സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ്
![Batch-1](/images/thumb/b/b5/Batch-1.jpg/221px-Batch-1.jpg)
![Bathch-2](/images/thumb/4/4a/Bathch-2.jpg/229px-Bathch-2.jpg)
LK/2018/24025 ലിറ്റിൽ കൈറ്റ്സ് ക്ലബ് 2018 മുതൽ അധ്യാപകരായ ലിൻസി , സീമ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്നു. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് എട്ടാം ക്ലാസിലെ കുട്ടികളിൽ നിന്നും അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. എല്ലാ ബുധനാഴ്ചകളിലും ക്ലാസുകൾ നടന്നുവരുന്നു. ഓരോ ബാച്ചിലെ കുട്ടികളും ഡിജിറ്റൽ മാഗസിൻ, ഡിജിറ്റൽ പൂക്കള മത്സരം എന്നീ പ്രവർത്തനങ്ങൾ നടത്തി. കൂടാതെ കുട്ടികൾ ഇൻഡസ്ട്രി വിസിറ്റും നടത്തി. അസൈൻമെന്റിന്റെ ഭാഗമായി കുട്ടികൾ വീഡിയോ ഗെയിമുകൾ, അനിമേഷൻ സിനിമകൾ നിർമ്മിക്കുന്നു. സംസ്ഥാന സ്കൂൾ ശാസ്ത്രമേള കുന്നംകുളത്ത് വെച്ച് നടത്തിയപ്പോൾ LK ബാച്ചിലെ കുട്ടികൾ ഡോക്യുമെന്റേഷൻ നടത്തി . കോവിഡിന്റെ പശ്ചാത്തലത്തിൽ കുട്ടികൾ വളരെ നന്നായി തന്നെ തങ്ങളുടെ പ്രവർത്തനങ്ങൾ നടത്തി .സ്കൂളിലെ മറ്റു കുട്ടികൾക്കായി ഡിജിറ്റൽ ക്ലാസ് റൂമിനെ കുറിച്ചും, മലയാളം കമ്പ്യൂട്ടിങ്ങിനെ കുറിച്ചും ക്ലാസുകൾ എടുത്തു . ഡ്രഗ്സ് ഉപയോഗം കുറയ്ക്കുന്നതിനുള്ള ബോധവൽക്കരണം ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾ നടത്തി. വാക്സിൻ രജിസ്ട്രേഷൻ, YIP രജിസ്ട്രേഷൻ എന്നിവയും ഈ വർഷം ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പ്രവർത്തനമായി ചെയ്തു.
സ്കൂൾ കാമ്പുകൾ നടത്തുകയും അതിനോടനുബന്ധിച്ച് ഇൻഡിവിജ്വൽ അസൈൻമെന്റ് കൊടുത്ത് അതിൽ നിന്നും ഉപജില്ല ക്യാ മ്പിലേക്ക് എട്ട് കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു.
Lk കുട്ടികൾ റോബോട്ടിക്സ് ഫ്യൂച്ചർ, സൈബർ സേഫ്റ്റി , മെറ്റാ വേർസ് എന്നീ വിഷയങ്ങളെ സംബന്ധിച്ച് വെബിനാർ നടത്തി.
-
Lk-വെബിനാർ
-
Lk-വെബിനാർ METAVERSE
![Little kites-Registration](/images/thumb/b/b9/Lk-regist5ration.jpg/230px-Lk-regist5ration.jpg)
![Little kites-Registration](/images/thumb/d/db/Little_kites-Registration.jpg/225px-Little_kites-Registration.jpg)
![Lk-വെബിനാർ](/images/thumb/c/cb/Lk-webinar.jpg/192px-Lk-webinar.jpg)
![](/images/thumb/4/4a/Webinar-cyber_safety.jpg/227px-Webinar-cyber_safety.jpg)
ഡിജിറ്റൽ പൂക്കളം
![]() |
![]() |
![]() |