ജി.എച്ച്. എസ്.എസ്. എടപ്പാൾ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
16:56, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19050 (സംവാദം | സംഭാവനകൾ) (' == സ്റ്റ‍ുഡന്റ് പോലീസ് കേഡറ്റ് == സ്റ്റ‍ുഡന്റ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്റ്റ‍ുഡന്റ് പോലീസ് കേഡറ്റ്

സ്റ്റ‍ുഡന്റ് പോലീസ് കേഡറ്റിന്റെ ആദ്യ യൂണിറ്റ് 2019 ജൂലൈയിൽ ആരംഭിച്ചു. ആ വർഷം എട്ടാം ക്ലാസ്സിലെ 22 പെൺകുട്ടികളും 19 ആൺകുട്ടികളുമാണ് ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത്. എഴുത്തു പരീക്ഷയുടേയും കായികക്ഷമത പരീക്ഷയുടേയും അടിസ്ഥാനത്തിലാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. കുട്ടികളിൽഅച്ചടക്കബോധവും നിയമബോധവും സാമൂഹ്യസേവന മനോഭാവവും സ്ക്കൂളിൽ ക്രമസമാധാന പരിപാലനവും വളർത്തിയെടുക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

ഇപ്പോൾ മൂന്നു ബാച്ചുകളിലായി ആകെ 129 കുട്ടികളാണുള്ളത്. സൂപ്പർ സീനിയർ (First Batch) കുട്ടികളുടെ പാസ്സിംഗ് ഔട്ട് പരേഡ് മാർച്ച് 5ന് നടന്നു. സേവന സന്നദ്ധരായ 41വിദ്യാർത്ഥികളാണ് ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നത്. എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നല്കിക്കൊണ്ട് സി.പി.ഒ ബാലകൃഷ്ണൻ സാറും എ.സി.പി.ഒ ബേബി‍ടീച്ചറും എല്ലായ്പോഴും അവരോടൊപ്പം തന്നെയുണ്ട്.