പിക്കാം. വിത്തുകൾ സ്കൂളുകളിൽ നിന്നോ നമ്മുടെ അടുക്കളയിൽ നിന്നോ ശേഖരിക്കാം.ഒഴിവ് സമയങ്ങൾ ടി.വിയുടെ മുൻപിൽ ചിലവഴിക്കാതെ ചെടികൾ നനക്കാം.അങ്ങനെ പല രോഗങ്ങളെയും തുരത്തുകയും വ്യക്ത്തിശുചിത്വം പാലിക്കുക യും ചെയ്യാം. വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നും രോഗാണുക്കൾ പെരുകുന്നത് മൂലം അവ അനേകം രോഗങ്ങൾക്ക് കാരണമാകും. ഒന്ന് മനസ്സ് വച്ചാൽ ചുറ്റുമുള്ള മാലിന്യങ്ങൾ നമുക്കു തന്നെ ഇല്ലാതാക്കാം. മാലിന്യങ്ങളിൽ നിന്നും കമ്പോസ്റ്റും ജൈവവളവും നിർമിക്കാവുന്നതാണ്. ശുചിത്വം പാലിക്കാനായി നമ്മുടെ വീട് മാത്രം വൃത്തിയാക്കിയാൽ പോരാ, മറിച്ച് നമ്മുടെ സ്കൂൾപരിസരവും വൃത്തിയാക്കാം. അങ്ങനെ കുട്ടികളിലൂടെ ഒരു നവകേരളം പടുത്തുയർത്താം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 03/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലവടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലവടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 16/ 03/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം