ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2019-20-ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:26, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29010 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം

സ്ക്കൂൾ പ്രവേശനോത്സവം ജില്ല പഞ്ചായത്ത് മെമ്പർ ശ്രീമതി സുനിത സി വി ഉദ്ഘാടനം ചെയ്തു..ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ എം മോനിച്ചൻ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ഷീബ ചന്ദ്രശേഖരപിള്ള ബാങ്ക് പ്രസിഡന്റ് ,പി ടി എ പ്രസിഡന്റ് ശ്രീ കൊന്താലം ഹസൻ ,എച്ച് എം ഇൻ ചാർജ് കെ പി ഉഷാകുമാരി എന്നിവർ ആശംസകൾ അർപ്പിച്ചു.എല്ലാവിഷയങ്ങൾക്കും ഫുൾ എ പ്ളസ് വാങ്ങിയ കുട്ടികളെ അനുമോദിച്ചു.

വായനാ പക്ഷാചരണം

.വായനാ ദിനാചരണം എച്ച് എം ഇൻ ചാർജ് കെ പി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. വായനാദിന പ്രതിജ്ഞയ്ക്കുശേഷം കുട്ടികളുടെ ക്വിസ്, നാടൻ പാട്ട്, വായനാ മത്സരം ,കൈയെഴുത്തു മത്സരം തുടങ്ങിയവ നടത്തി. കുട്ടികൾ തയ്യാറാക്കിയ അക്ഷര മരം എല്ലാവരുടയും ശ്രദ്ധ പിടിച്ചുപറ്റി. വായനാദിനമഹത് വചനങ്ങളും സന്ദേശങ്ങളും കവികളുടേയും കലാകാരൻമാരുടേയും ശാസ്ത്രജ്ഞൻമാരുടേയും ചിത്രങ്ങളും കൊണ്ട് അക്ഷരമരം അലങ്കരിച്ചു. അധ്യാപകരായ മേഴ്സി ഫിലിപ്പ്, കെ.ജെ നാൻസി എന്നിവർ നേതൃത്വം നൽകി. വിജയികളായ കുട്ടികൾക്ക് എച്ച് എം ഇൻ ചാർജ് കെ പി ഉഷാകുമാരി , സ്റ്റാഫ് സെക്രട്ടറി കൊച്ചുറാണി ജോയി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

വായനാപക്ഷാചരണത്തിന്റെ ഭാഗമായി സ്ക്കൂളിൽ പുസ്തക പ്രദർശനം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ഷീബ ചന്ദ്രശേഖരപിള്ള പുസ്തക പ്രദർശനം ഉദ്ഘാടനം ചെയ്തു.,പി ടി എ പ്രസിഡന്റ് ശ്രീ കൊന്താലം ഹസൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ എസ്.ഡി ഷീജ ,എച്ച് എം ഇൻ ചാർജ് കെ പി ഉഷാകുമാരി ,ലൈബ്രറി ഇൻ ചാർജ് കെ.കെ.ഷൈലജ എന്നിവർ ആശംസകൾ അർപ്പിച്ചു. ഗവ.എൽ പി സ്ക്കൂളിലെ കുട്ടികളും അധ്യാപകരും പങ്കെടുത്തു.അധ്യാപകരായ ലിൻറ ജോസ് ,ടി അജിത ,കൊച്ചുറാണി ജോയി, ഇന്ദു ടി എൻ, സിന്ദുമോൾ വി കെ എന്നിവർ നേതൃത്വം നൽകി.

ലഹരി വിരുദ്ധ ദിനം

ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് വിമുക്തി ക്ളബിന്റെ ആഭിമുഖ്യത്തിൽ ബോധവത്ക്കരണ ക്ളാസ് നടത്തി. സിവിൽ എക്സൈസ് ഓഫീസർ പി എ സുമീന ,പി എസ് അനൂപ് എന്നിവർ ക്ളാസ് നയിച്ചു. കുട്ടികൾക്കായി നടത്തിയ ചിത്ര രചന , പോസ്റ്റർ രചന മത്സരങ്ങളിലെ വിജയികൾക്ക് എച്ച്. എം ഇൻ ചാർജ് കെ പി ഉഷാകുമാരി സമ്മാനങ്ങൾ വിതരണം ചെയ്തു. ശേഷം കുട്ടികളുടെ റാലി നടത്തി. അധ്യാപകരായ മേഴ്സി ഫിലിപ്പ് നാൻസി കെ.ജെ.,അജിത ടി, ഇന്ദുജ പ്രവീൺ എന്നിവർ നേതൃത്വം നൽകി.

ചാന്ദ്രദിനാചരണം

ഇ ടി ക്ളബിന്റെയും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ചാന്ദ്രദിനം ആചരിച്ചു. യു പി ,എച്ച് എസ് വിഭാഗങ്ങളിലായി ക്വിസ് ,പ്രസംഗം ,ചാന്ദ്ര ദിനപ്പാട്ട് എന്നിീ മത്സരങ്ങൾ നടത്തി. തുടർന്ന് ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണം തൽസമയം കുട്ടികൾക്കു മുൻപിൽ പ്രദർശിപ്പിച്ചു. . തുടന്ന് റാലിയും നടത്തി.അധ്യാപകരായ കെ ജെ നാൻസി ,ഇന്ദുജ പി വി ,മേഴ്സി ഫിലിപ്പ് ,ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. എച്ച് എം ഇൻചാർജ് കെ പി ഉഷാകുമാരി സമ്മാനങ്ങൾ വിതരണം ചെയ്തു

ഹിരോഷിമ ദിനാചരണം

കുടയത്തൂർ ഗവ. ഹയർ സെക്കറിസ്ക്കൂളിൽ ഹിരോഷിമദിനാചരണം നടത്തി. ഇതോടനുബന്ധിച്ച് കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. തുടർന്ന് സ‍ഡാക്കോ കൊക്കുകളുടെ നിർമ്മാണവും നടത്തി. യു പി എച്ച് എസ് വിഭാഗങ്ങളിലായിക്വിസ് ,പ്രസംഗം, റാലി .കവിതാലാപനം എന്നിവ നടത്തി .എച്ച്.എം ഇൻ ചാർജ് കെ പി ഉഷാകുമാരി ലൂസമ്മ സെബാസ്റ്റൻ, കെ കെ ഷൈലജ ,ലിന്റ ജോസ് ടി അജിത,മേഴ്സി ഫിലിപ്പ് നാൻസി കെ ജെ ഇന്ദുജ പി വി എന്നിവർ നേതൃത്വം നൽകി.

ഓണചങ്ങാതി

കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ന്റെയും അറക്കുളം ബി ആർ സിയുടെയും ആഭിമുഖ്യത്തിൽ ഓണ സമ്മാനങ്ങളുമായി സെറിബ്രൽ പാൾസി ബാധിച്ച കൂട്ടുകാരനെ കാണാനായി കുട്ടികൾ വീട്ടിലെത്തി. ഓണക്കോടിയും മധുര പലഹാരങ്ങളുംനൽകി .പാട്ടുകൾ പാടിയും നൃത്തം ചെയ്തും തങ്ങളുടെ കൂട്ടുകാരനെ സന്തോഷിപ്പിച്ചു.

ശിശുദിനാഘോഷം

കുടയത്തൂർ ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് നാട്ടിലെ പ്രതിഭകളെ തേടി എന്ന പദ്ധതിയ്ക്ക് തുടക്കമായി.കുടയത്തൂർ ഗവ.ഹയർ ‍ സെക്കണ്ടറി സ്ക്കൂളിൽ ശിശുദിന ആഘോഷം നടത്തി. ശിശുദിനത്തോടനുബന്ധിച്ച് കുട്ടികളുടെ റാലി നടത്തി. ക്വിസ് ,പ്രസംഗം, സംഘഗാനം ഡാൻസ് എന്നിവ അവതരിപ്പിച്ചു. അധ്യാപകരായ കൊച്ചുറാണി ജോയി, ലിന്റ ജോസ്, ടി അജിത, മേഴ്സി ഫിലിപ്പ് ,നാൻസി കെ ജെ എന്നിവർ നേതൃത്വം നൽകി .

ക്രിസ്തുമസ്സ് ആഘോഷം

കുടയത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ ക്രിസ്തുമസ്സ് ആഘോഷം നടത്തി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ കെ.എ. വിനുമോൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.

മലയാള ദിനാഘോഷവും ഭരണഭാഷാ വാരഘോഷവും

കുടയത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്നുവന്ന മലയാള ദിനാഘോഷവും ഭരണഭാഷാ വാരഘോഷവും സമാപിച്ചു. അധ്യാപകരും വിദ്യാർത്ഥികളും പ്രതിജ്ഞയെടുത്തു. കുട്ടികളുടെ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ സിറിയക് കെ സെബാസ്റ്റ്യൻ, കെ.കെ. ഷൈലജ എന്നിവർ ആശംസകളർപ്പിച്ചു. സീനിയർ അസിസ്റ്റന്റ് കെ.പി. ഉഷാകുമാരി, സ്റ്റാഫ് സെക്രട്ടഫി കൊച്ചുറാണി ജോയി, അധ്യാപകരായ ലൂസമ്മ സെബാസ്റ്റ്യൻ, ലിന്റ ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.കുടയത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്നുവന്ന മലയാള ദിനാഘോഷവും ഭരണഭാഷാ വാരഘോഷവും സമാപിച്ചു. അധ്യാപകരും വിദ്യാർത്ഥികളും പ്രതിജ്ഞയെടുത്തു. കുട്ടികളുടെ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ സിറിയക് കെ സെബാസ്റ്റ്യൻ, കെ.കെ. ഷൈലജ എന്നിവർ ആശംസകളർപ്പിച്ചു. സീനിയർ അസിസ്റ്റന്റ് കെ.പി. ഉഷാകുമാരി, സ്റ്റാഫ് സെക്രട്ടഫി കൊച്ചുറാണി ജോയി, അധ്യാപകരായ ലൂസമ്മ സെബാസ്റ്റ്യൻ, ലിന്റ ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.

നാട്ടിലെ പ്രതിഭകളെത്തേടി

കുടയത്തൂർ ഗവ.ഹയർ ‍ സെക്കണ്ടറി സ്ക്കൂളിൽ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ‘'നാട്ടിലെ പ്രതിഭകളെത്തേടി " എന്ന പദ്ധതിക്ക് തുടക്കവുമായി. സ്ക്കൂളുകളിൽ സാമൂഹികമായ ഇടപെടൽ വർദ്ധിപ്പിക്കുക ,നാട്ടിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രതിഭകളെ കണ്ടെത്തി അവരുടെ അറിവും അനുഭവങ്ങളും വിദ്യാലയങ്ങൾക്ക് പ്രയോജനപ്പെടുത്തുക തുടങ്ങിയവയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. സ്ക്കൂളിലെ കുട്ടികളും അധ്യാപകരും പൂർവ വിദ്യാർത്ഥിയും ചെണ്ട വാദ്യത്തിൽ പ്രഗത്ഭനുമായ ശ്രീജിത്ത് സി എസ് ന്റെ വീട്ടിലെത്തി .കുട്ടികൾ സ്ക്കൂളിലെ ഉദ്യാനത്തിലെ പൂക്കൾ നൽകി ആദരിച്ചു. എച്ച്.എം കെ.സിറിയക് സെബാസ്റ്യൻ പൊന്നാട അണിയിച്ചു. ലിറ്റിൽ കൈറ്റ്സ് ലീഡർ അശ്വിൻ പി ഷോമോൻ മധുരപലഹാരം നൽകി., അധ്യാപകരായ കൊച്ചുറാണി ജോയി, ലിന്റ ജോസ്, ടി അജിത, മേഴ്സി ഫിലിപ്പ് ,നാൻസി കെ ജെ എന്നിവർ നേതൃത്വം നൽകി

ET Club ഏകദിന ശില്പശാല

കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഇ ടി ക്ലബ് അറക്കുളം വിദ്യാഭ്യാസ ഉപജില്ല ഏകദിന ക്യാമ്പ് നടന്നു പിടിഎ പ്രസിഡണ്ട് ബൈജു ശില്പശാല ഉദ്ഘാടനം ചെയ്തു,ഹെഡ്മാസ്റ്റർ ശ്രീ സെബാസ്റ്റ്യൻ ആശംസകളർപ്പിച്ചു അറക്കുളം ഉപജില്ലാ ക്ലബ് കൺവീനർ കൊച്ചുറാണി ജോയി ക്ലാസ്സുകൾ നയിച്ചു .ഉപജില്ലയിലെ എൽപി യുപി എച്ച്എസ് വിഭാഗങ്ങളിലെ അധ്യാപകർ പങ്കെടുത്തു.അധ്യാപകർക്ക് സാങ്കേതികവിദ്യയിലൂടെ അധ്യാപനം മികവുറ്റതാക്കി തീർക്കുവാൻ സഹായിക്കുകയാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത് .അധ്യാപകർ ഗ്രൂപ്പുകളായി ചർച്ചചെയ്തു ഹൈടെക് ക്ലാസ് മുറികളിലെ ഐസിടി സാധ്യതകളും ഐ സി ടി ഇതര  സാധ്യതകളും അവതരിപ്പിച്ചു .ഡിജിറ്റൽ ക്യാമറ പരിശീലനം വീഡിയോ ഷൂട്ടിംഗ് എഡിറ്റിംഗ് ഡബ്ബിംഗ് തുടങ്ങിയ പരിശീലനം നടന്നു

പെൻ ഫ്രണ്ട്സ്

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹരിത കേരളം മിഷന്റെ ഭാഗമായി കുടയത്തൂർ ഗ്രാമ പഞ്ചായത്തുമായി ചേർന്ന് സ്കൂളിലെ കുട്ടികളുടെ ഉപയോഗ ശൂന്യമായ പേനകൾ ശേഖരിക്കുന്ന പ്രവർത്തനം ആരംഭിച്ചു പാഴ് പേനകൾ സംഭരിക്കുന്നതിനുള്ള പെട്ടികൾ സ്ക്കൂളിൽ സ്ഥാപിച്ചു. വൃത്തിയും ശുദ്ധജല ലഭ്യതയും സുരക്ഷിത ഭക്ഷ്യവസ്തുക്കളുടെ ഉദ്പാദനവുമാണ് ഹരിതകേരളം മിഷൻ ലക്ഷ്യം വയ്ക്കുന്നത്.മാലിന്യക്കടലായി മാറുന്ന നമ്മുടെ നാടിനെ അതിൽനിന്നും കരകയറ്റുന്നതിന് ലക്ഷ്യമിടുന്ന ജില്ല ഹരിതകേരളം മിഷന്റെ ചെറിയൊരു ചുവടു വയ്പാണ് "പെൻ ഫ്രെണ്ട്സ് മാലിന്യങ്ങളെ തരം തിരിച്ച് ശേഖരിക്കുന്നതിന്റെപ്രാധാന്യം കുട്ടികളിലൂടെ സമൂഹത്തിന് നൽകുകയെന്ന ആശയമാണ് ഈ പദ്ധതി മുന്നോട്ടു വയ്ക്കുന്നത്. പാഴ്വസ്തുക്കളെല്ലാം തന്നെ പുനരുപയോഗ സാധ്യമാണെന്നും അവയെ സുരക്ഷിതമായി പുനചംക്രമണത്തിന് നൽകാമെന്നും ബോധ്യപ്പെടുത്താനാണ് ഈ കാമ്പയിനിലൂടെ ശ്രമിക്കുന്നത്.

അധ്യാപകദിനാചരണം

കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അധ്യാപകരെ ആദരിച്ചു. ഉഷാകുമാരി കെ പി .ലൂസമ്മ സെബാസ്റ്റ്യൻ ,കൊച്ചുറാണി ജോയ്, കെ കെ ശൈലജ ,ലിൻഡ ജോസ്,ടി അജിത,മേഴ്സി ഫിലിപ്പ്,നാൻസി കെ ജെ എന്നിവർക്ക് വിദ്യാർത്ഥികൾ ആശംസകളും സമ്മാനങ്ങൾ നൽകി ആദരിച്ചു

ഓണാഘോഷം

കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ ഓണാഘോഷം നടത്തി .കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ഹിന്ദി മാസാചരണം

കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റിന്റെയും ഹിന്ദി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ നടന്നു വന്ന ഹിന്ദി മാസാചരണം സമാപിച്ചു. കുടയത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രേശഖരപിള്ള യോഗം ഉദ്ഘാടനം ചെയ്തു.വ്യത്യസ്തമായ ദിനാചരണവുമായി കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെയും ഹിന്ദി ക്ളബിന്റെയും ആഭിമുഖ്യത്തിൽ സ്ക്കൂളിൽ നടത്തിയ ഹിന്ദി മാസാചരണ സമാപനം ഒരു വേറിട്ട അനുഭവമായി.അഞ്ചാം ക്ളാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പാഠഭാഗങ്ങളുടെ ദൃശ്യാവിഷ്കാരം ഏവരുടേയും ശ്രദ്ധ പിടിച്ചു പറ്റി. പി.ടി.എ പ്രസിഡന്റ് ശ്രീ വി സി ബൈജു അധ്യക്ഷത വഹിച്ച യോഗം കുടയത്തൂർ ഗ്രാമപ‍ഞ്ചായത്ത് മെമ്പർ ശ്രീമതി ഷീബ ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്തു. പൂച്ചപ്ര ഗവ.ഹൈസ്ക്കൂൾ അധ്യാപിക ശ്രീമതി അമ്പിളി അപ്പുക്കുട്ടൻ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ ശ്രീമതി എസ്.ഡി ഷീജ, മുൻ പി.ടി.എ പ്രസിഡന്റ് ശ്രീ കൊന്താലം ഹസൻ, ബി അർ സി ട്രെയിനർമാരായ സെറിൻ പ്രകാശ്, നീതു എം എം എന്നിവർ ആശംസകൾ അർപ്പിച്ചു. വ്യാകരണം പഠിക്കുക എന്നത് അത്ര രസകരമായ കാര്യമല്ല. പക്ഷേ അത് ഒരു വള്ളം കളിയിലൂടെയും തിരുവാതിരയിലൂടെയും കുട്ടികൾ ‍അവതരിപ്പിച്ചത് എന്തു കൊണ്ടും ശ്രദ്ധേയമായി. പ്രസംഗം , കവിത, ഹാസ്യഗീതം, നാടൻപാട്ട്, മോണോ ആക്ട്, മാപ്പിളപ്പാട്ട്, നാടകം എന്നിവ കുട്ടികൾ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്തു മാസികയുടേയും ഹിന്ദി ഡിക്ഷനറിയുടേയും പ്രകാശനം നിർവഹിച്ചു. ശ്രീമതി അമ്പിളി അപ്പുക്കുട്ടൻ വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.കൺവീനർ കൊച്ചുറാണി ജോയി സ്വാഗതവും എച്ച് എം ഇൻ ചാർജ് കെ പി ഉഷാകുമാരി നന്ദിയും രേഖപ്പെടുത്തി. അധ്യാപകരായ കെ കെ ഷൈലജ, ലിന്റ ജോസ്, നാൻസി കെ ജെ , മേഴ്സി ഫിലിപ്പ് , സിന്ദുമേൾ വി കെ , ഇന്ദു ടി എൻ , നീതു, അനു ,ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ,ഹിന്ദി ക്ളബ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

വിവിധ പ്രോഗ്രാമുകളിൽ നിന്ന്...........

ശിശുദിന ആഘോഷം

കുടയത്തൂർ ഗവ.ഹയർ ‍ സെക്കണ്ടറി സ്ക്കൂളിൽ ശിശുദിന ആഘോഷം നടത്തി. ശിശുദിനത്തോടനുബന്ധിച്ച് കുട്ടികളുടെ റാലി നടത്തി. ക്വിസ് ,പ്രസംഗം, സംഘഗാനം ഡാൻസ് എന്നിവ അവതരിപ്പിച്ചു. അധ്യാപകരായ കൊച്ചുറാണി ജോയി, ലിന്റ ജോസ്, ടി അജിത, മേഴ്സി ഫിലിപ്പ് ,നാൻസി കെ ജെ എന്നിവർ നേതൃത്വം നൽകി .

ഓസോൺ ദിനാചരണം

കുടയത്തൂർ ഗവ.ഹയർ ‍ സെക്കണ്ടറി സ്ക്കൂളിൽ ഓസോൺ ദിനാചരണം നടത്തി. കുട്ടികൾ വിവിധങ്ങളായ പരിപാടികൾഅവതരിപ്പിച്ചു.

ഉച്ച ഭക്ഷണത്തോടൊപ്പം പാട്ട്

കുടയത്തുർ സ്ക്കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം ഇനി പാട്ടും കേൾക്കാം . കലാപരമായി വിദ്യാഭ്യാസരീതി പ്രോത്സാഹിപ്പിക്കുന്നതിന് ഭാഗമായാണ് ഈ പുതിയ സംരംഭം സ്കൂളധികൃതർ ഒരുക്കിയിരിക്കുന്നത്.ഉച്ച ഭക്ഷണം വിളമ്പുന്ന സമയത്തും ഭക്ഷണം കഴിക്കുന്ന സമയത്തും കുട്ടികളുടെ പ്രായത്തിനിണങ്ങുന്ന  ഇംഗ്ലീഷ് ഹിന്ദി മലയാളം ർപാട്ടുകളാണ് കേൾപ്പിക്കുന്നത്.ഇത് കുട്ടികളിൽ ശാന്തതയും സമാധാനവും വർദ്ധിപ്പിക്കുന്നതിന് കാരണമാകും.ഗ്രാമ പ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള ഈ സംരഭം ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡണ്ട് വി സി ബൈജു എം പി ടി എ പ്രസിഡൻറ് ലിസി പ്രമോദ് ഹെഡ്മാസ്റ്റർ കെ സിറിയക് സെബാസ്റ്റ്യൻ സീനിയർ അസിസ്റ്റൻറ് ഉഷാകുമാരി കെ പി സ്റ്റാഫ് സെക്രട്ടറി കൊച്ചുറാണി ജോയിഎന്നിവർ ആശംസകൾ അർപ്പിച്ചു

സോപ്പ് നിർമ്മാണം

ഐ.റ്റി മേള

കുടയത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്നു വന്ന അറക്കുളം വിദ്യാഭ്യാസ ഉപജില്ല ഐ.റ്റി മേള സമാപിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള മേള ഉദ്ഘാടനം ചെയ്തു..എച്ച്എസ്,എച്ച് എസ് എസ് വിഭാഗങ്ങളിലായി ഡിജിറ്റൽ പെയിൻറിങ് ,മലയാളം ടൈപ്പിംഗ് ,പ്രസേൻറ്റേഷൻ ,ആനിമേഷൻ ,പ്രോഗ്രാമിംഗ് നിർമാണംഎന്നിവയിൽ  കുട്ടികൾ തങ്ങളുടെ കഴിവ് തെളിയിച്ചു . കൺവിനർ കൊച്ചുറാണി സ്വാഗതവും എച്ച് എം ഇൻ ചാർജ് ഉഷാകുമാരി കെ പി  നന്ദിയും പറഞ്ഞു.

എന്റെ അമ്മ സ്മാർട്ട് അമ്മ എന്ന പദ്ധതി

.കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റിന്റെ നേതൃത്വത്തിൽ പുതിയ വിവര സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മക്കളെപഠിപ്പിക്കുവാൻ അമ്മമാർക്കുള്ള പരിശീലനം നടന്നു . എന്റെ അമ്മ സ്മാർട്ട് അമ്മ എന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചത്. കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ പുതിയ വിവര സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മക്കളെ പഠിപ്പിക്കുവാൻ അമ്മമാർക്കുള്ള പരിശീലനം നടന്നു . പി ടി എ പ്രസിഡന്റ് വി സി ബൈജു അധ്യക്ഷത വഹിച്ച യോഗം ഗ്രാമ പഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്തു. കൈറ്റ് മിസ്ട്രസ് കൊച്ചുറാണി ജോയി ക്ള്സിന് നേതൃത്വം നൽകി. പാഠപുസ്തകത്തിലെ ക്യു ആർ കോഡ് സ്കാൻചെയ്ത് ഉപയോഗിക്കുന്ന വിധം, ഹൈടെക് ക്ലാസ് റൂം പഠനരീതി, സമഗ്ര വിദ്യാഭ്യാസ വിഭവപോർട്ടൽ, വിക്ടേഴ്സ് ചാനലിലെ വിദ്യാഭ്യാസ പരിപാടികൾ, സമേതം പോർട്ടലിലെ സൗകര്യങ്ങൾ, സൈബർ സുരക്ഷ എന്നിവയിൽ അമ്മമാർക്ക് പരിശീലനം നൽകി. അധ്യാപകർക്കും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും വീഡിയോ കോൺഫറൻസിംഗ് വഴി കേരള ഇൻഫ്രാസ്ട്രക്ചർ ഫോർ എഡ്യുക്കേഷന്റെ പരിശീലനം ലഭിച്ചിരുന്നു . മൊബൈൽഫോൺ ഇൻറർനെറ്റ് ഉപയോഗം സമൂഹത്തിൽ വ്യാപകമായ സാഹചര്യം കണക്കിലെടുത്താണ് പുതിയ രീതി. വീടുകളിലെ സ്മാർട്ട് ഫോണുകൾ വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങൾക്ക് കൂടി പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഈ പരിശീലനത്തിന്റെ ലക്ഷ്യം. പി. ടി. എ വൈസ് പ്രസിഡന്റ് ലിസി പ്രമോദ്, MPTA പ്രസിഡന്റ് സുനില ബേബി എന്നിവർ ആശംസകൾ അർപ്പിച്ചു. അധ്യാപകരായ ലിൻഡ ജോസ് , കെ കെ ഷൈലജ എന്നിവർ നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് ലീഡർ ടോണിയ രാജു സ്വാഗതവും ഡപ്യൂട്ടി ലീഡർ അദ്വൈത് പി. വി നന്ദിയും രേഖപ്പെടുത്തി.

ശ്രദ്ധ മികവിലേയ്ക്ക് ഒരു ചുവട് പദ്ധതി

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പഠനത്തിനു പ്രയാസം അനുഭവിക്കുന്ന കുട്ടികൾക്ക് പ്രത്യക സഹായം നൽകി മുഖ്യധാരയിലേയ്ക്ക് എത്തിക്കുന്നതിനുള്ള പ്രത്യക പഠനപദ്ധതി ശ്രദ്ധ മികവിലേയ്ക്ക് ഒരു ചുവടിന്റെ ജില്ലാതല ഉദ്ഘാടനം കുടയത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ സി.വി. സുനിത പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഇടുക്കി ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.കെ മിനി മുഖ്യ പ്രഭാഷണം നടത്തി. ഇടുക്കി ഡയറ്റ് പ്രിൻസിപ്പാൾ കെ എം സോമരാജൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ഷീബ ചന്ദ്രശേഖരപിള്ള അറക്കുളം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ വി രാജു,ബ്ളോക്ക് പ്രോഗ്രാം ഓഫീസർ മുരുകൻ വി അയത്തിൽ പ്രിൻസിപ്പൾ എസ് ഡി ഷീജ ഹെഡ്മാസ്റ്റർ സിറിയക് സെബാസ്റ്റ്യൻ കെ,പി ടി എ പ്രസിഡന്റ് വി സി ബൈജു എന്നിവർ പ്രസംഗിച്ചു.

ഹലോ ഇംഗ്ളീഷ് ഫെസ്റ്റ്

ഇംഗ്ലീഷ് ഭാഷയിൽ കുട്ടികളുടെ പ്രാവീണ്യം വർധിപ്പിക്കുന്നതിനും, എല്ലാ തലങ്ങളിലും ഉള്ള കുട്ടികളെയും English ഭാഷ പഠിക്കുന്നതിന് പ്രാപ്തരാക്കുന്നതിനും വേണ്ടി സംസ്ഥാന സർക്കാർ 2018മുതൽ ആരംഭിച്ച പഠന പോഷണ പരിപാടിയായ Hello English പ്രോഗ്രാം 2018 മുതൽ നമ്മുടെ സ്കൂളിൽ വിജയകരമായി നടപ്പിലാക്കി വരുന്നു. ഇംഗ്ലീഷ് ഭാഷയെ ഭയരഹിതമായി സമീപിക്കാൻ ഈ പരിപാടി വളരെയേറെ സഹായിച്ചു. പൂർണ്ണമായും activity oriented ആയി നടത്തുന്ന ഈ പ്രോഗ്രാം ന്റെ ഭാഗമായി 2018,2019, വർഷങ്ങളിൽ English ഫെസ്റ്റ്കൾ, തിയേറ്റർ ക്യാമ്പ്, മുതലായവ നടത്തി. Up തലം മുഴുവൻ കുട്ടികളും പങ്കെടുത്തു.കുട്ടികൾ on the spot ആയി ധാരാളം പരിപാടികൾ ഇംഗ്ലീഷ്ൽ അവതരിപ്പിച്ചു. അറക്കുളം സബ് ജില്ലയിലെ ഫോക്കസ് സ്കൂൾ എന്ന നേട്ടം കൈവരിക്കാൻ കഴിഞ്ഞു.ഓൺലൈൻ കാലത്തും Hello English ന്റെ ഭാഗമായി നടത്തിയ SPACE, LEAP, HELLOWORLD ഈ പ്രവർത്തനങ്ങളിൽ എല്ലാം കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെച്ചു. HELLO ENGLISH PROGRAMME ഇപ്പോഴും തുടർന്ന് വരുന്നു.

പ്രഥമശുശ്രൂഷ ക്യാമ്പ്

കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമർജൻസി  മെഡിക്കൽ സർവീസ്  കോട്ടയത്തിന്റെ ആഭിമുഖ്യത്തിൽ പ്രഥമശുശ്രൂഷ ക്യാമ്പ് നടത്തി.ഹെഡ്മാസ്റ്റർ സിറിയക് സെബാസ്റ്റ്യൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു .പരിശീലകരായ ലിൻസി തോമസ്, ടി കെ ജിബിൻ എന്നിവർ ക്ലാസുകൾ നയിച്ചു. സീനിയർ അസിസ്റ്റൻറ് ഉഷാകുമാരി കെ പി സ്റ്റാഫ് സെക്രട്ടറി കൊച്ചുറാണി ജോയ് ,അധ്യാപകർ എന്നിവർ നേതൃത്വം നൽകി.

സംസ്കൃത ദിനാചരണം

കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സംസ്കൃത ദിനാചരണം നടത്തി ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള ഉദ്ഘാടനം നിർവഹിച്ചു മോർക്കാട് ഗവൺമെൻറ് എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് അജിതകുമാരി മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ സതീഷ് കുമാർ എന്നിവർ ആശംസകളർപ്പിച്ചു അധ്യാപകരായ ലിൻഡ ജോസ് ,കെ കെ ശൈലജ എന്നിവർ നേതൃത്വം നൽകി റിയ ഫാത്തിമ സ്വാഗതവും സ്റ്റാഫ് സെക്രട്ടറിനനന്ദിയും പറഞ്ഞു .പ്രിയദർശനി ഏറെ ശ്രദ്ധേയമായി .തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു

പാഠം ഒന്ന് എല്ലാവരും പാടത്തേയ്ക്ക് പദ്ധതി

കൃഷിവകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായി നടത്തുന്ന പാഠം ഒന്ന് എല്ലാവരും പാടത്തേയ്ക്ക് പദ്ധതിയ്ക്ക് കുടയത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ തുടക്കമായി. ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള ഉദ്ഘാടനം നിർവഹിച്ചു.സ്കൂളുകളിൽ ഇനി മുതൽ പാഠം ഒന്ന് പാടത്തേക്ക് അ എന്ന പദ്ധതി നടപ്പിലാക്കുന്നു വിദ്യാർഥികൾക്ക് കൃഷി യെക്കുറിച്ച് അറിവ് പകരാനുള്ള ദിനാചരണം ആണ് ഇത് കന്നിമാസത്തിലെ മകം നാൾ നെല്ലിന്റെ ജന്മദിനം ആയി ആഘോഷിക്കുന്നു കൃഷിയെ ' കുറിച്ച് അറിവുപകരുന്ന വേണ്ടി ഇങ്ങനെയൊരു പ്രോഗ്രാം നടപ്പിലാക്കുന്നത് .പിടി എ പ്രസിഡണ്ട്വി എസ് സി ബൈജു പ്രിൻസിപ്പൽ എസ് ഡി ഷീജ എച്ച് എം ഇൻ ചാർജ് ഉഷാകുമാരി കെ പി എന്നിവർ ആശംസകൾ അർപ്പിച്ചു കാർഷിക ക്ലബ്ബ് കൺവീനർ കെ കെ ഷൈലജ കൃഷിയെ കുറിച്ചും കൃഷിയുടെ പ്രാധാന്യത്തെ കുറിച്ചും കുട്ടികൾക്ക് ക്ലാസെടുത്തു.സ്കൂളിൽ നടപ്പിലാക്കുന്ന പദ്ധതിയിൽ കാർഷിക ക്ളബിലെ ക്ലബ്ബിലെ എല്ലാ കുട്ടികളും പങ്കാളികളായി .സ്റ്റാഫ് സെക്രട്ടറി കൊച്ചുറാണി ജോയി ലിൻറ ജോസ്, നീതു ,അനു തുടങ്ങിയവർ നേതൃത്വം നൽകി

ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റിന്റെ സ്‌കൂൾതല ഏകദിന ക്യാമ്പ്

കുടയത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ 2019-21 വർഷത്തെ ബാച്ച് ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റിന്റെ സ്‌കൂൾതല ഏകദിന ക്യാമ്പ് നടന്നു. ലിറ്റിൽ കൈറ്റ്‌സ് പരിശീലന പദ്ധതികളിലെ പ്രധാന പ്രവർത്തനമാണ് ക്യാമ്പുകൾ.ഈ ക്യാമ്പിലൂടെ ഇമേജ് എഡിറ്റിംഗ് ഓഡിയോ വീഡിയോ എഡിറ്റിംഗ്  ഗയിം നിർമ്മാണം എന്നിവ കുട്ടികൾ പരിചയപ്പെട്ടു . സംഘപഠനത്തിന്റെയും സഹവർത്തിത പഠനത്തിന്റെയും വൈവിധ്യമാർന്ന അനുഭവങ്ങളാണ് ഓരോ ക്യാമ്പും സമ്മാനിക്കുന്നത് .ടുപി ട്യൂബ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തയ്യാറാക്കിയ ആനിമേഷൻ സീനുകൾ  ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ ഉപയോഗിച്ച് യോജിപ്പിക്കാനും വീഡിയോ ക്ലിപ്പിൽ ആവശ്യമില്ലാത്ത ഭാഗം ഒഴിവാക്കാനും ആവശ്യമുള്ള കൂട്ടിച്ചേർക്കാനും വീഡിയോ എക്സ്പോർട്ട് ചെയ്യുവാനും കുട്ടികൾ പരിശീലിച്ചു .സ്ക്രാച്ച് എന്ന വിഷ്വൽ പ്രോഗ്രാമിലൂടെ  പൂമ്പാറ്റ ഗെയിം കാർ ഗെയിം എന്നിവ കുട്ടികൾ പരിശീലിച്ചു .കൈറ്റ് മാസ്റ്റർ ട്രെയിനർ സുലേഖ ബീവി കൈറ്റ് മിസ്ട്രസ്മാരായ കെ പി ഉഷാകുമാരി ,കൊച്ചുറാണി ജോയി എന്നിവർ ക്ലാസുകൾ നയിച്ചു. ലീഡർ ബിജു പി ബിജു സ്വാഗതവും  ഡെപ്യൂട്ടി ലീഡർ അശ്വിൻപി ഷോ മോൻ നന്ദിയും പറഞ്ഞു.

ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കളുടെ കമ്പ്യൂട്ടർ പരിശീലനം

കുടയത്തൂർ സ്കൂളിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്ക് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികളുടെ നേതൃത്വത്തിൽ കമ്പ്യൂട്ടർ പരിശീലനം നടത്തി.അറക്കുളം ബിആർസി യുടെ കീഴിലുള്ള വിവിധ സ്കൂളുകളിലെ കുട്ടികളുടെ രക്ഷിതാക്കൾ പങ്കെടുത്തു .പി ടി എ പ്രസിഡണ്ട് കൊന്താലx ഹസ്സൻ ക്ലാസ് ഉദ്ഘാടനം ചെയ്തു.കമ്പ്യൂട്ടറിനെ കുറിച്ചും ഇൻറർനെറ്റ് ഉപയോഗത്തെക്കുറിച്ചും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ലെ കുട്ടികൾ ക്ലാസെടുത്തു.



സുരക്ഷിത ശബ്ദ മേഖലാ ക്യാമ്പസ് പദ്ധതി

.കുടയത്തൂർ ഗവൺമെൻറ് സെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെയും സംയുക്താഭിമുഖ്യത്തിൽ സുരക്ഷിത ശബ്ദ മേഖല ക്യാമ്പസ് പദ്ധതിക്ക് തുടക്കമായി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഗ്രീൻ പ്രോട്ടോകോൾൻറെ തുടർച്ചയായി വിദ്യാർത്ഥികളുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന കടുത്ത ശബ്ദം വിദ്യാലയങ്ങളിൽ നിന്നും ഒഴിവാക്കുന്നതിനുള്ള ഈ പദ്ധതിയിൽ എല്ലാ കുട്ടികളും പങ്കാളികളായി . ശബ്ദം ശബ്ദം ഉപയോഗത്തിന്റെ ശാസ്ത്രീയത ശബ്ദത്തിൻറെ ദുരുപയോഗം ശബ്ദ ഉപയോഗം സംബന്ധിച്ച നിയമങ്ങൾ എന്നിവയുടെ ചർച്ച ഉൾപ്പെടെയുള്ള പരിപാടികളുടെ വീഡിയോ പ്രദർശനം നടത്തി.പൊതുവിദ്യാഭ്യാസ വകുപ്പ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ആയി സഹകരിച്ചാണ് .വിവിധ ബോധവൽക്കരണ പരിപാടികൾ നടത്തുന്നത് .എച്ച് ഇൻചാർജ് ഉഷാകുമാരി കെ പി ശബ്ദ മലിനീകരണത്തെക്കുറിച്ച് ബോധവൽക്കരണം നടത്തി.അധ്യാപകർ നേതൃത്വം നൽകി

കളക്‌ടേഴ്‌സ് അറ്റ് സ്‌കൂൾ പദ്ധതി

കുടയത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ കളക്‌ടേഴ്‌സ് അറ്റ് സ്‌കൂൾ പദ്ധതിയ്ക്ക് തുടക്കമായി. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മർട്ടിൽ മാത്യു പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ശുചിത്വമിഷൻ , വിദ്യാഭ്യാസ വകുപ്പ്, ഹരിത കേരള മിഷൻ ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ,സ്കൂൾ സംഘടനകൾ .,പാഴ്വസ്തു വ്യാപാരികൾ, ഹരിതകർമസേന, കുടുംബശ്രീ ശ്രീ മിഷൻ ,വ്യാപാരി വ്യവസായികൾ എന്നിവരുടെ പങ്കാളിത്തത്തോടെ കളക്ടേഴ്സ് അറ്റ് സ്കൂൾ പദ്ധതിക്ക് തുടക്കമായി. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മർട്ടിൽ മാത്യു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് വി സി ബൈജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു .മാലിന്യം വേർതിരിച്ച് കൈമാറുന്നതിനുള്ള ശീലം വിദ്യാർത്ഥികളിൽ രൂപപ്പെടുത്തുന്നതിനും അതിലൂടെ വസ്തുക്കളുടെ പരമാവധി പുനചംക്രമണം സാധ്യമാക്കി പ്രകൃതിവിഭവങ്ങളെ സംരക്ഷിക്കുന്ന ശുചിത്വ ശീലങ്ങൾ വിദ്യാർഥികളിലൂടെ വീടിനും നാടിനും സമൂഹത്തിനും പകർന്നു കൊടുക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത് ഓഫീസർ ഫസീല പദ്ധതി വിശദീകരണം നടത്തി .ബ്ലോക്ക് മെമ്പർമാരായ അഡ്വക്കേറ്റ് ബേസിൽ ജോൺ,സുജ ഷാജി എന്നിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പാൾഎസ് ഡി ഷീജ സ്വാഗതവും ഹെഡ്മാസ്റ്റർ സിറിയക് സബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.

ക്ളാസ് ലൈബ്രറി

ക്ളാസ് ലൈബ്രറി പുസ്തകങ്ങളുടേയും അലമാരകളുടേയും ഉദ്ഘാടനം ഇളംദേശം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മർട്ടിൽ മാത്യു നിർപഹിച്ചു. പി ടി എ പ്രസിഡന്റ് കൊന്താലം ഹസൻ അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് മെമ്പർ സുജ ഷാജി ,എച്ച്.എം .ഇൻ ചാർജ് കെ പി ഉഷാകുമാരി എന്നിവർ ആശംസകൾ അർപ്പിച്ചു. തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തിയ ഹൈസ്ക്കൂൾതല വായനാ മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനവിതരണവും നടന്നു. അധ്യാപകരായകെ കെ ഷൈലജ, കെ ജെ നാൻസി, കൊച്ചുറാണി ജോയി എന്നിവർ നേതൃത്വം നൽകി.

ഡിസാസ്റ്റർ മാനേജ്മെൻറ്

ഡിസാസ്റ്റർ മാനേജ്മെൻറ് കീഴിൽ ദുരന്തങ്ങളെ പ്രതിരോധിക്കുന്നതിനുള്ള പരിശീലന പരിപാടി സ്കൂളിൽ നടന്നു. ഫയർ ആൻഡ് റെസ്ക്യൂ ,പോലീസ്,ആരോഗ്യ വിഭാഗം,ഡിസാസ്റ്റർ  പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലന പരിപാടി   സംഘടിപ്പിച്ചത്. ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ അപകടങ്ങൾ എങ്ങനെ പരമാവധി കുറയ്ക്കാം എന്നുള്ളതിനെ കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുകയാണ് പരിശീലനം കൊണ്ട് . ഉദ്ദേശിക്കുന്നത്. കാഞ്ഞാർ  പോലീസ് സബ് ഇൻസ്പെക്ടർ ഇസ്മയിൽ ,  മൂലമറ്റം ഫയർഫോഴ്സിലെ പി.വി. രാജൻ, കെ.എം നാസർ , അനീഷ്, മുബാറക്, മാത്യു ,ടി മനേഷ് കുമാർ മെഡിക്കൽ ഓഫീസർ ഡോ. ആൽബർട്ട് , സ്റ്റാഫ് നേഴ്സ് അശ്വതി, നേഴ്സിംഗ് അസിസ്റ്റൻറ് ഉമാദേവി പബ്ലിക് ഹെൽത്ത് ലിസാ തുടങ്ങിയവർ നേതൃത്വം നൽകി.

ഡിജിറ്റൽ മാഗസിൻ പ്രകാശനവും ഐ ഡി കാർഡ് വിതരണവും

കുടയത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റിലെ കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ മയിൽപ്പീലിയുടെ പ്രകാശനം നടന്നു. കുടയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു അഗസ്റ്റിൻ പ്രകാശനം നിർവഹിച്ചു

വാർഷികം

കുടയത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ വാർഷികവും സർവ്വീസിൽ നിന്നും വിരമിക്കുന്ന കെ.ജി. നിർമ്മലന് യാത്രയയപ്പും നൽകി. ജില്ലാ പഞ്ചായത്തംഗം സി.വി. സുനിത യോഗം ഉദ്ഘാടനം ചെയ്തു.കുടയത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ വാർഷികവും സർവ്വീസിൽ നിന്നും വിരമിക്കുന്ന കെ.ജി. നിർമ്മലന് യാത്രയയപ്പും നൽകി. ജില്ലാ പഞ്ചായത്തംഗം സി.വി. സുനിത യോഗം ഉദ്ഘാടനം ചെയ്തു.കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന കെ ജി നിർമലന്  യാത്രയയപ്പും നൽകി .ജില്ലാ പഞ്ചായത്ത് അംഗം സി വി സുനിത യോഗം ഉദ്ഘാടനം ചെയ്തു  പി ടി എ പ്രസിഡൻറ് അധ്യക്ഷതവഹിച്ചു .ബ്ളോക്ക് പഞ്ചായത്ത് അംഗം സുജ ഷാജി മുഖ്യപ്രഭാഷണം നടത്തി. സർവ്വീസിൽ നിന്നും വിരമിക്കുന്ന കെ ജി നിർമല ന്  ഗ്രാമപഞ്ചായത്ത് മെമ്പർഷീബ ചന്ദ്രശേഖരപിള്ള പൊന്നാടയണിയിച്ചു സ്കൂളിലെ പൂർവ വിദ്യാർഥിയായ  മറിയാമ്മയെ ജില്ലാ പഞ്ചായത്ത് അംഗം പൊന്നാടയണിയിച്ചു .അധ്യാപകരായ കവിത,ഉഷാകുമാരി എന്നിവർ ആശംസകൾ അർപ്പിച്ചു .ഹെഡ്മാസ്റ്റർ സിറിയക് സെബാസ്റ്റ്യൻ  സെബാസ്റ്റ്യൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുനിൽ നന്ദിയും പറഞ്ഞു.കുട്ടികൾക്ക് വിവിധ സമ്മാനങ്ങൾ വിതരണം ചെയ്തു .തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു