ഡോ.സി.റ്റി.ഇ.എം.എസ്.ടി.വി.എച്ച്.എസ്.എസ്. പന്നിവിഴ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:46, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38002 (സംവാദം | സംഭാവനകൾ) (ഗണിത ക്ലബ്ബ്)

നമ്മുടെ സ്കൂളിലെ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ

ഗണിതത്തിന്റെ പ്രാധാന്യവും,കളിയിലൂടെ കണക്ക് മനസ്സിലാക്കാനും  ആവശ്യമായ കാര്യങ്ങൾ  ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ വിദ്യാലയത്തിൽ നടപ്പിലാക്കുന്നു.

  • ഗണിത പ്രവർത്തനത്തിന്റെ ഭാഗമായി ജോമട്രിക്കൽ ഗാർഡൻ നിർമ്മിച്ചു.കുട്ടികൾക്ക്  ജാമിതീയ രൂപങ്ങൾ തിരിച്ചറിയാനും  മനസ്സിലാക്കാനും  ഇതിലൂടെ സാധിക്കുന്നു.
  • അംശബന്ധത്തെ അടിസ്ഥാനമാക്കി പതാക നിർമ്മാണം നടന്നു.സ്വാതന്ത്ര്യദിനത്തിൽ  ഇത് ഉപയോഗിക്കാൻ സാധിച്ചു .
  • ടി.എൽ.എം. വർക്ക്ഷോപ്പിന്റെ ഭാഗമായി ഗണിത ലാബിലേക്ക്  അരവിന്ദ് ഗുപ്ത സ്ഥാനവില സ്ട്രിപ്പ്, ക്ലൈനോമീറ്റർ, അബാക്കസ്,  ജാമിതീയ രൂപങ്ങൾ എന്നിവ നിർമ്മിച്ചു.
  • ക്വിസ് പസിൽ എന്നിവ നടത്തി മികച്ചവരെ  അനുമോദിച്ചു.
  • ഫീൽഡ് ട്രിപ്പ് ന്റെ ഭാഗമായി ബാങ്ക്,കെട്ടിടം പണിയുന്ന സ്ഥലം എന്നിവ സന്ദർശിച്ചു.
  • വേദിക് മാത്സ് എന്ന വിഷയത്തിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനം നടത്തി.
  • സ്കൂളിൽ എല്ലാ വർഷവും സംഘടിപ്പിക്കുന്ന എക്സിബിഷനിൽ മാത്സ് ക്ലബ്ബ് നിർമിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശനം നടത്തി.