സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി/പാഠ്യേതര പ്രവർത്തനങ്ങൾ
നാടകക്കളരി
സെന്റ് ജോൺ ഡി ബ്രിട്ടോ സ്കൂളിലെ പ്രതിഭാധനരായ വിദ്യാർഥികൾക്കുവേണ്ടി 2019 നവംബർ 22, 23, 24 തീയതികളിലായി നാടകക്കളരി നടത്തി. അഭിനയകലയിലെ കുട്ടികളിലെ ചാതുര്യം കണ്ടെത്തി പരിശീലിപ്പിക്കുകയായിരുന്നു നാടകക്കളരിയുടെ ലക്ഷ്യം. പൂർവ വിദ്യാർഥിയായ ഫ്രാൻസിസിന്റെ നേതൃത്വത്തിൽ ശ്രീ സാനു ആന്റണി, ശ്രീ. ഷിജുരാജ് കെ. ആർ, ശ്രീ. ശ്യാംലാൽ ടി.എസ്, ശ്രീ.വി.ആർ. ശെൽവരാജ്, കുമാരി. ഐശ്വര്യ ലൈബി ഉൾപ്പടെ പ്രതിഭാധനരായ കലാകാരന്മാർ പങ്കെടുക്കുകയും വിദ്യാർഥികൾക്ക് പരിശീലനം നൽകുകയും ചെയ്തു.
വിദ്യാലയം പ്രതിഭകളിലേക്ക്
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടത്തിയ വിദ്യാലയം പ്രതിഭകളിലേക്ക് എന്ന പ്രവർത്തനം അനേകം പ്രതിഭകളെ പരിചയപ്പെടുത്തുവാനുള്ള അവസരം വിദ്യാർഥികൾക്ക് നൽകുകയുണ്ടായി. ചവിട്ടു നാടക കലാകാരനായ വിൻസെന്റ് ബ്രിട്ടോ, നാടകകലാകാരൻ നെൽസൺ ഫെർണാണ്ടസ്, നാടക- സിനിമാ സംവിധായകൻ തോമസ് ബെർളി, കായികതാരം ജോർജ്ജ് തുടങ്ങിയവരുമായി വിദ്യാർഥികൾ അഭിമുഖം നടത്തി.
വിദ്യാർഥികൾ സമൂഹത്തിലേക്ക് കുട്ടികളിലെ സാമൂഹികാവബോധം ഉളവാക്കാൻ വിദ്യാർഥികളെ സമൂഹത്തിലേക്ക് നയിച്ച അനേകം പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. 2019 സെപ്തംബർ ആറാം തീയതി സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന തോപ്പുംപടി സാന്തോം കോളനി അധ്യാപകരും വിദ്യാർഥികളും സന്ദർശിക്കുകയും നിത്യോപയോഗ സാധനങ്ങൾ നൽകുകയും ചെയ്തു. 2019 ഡിസംബർ 20 - ന് സാൻതോം കോളനിയിലും കതിരക്കൂർ കരിയിലും വിദ്യാർഥികൾ സന്ദർശിച്ച് ക്രിസ്തുമസ്സ് സമ്മാനം നൽകുകയുണ്ടായി.
നല്ല പാഠം
കുട്ടികളിലെ സാമൂഹിക പ്രതിബദ്ധത വളർത്താനും മറ്റുള്ളവരെ സഹാനുഭൂതിയോടെ നോക്കിക്കാണാനും സദാചാര മൂല്യ ബോധത്തോടെ വളരാനും ഉതകുന്ന പ്രവർത്തനങ്ങൾ വിദ്യാർഥികൾ സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ സഹായിക്കുന്നു. കേരളക്കരയെ ദുരന്തത്തിലേക്ക് തള്ളിയിട്ട പ്രളയം ...... പ്രളയത്തിൽ മുങ്ങിയ കുട്ടനാടിന് താങ്ങാകാൻ നമ്മുടെ വിദ്യാർഥികൾക്ക് കഴിഞ്ഞു. അധ്യാപകരും വിദ്യാർഥികളും നിത്യോപയോഗ സാധനങ്ങളുമായി 2018 ജൂൺ 9 ന് പ്രളയബാധിത പ്രദേശം സന്ദർശിക്കുകയും അവരെ സാന്ത്വനിപ്പിക്കുകയും ചെയ്തു.
2018 പ്രളയത്തിനു ശേഷം അധ്യാപകർ 2018 ആഗസ്റ്റ് 27-ന് മൂത്തകുന്നം ഗവൺമെന്റ് സ്കൂൾ സന്ദർശിക്കുകയും സ്കൂളും പരിസരവും വൃത്തിയാക്കുകയും ചെയ്തു.
മലയാളത്തിളക്കം
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ ഭാഷാ പഠന നിലവാരം ഉയർത്തുന്നതിന് ആവിഷ്കരിച്ച സവിശേഷ പദ്ധതിയാണ് മലയാളത്തിളക്കം. മലയാളത്തിൽ തിളക്കം നഷ്ടപ്പെട്ടവർക്ക് അത് ആർജ്ജിക്കാനും കൂടുതൽ തിളങ്ങാനും മലയാളത്തിന്റെ തിളക്കം ബോധ്യപ്പെടാനും ഈ പദ്ധതി വളരെ സഹായകരമാണ്. 2018 നവംബർ 23, 24, 26 തീയതികളിലായി മലയാളത്തിളക്കം വിദ്യാർഥികൾക്കായി നടത്തുകയും കുട്ടികളിലെ ഭാഷാപഠനനിലവാരം ഉയർത്താൻ ഉതകുന്ന വിവിധ പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ പങ്കാളികളാവുകയും ചെയ്തു.
സുരീലി ഹിന്ദി
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ ഹിന്ദി ഭാഷാ പഠന നിലവാരം ഉയർത്തുന്നതിന് ആവിഷ്കരിച്ച സർവ്വ ശിക്ഷ അഭിയാൻപദ്ധതിയാണ് സുരീലി ഹിന്ദി . ഹിന്ദിഭാഷ നഷ്ടപ്പെട്ടവർക്ക് അത് ആർജ്ജിക്കാനും ഹിന്ദി ഭാഷ കൂടുതൽ താൽപര്യം ജനിപ്പികുവാനും ഈ പദ്ധതി വളരെസഹായകരമാണ്. 2018ൽ തുടങ്ങിയ ഈ പ്രവർത്തനം തുടർന്നു വരുന്നു.കുട്ടികളിലെ ഭാഷാപഠനനിലവാരംഉയർത്താൻ ഉതകുന്ന വിവിധ പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ രക്ഷകത്താക്കളുടെയും, അധ്യാപാകരുടെയും സഹായത്തോടെ പങ്കാളികളാകുകയം ചെയ്യുന്നു.
ഹലോ ഇംഗ്ലീഷ്
മഹാമാരിയുടെ കാലത്ത് ഹലോ ഇംഗ്ലീഷ് ഹലോ വേൾഡ് ഡിജിറ്റൽ ഇന്ററാക്ടീവ് ആക്ടിവിറ്റി പാക്കേജാക്കി മാറി. കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്താനും കേൾക്കാനും സംസാരിക്കാനും വായിക്കാനും എഴുതാനുമുള്ള കഴിവുകൾ മെച്ചപ്പെടുത്താനും ഈ പ്രോഗ്രാം സഹായകമായിരുന്നു. എല്ലാ പ്രവർത്തനങ്ങളും ഉചിതവും രസകരവും ആകർഷകവുമായിരുന്നു.
1 മുതൽ VII വരെയുള്ള വിദ്യാർത്ഥികൾ അവരുടെ അവതരണ കഴിവുകൾ മെച്ചപ്പെടുത്തുകയും ഉള്ളിലെ കഴിവുകൾ കണ്ടെത്തുകയും ചെയ്തു. എല്ലാ പരിപാടികളിലും രക്ഷിതാക്കളും കുട്ടികളും ആവേശത്തോടെ പങ്കെടുത്തു.
ഉല്ലാസ ഗണിതം
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ ഗണിത പഠന നിലവാരം ഉയർത്തുന്നതിന് ആവിഷ്കരിച്ച സവിശേഷ പദ്ധതിയാണ് ഉല്ലാസ ഗണിതം . വിവിധ ഗണിതകേളികൾ, പസിലുകൾ , ഗണിത പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗണിത തത്വങ്ങൾ രസകരമായി കുട്ടികൾ മനസിലിക്കുവാനും ഗണിതത്തിൽ കൂടുതൽ തൽപരരാകുവാനും ഈ പദ്ധതി വളരെ സഹായകരമാണ്. 2019 മാർച്ച് 29-ാം തീയതി പ്രധാനാധ്യാപിക ഷേർളി ആഞ്ചലോസും ,അധ്യാപിക ഇൻഗ്രീഡ് റോസ് മേരിയും ഉല്ലാസ ഗണിത സാമഗ്രികൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. ഉല്ലാസ ഗണിതം വഴി കുട്ടികളിൽ ഗണിത താൽപര്യം വളർത്തുവാനും ഗണിതപഠനനിലവാരം ഉയർത്താൻ ഉതകുന്ന വിവിധ പ്രവർത്തനങ്ങളിൽ വിദ്യാർഥികളെ പങ്കാളികളാക്കുവാനും അത് വഴി ഗണിത താൽപര്യം വളർത്തുവാനും സാധിച്ചു.
മികവുത്സവം
2018 ഏപ്രിൽ മാസത്തിൽ 2017- 18 അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് മികവുത്സവം നടത്തുകയുണ്ടായി. വിദ്യാർഥികളെ അണിനിരത്തി നഗരപ്രദക്ഷിണം ചെയ്തു കൊണ്ട് റാലിയും കുട്ടികളുടെ കലാ സാഹിത്യ പ്രവർത്തനങ്ങളുടെ അവതരണവും നടന്നു.
അക്കാദമിക മാസ്റ്റർ പ്ലാൻ
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ ആസൂത്രണം ചെയ്ത പദ്ധതിയാണ് അക്കാദമിക മാസ്റ്റർ പ്ലാൻ . വിദ്യാലയത്തിന്റെ ചരിത്രത്തിലൂടെ കടന്നുപോയി പഴയ അവസ്ഥയേയും നിലവിലെ അവസ്ഥയേയും പരിഗണിച്ചു കൊണ്ട് പ്രയോഗത്തിൽ വരുത്താർ ഉദ്ദേശിക്കുന്ന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളെ ആസൂത്രണം ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം.