എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/കൊറോണ, ഒരു മഹാമാരി.

Schoolwiki സംരംഭത്തിൽ നിന്ന്
20:48, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (എൻ എ എൽ പി എസ് എടവക/ N A L P S EDAVAKA/അക്ഷരവൃക്ഷം/കൊറോണ, ഒരു മഹാമാരി. എന്ന താൾ എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/കൊറോണ, ഒരു മഹാമാരി. എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


കൊറോണ, ഒരു മഹാമാരി.
                 ലോകത്തെ തന്നെ ഭീതിയിലാഴ്ത്തിക്കൊണ്ട് ലക്ഷക്കണക്കിനു പേരുടെ ജീവനൊടുക്കിയ ഒരു വൈറസാണ് കൊറോണ അഥവാ കോവിഡ് 19. ചൈനയിലെ വുഹാനിൽ നിന്ന് ഉത്ഭവിച്ച ഈ വൈറസിപ്പോൾ ലോകമെമ്പാടും പടർന്നു പിടിക്കുകയാണ്.ഇന്ത്യയിപ്പോൾ കൊറോണയ്ക്കെതിരെ പ്രതിരോധം തീർത്തു കൊണ്ട് ശക്തമായി പോരാടുകയാണ്. അമേരിക്ക പോലെയുള്ള വികസിത രാജ്യങ്ങൾ പോലും കൊറോണയെ നേരിടാൻ കഴിയാതെ കഷ്ടപ്പെടുകയാണ്. ഓരോ ദിവസവും ആയിരക്കണക്കിന് ആളുകളാണ് മരിച്ചു വീഴുന്നത്.
                ഇന്ത്യയിൽ കൊറോണ സ്ഥിതീകരിച്ചതിനോടനുബന്ധിച്ചു തന്നെ ലോക്ഡൗൺപ്രഖ്യാപിച്ചതുകൊണ്ട് അധികം രോഗം പടരാതെ നിന്നു. നമ്മുടെ നാട്ടിലെ നിരവധിയാളുകൾ വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്.
                കേന്ദ്രസർക്കാരും കേരളസർക്കാരും നിയന്ത്രണങ്ങൾ കർശനമാക്കിയതുകൊണ്ടാണ് കൊറോണയെ തടയാൻ കഴിയുന്നത്.ആരോഗ്യ പ്രവർത്തകരും പോലീസുകാരും കൊറോണയെ തടയുന്നതിൽ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അയൽസംസ്ഥാനങ്ങളിൽ നിന്ന് ജോലിക്കെത്തിയ അതിഥി തൊഴിലാളികൾക്ക് താമസസൗകര്യവും ഭക്ഷണവുമൊരുക്കി നമ്മുടെ സർക്കാർ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാവുന്നു.
               'ബ്രേക്ക് ദി ചെയ്ൻ' എന്ന പദ്ധതിയിൽ എല്ലാവരുടെയും സഹകരണമുള്ളതുകൊണ്ടാണ് കൊറോണയെ തടയാൻ ഒരു പരിധിവരെ നമുക്ക് സാധിക്കുന്നത്. ലോകമൊട്ടാകെ പടർന്നു പിടിക്കുന്ന കൊറോണവൈറസിനെതിരെ നമ്മളാൽ കഴിയുന്നത് നമുക്കും ചെയ്യാം.......
                                                                                                        Stay Home Stay Safe
അനയ് കൃഷ്ണ പി.എസ്.
4 A എൻ. എ. എൽ. പി.എസ്. എടവക
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 03/ 2022 >> രചനാവിഭാഗം - ലേഖനം