ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/ക്ലബ്ബുകൾ/ആലിഫ്- അറബി ക്ലബ്ബ്/2021-2022

Schoolwiki സംരംഭത്തിൽ നിന്ന്
16:48, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19805 (സംവാദം | സംഭാവനകൾ) (→‎അറബിഭാഷാദിനം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വായനാദിനം

ഓൺലൈൻ പഠനകാലമായിരുന്നെങ്കിലും വായനാ വാരം വിവിധ പരിപാടികളോടെ ആചരിച്ചു. വായനയുടെ പ്രാധാന്യത്തെ കുറിച്ച് വിവിധ  കവികളുടെയും ,ഗവേഷണവിദ്യർത്ഥികളുടയും ,അദ്ധ്യാപകരുടെയും സന്ദേശങ്ങൾ വിഡിയോ രൂപത്തിൽ കുട്ടികളിലേക്ക് എത്തിക്കുവാൻ സാധിച്ചു. വായന മത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ, പ്രസംഗ മത്സരങ്ങൾ തുടങ്ങിയവ എല്ലാ ക്‌ളാസ് ഗ്രൂപ്പുകളിലും നടന്നു.

അലിഫ് അറബി ക്ലബിൻറെ നേതൃത്വത്തിൽ അറബി ഭാഷയുമായി ബന്ധപ്പെട്ടു വായന മത്സരങ്ങളും ക്വിസ് മത്സരങ്ങളും നടന്നു. കൂടാതെ അറബി ഭാഷയിൽ പോസ്റ്റർ നിർമ്മാണം, അക്ഷരമരം തുടങ്ങിയ പ്രവർത്തനങ്ങളിലും വിദ്യാർഥികൾ പങ്കാളികളായി.

അറബിഭാഷാദിനം

അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ ഡിസംബർ 13 മുതൽ 18 വരെ അറബി ഭാഷാ വാരമായി ആചരിച്ചു. വാരാചരണത്തിന് ഭാഗമായി വിദ്യാലയത്തിൽ അറബി അധ്യാപകരായ ശ്രീമതി. സലീന ടീച്ചറുടെയും ശ്രീ.റഹീൻ മാഷിന്റെയും നേതൃത്വത്തിൽ വിവിധ പരിപാടികൾ കുട്ടികൾക്കായി സംഘടിപ്പിച്ചു. വാരാചരണ ത്തിൻറെ സമാപനം സർവകലാശാല അറബി വിഭാഗം മേധാവി - ഡോക്ടർ ഇ. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. വാരാചരണത്തിന്റെ ഭാഗമായി ആയി നടന്ന സ്കൂൾതല മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു.