ജി.യു.പി.എസ്.കക്കാട്ടിരി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
16:50, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20544-pkd (സംവാദം | സംഭാവനകൾ) (included photoes &description)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ തൃത്താലക്കും കൂറ്റനാടിനും ഇടയിലുള്ള പ്രകൃതി രമണീയമായ ഒരു സ്ഥലമാണ് കക്കാട്ടിരി.

                         തിറ


ഈ ദേശത്ത് സാധാരണമായ ഒരു അനുഷ്ഠാന കലയാണ് തിറ. മണ്ണാൻ വിഭാഗത്തിലുള്ളവരാണ് സാധാരണ തിറ കെട്ടിയാടാറ്.നിശ്ചിത ദിവസങ്ങളിൽ നോമ്പു നോറ്റതിനു ശേഷം പ്രത്യേക വേഷവിധാനങ്ങളോടെ തിറ കെട്ടിയാടുന്നു.ചടുലമായ നൃത്തച്ചുവടുകളോടെ സംഘമായിട്ടാണ് പൂരത്തനിടയിൽ ഇത് അവതരിപ്പിക്കുന്നത്.

  പൂതൻ


    തിറ പോലെയുള്ള മറ്റൊരു അനുഷ്ഠാന കലയാണ്, പൂതൻ.നിശ്ചിത ദിവസങ്ങൾ നോമ്പെടുത്തതിനു ശേഷം വർണ്ണാഭമായ വേഷങ്ങൾ ധരിച്ച് ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടി വീടുവീടാന്തരം സന്ദർശിക്കുന്നതാണ് ഇതിന്റെ രീതി.